ലോക ഹൃദയദിനം ഹൃദയാരോഗ്യത്തിന് പ്രത്യേക പാക്കേജുകളുമായി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി : കഴിഞ്ഞ ഒൻപത് വർഷത്തിലേറെയായി വയനാടിന്റെ ഹൃദയ മിടിപ്പിനൊപ്പം ചേർന്ന് നിന്ന, ജില്ലയിലെ ആദ്യത്തെ ഇന്റർവെൻഷണൽ കാർഡിയോളജി വിഭാഗമായ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഹൃദ്രോഗ വിഭാഗം ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് പ്രത്യേക പാക്കേജുകൾ അവതരിപ്പിക്കുന്നു. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 30 വരെയുള്ള ഒരുമാസക്കാലം നീണ്ടുനിൽക്കുന്ന പ്രത്യേക പാക്കേജുകൾക്ക് നേതൃത്വം നൽകുന്നത് ഹൃദ്രോഗ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ചെറിയാൻ അക്കരപ്പറ്റി, സീനിയർ സ്‌പെഷ്യലിസ്റ്റുമാരായ ഡോ. സന്തോഷ് നാരായണൻ, ഡോ.അനസ് ബിൻ അസീസ് എന്നിവരാണ്. നെഞ്ചുവേദനയെ തുടർന്ന് ഹൃദയ ധമനികളിൽ ബ്ലോക്ക്‌ ഉണ്ടോ എന്നറിയുന്നതിനുള്ള ആൻജിയോഗ്രാം പരിശോധനയ്ക്ക് മുൻപ് 14000 രൂപ ആയിരുന്നത് (ആഞ്ചിയോഗ്രാമും ലാബ് ടെസ്റ്റുകളുമുൾപ്പെടെ) ഇപ്പോൾ 5000 രൂപയും, പ്രസ്തുത ബ്ലോക്ക്‌ മാറ്റുന്നതിനുള്ള ആൻജിയോപ്ലാസ്റ്റിയ്ക്ക് മുൻപ് 90000 രൂപയുണ്ടായിരുന്നത് ഇപ്പോൾ 50000 രൂപയും മാത്രമാണ് ഈ കാലയളവിൽ ഈടാക്കുക. ഒപ്പം ബ്ലോക്കുകളുടെ എണ്ണം കൂടുതലാണെങ്കിൽ അധികമായി വരുന്ന ഓരോ സ്റ്റെന്റിനും 15000 രൂപയായിരിക്കും അധിക തുകയായി അടയ്‌ക്കേണ്ടിവരിക. കൂടാതെ ഹൃദയത്തിന്റെ ന്യൂനതകൾ നേരത്തേ കണ്ടെത്തി വേണ്ട മുൻകരുതലുകളും ചികിത്സകളും എടുക്കാൻ വേണ്ട വിവിധ ഹാർട്ട്‌ ചെക്ക് അപ്പ് പാക്കേജുകളും ഈ ഹൃദയ ദിനത്തിൽ നൽകുന്നു. എക്കോ സ്ക്രീനിങ്, എൽ ഡി എൽ, ട്രൈഗ്ലിസറൈഡ്സ്, ആർ ബി എസ്, ബ്ലഡ്‌ യൂറിയ, ക്രിയാറ്റിനിൻ, ഇ സി ജി, കാർഡിയോളജി കൺസൾട്ടേഷൻ, ഡയറ്റീഷ്യൻ കൺസൾട്ടേഷൻ, ചെസ്റ്റ് എക്സ് റേ, ഉൾപ്പടെയുള്ള 1600 രൂപയുടെ പാക്കേജിന് ഇപ്പോൾ 699 രൂപയും മേൽ പാക്കേജിനൊപ്പം ടി എം ടി ഉൾപ്പെടെയുള്ള 2700 രൂപയുടെ പാക്കേജിന് ഇപ്പോൾ 999 രൂപയുമാണ്. ഈ ഇളവുകൾ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 30 വരെ ലഭ്യമാണ്. ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷ, മെഡിസെപ് തുടങ്ങിയ പദ്ധതികളുടെ ആനുകൂല്യങ്ങളും ഹൃദ്രോഗ വിഭാഗത്തിൽ നിലവിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്‌ 8111881086 എന്ന നമ്പറിലോ 8111881129 എന്ന നമ്പറിലോ വിളിക്കുക.

ക്യാബേജ് വിളവെടുപ്പ് നടത്തി

സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അഗ്രികള്‍ച്ചര്‍ വിദ്യാര്‍ത്ഥികള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ നടത്തിയ ശൈത്യകാല ക്യാബേജ് കൃഷി വിളവെടുപ്പ് നടത്തി. സുല്‍ത്താന്‍ ബത്തേരി

കോൺഗ്രസ് ഭവനപദ്ധതി; ഷാഫി പറമ്പിൽ എം.പി കുന്നമ്പറ്റയിലെ ഭൂമി സന്ദർശിച്ചു

കൽപ്പറ്റ: ചൂരൽമുണ്ടക്കൈ ഉരുൾദുരന്തബാധിതർക്കായുള്ള കോൺഗ്രസ് ഭവന പദ്ധതിക്കായി ഏറ്റെടുത്ത കുന്നമ്പറ്റയിലെ ഭൂമിയിൽ കെപിസിസി വർക്കിംഗ് പ്രസി ഡന്റ് ഷാഫി പറമ്പിൽ എംപി സന്ദർശനം നടത്തി. ഉച്ചക്ക് ഒന്നരയോടെയാണ് ഡിസി സി പ്രസിഡന്റ്റ് അഡ്വ.ടി,ജെ ഐസക്,

സായാഹ്ന ഒ.പി ഡോക്ടര്‍ നിയമനം

പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പിയിലേക്ക് ഡോക്ടരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ജനുവരി 20 ന് ഉച്ചയ്ക്ക് രണ്ടിന് പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. Facebook Twitter WhatsApp

ശ്രേയസ് സ്വാശ്രയ സംഘം വാർഷികം നടത്തി.

ചുള്ളിയോട് യൂണിറ്റിലെ നിള സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്. ഉദ് ഘാടനം ചെയ്തു.സംഘം പ്രസിഡന്റ്‌ സാറാക്കുട്ടി അധ്യക്ഷത വഹിച്ചു.സെക്രട്ടറി വിജി ഷാജി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.യൂണിറ്റ്

മരം ലേലം

ബാണാസുര ജലസേചന പദ്ധതിക്ക് കീഴിലെ വെണ്ണിയോട് ജലവിതരണ കനാല്‍ നിര്‍മ്മാണ പ്രദേശത്തെ മരങ്ങള്‍ ലേലം ചെയുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജനുവരി 20 ന് ഉച്ചയ്ക്ക് 12 ന് പടിഞ്ഞാറത്തറ ജലസേചന വകുപ്പ് ഓഫീസ്

സൗജന്യ പരിശീലനം

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐയില്‍ പേപ്പര്‍ ഫയല്‍, കവര്‍ ആന്‍ഡ് ബാഗ് നിര്‍മ്മാണത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നു. 18 നും 49 നും ഇടയില്‍ പ്രായമുള്ള യുവതി-യുവാകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍-7012992238, 8078711040. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.