ഐപിഎല്ലില്‍ ഇനി വിദേശതാരങ്ങളുടെ വില നിശ്ചയിക്കുക ഇന്ത്യൻ താരങ്ങള്‍, പുതിയ നിബന്ധന 2026 മുതല്‍

മുംബൈ: കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ ഓസ്ട്രേലിയന്‍ പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്കിനും പാറ്റ് കമിന്‍സിനുമായി നടന്ന വാശിയേറിയ ലേലം ആരാധകര്‍ മറന്നിട്ടുണ്ടാകില്ല. ഒടുവില്‍ 20.50 കോടിക്ക് പാറ്റ് കമിന്‍സിനെ സണ്‍റൈസേഴ്സ് ഹൈദരാബാദും 24.75 കോടിയെന്ന റെക്കോർഡ് തുകക്ക് മിച്ചല്‍ സ്റ്റാര്‍ക്കിനെ കൊല്‍ക്കത്തയും സ്വന്തമാക്കിയപ്പോള്‍ ഇന്ത്യൻ താരങ്ങളുടെ പോലും കണ്ണു തള്ളി.

ലേലത്തിനെത്തിയാല്‍ ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്രക്കും വിരാട് കോലിക്കും രോഹിത് ശര്‍മക്കുമെല്ലാം 30-40 കോടി മുടക്കാനും ടീമുകള്‍ തയാറാവുമെന്ന ചര്‍ച്ചകളും ക്രിക്കറ്റ് ലോകത്തുണ്ടായിരുന്നു. അതെന്തായാലും വിദേശ താരങ്ങളുടെ വില റോക്കറ്റ് പോലെ കുതിക്കാതിരിക്കാന്‍ പുതിയ നിബന്ധന കൊണ്ടുവന്നിരിക്കുകയാണ് ബിസിസിഐ. ഇന്നലെ പുറത്തുവിട്ട മാര്‍ഗനിര്‍ദേശം അനുസരിച്ച് അടുത്ത മെഗാ താരലേലത്തില്‍ ഒരു ഇന്ത്യൻ താരത്തിന് ലഭിക്കുന്ന തുകയോ ഒരു ഇന്ത്യൻ താരത്തെ നിലനിര്‍ത്താന്‍ മുടക്കുന്ന തുകയോ ഏതാണ് കുറവ് ആ തുകയ്ക്ക് മുകളില്‍ ഒരു വിദേശ താരത്തെ ടീമുകള്‍ക്ക് വിളിക്കാനാകില്ല.

ഉദാഹരണമായി വിരാട് കോലിയെ ആര്‍സിബി 18 കോടി രൂപക്ക് നിലനിര്‍ത്തുകയും ഇഷാന്‍ കിഷനെ 16 കോടി നല്‍കി ലേലത്തില്‍ സ്വന്തമാക്കുകയും ചെയ്താല്‍ 2026ലെ മിനി താരലേത്തില്‍ ഒരു വിദേശതാരത്തിനും 16 കോടിക്ക് മുകളില്‍ ആ ടീമിന് ചെലവഴിക്കാനാവില്ല. ഇനി ഇഷാന്‍ കിഷനെ 20 കോടിക്കാണ് ലേലത്തില്‍ ആര്‍സിബി വിളിച്ചെടുക്കുന്നതെങ്കില്‍ വിദേശതാരത്തിന് ലഭിക്കാവുന്ന പരമാവധി തുക കോലിക്ക് നല്‍കുന്ന 18 കോടിയായിരിക്കും.

അസേതമയം, ലേലത്തില്‍ വിദേശതാരത്തിനായി എത്ര തുക വേണമെങ്കിലും ടീമുകള്‍ക്ക് കൂട്ടി വിളിക്കുന്നതിന് ടീമുകള്‍ക്ക് തടസമില്ല. ഉദാഹരണമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 24.75 കോടിക്ക് മിച്ചല്‍ സ്റ്റാര്‍ക്കിനെ ടീമിലെടുക്കുകയും ഇന്ത്യൻ താരത്തിനായി ലേലത്തില്‍ മുടക്കുന്ന തുക 16 കോടിയായിരിക്കുകയും ചെയ്താല്‍ സ്റ്റാര്‍ക്കിന് ലഭിക്കുക 16 കോടി മാത്രമായിരിക്കും. കൊല്‍ക്കത്ത മുടക്കുന്ന 24.75 കോടിയില്‍ 16 കോടി സ്റ്റാര്‍ക്കിന് നല്‍കുന്നത് കിഴിച്ചുള്ള തുക(8.75 കോടി) ബിസിസിഐയുടെ അക്കൗണ്ടിലേക്ക് പോകും. ഈ തുക കളിക്കാരുടെ ക്ഷേമത്തിനായി നീക്കിവെക്കും.

ക്യാബേജ് വിളവെടുപ്പ് നടത്തി

സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അഗ്രികള്‍ച്ചര്‍ വിദ്യാര്‍ത്ഥികള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ നടത്തിയ ശൈത്യകാല ക്യാബേജ് കൃഷി വിളവെടുപ്പ് നടത്തി. സുല്‍ത്താന്‍ ബത്തേരി

കോൺഗ്രസ് ഭവനപദ്ധതി; ഷാഫി പറമ്പിൽ എം.പി കുന്നമ്പറ്റയിലെ ഭൂമി സന്ദർശിച്ചു

കൽപ്പറ്റ: ചൂരൽമുണ്ടക്കൈ ഉരുൾദുരന്തബാധിതർക്കായുള്ള കോൺഗ്രസ് ഭവന പദ്ധതിക്കായി ഏറ്റെടുത്ത കുന്നമ്പറ്റയിലെ ഭൂമിയിൽ കെപിസിസി വർക്കിംഗ് പ്രസി ഡന്റ് ഷാഫി പറമ്പിൽ എംപി സന്ദർശനം നടത്തി. ഉച്ചക്ക് ഒന്നരയോടെയാണ് ഡിസി സി പ്രസിഡന്റ്റ് അഡ്വ.ടി,ജെ ഐസക്,

സായാഹ്ന ഒ.പി ഡോക്ടര്‍ നിയമനം

പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പിയിലേക്ക് ഡോക്ടരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ജനുവരി 20 ന് ഉച്ചയ്ക്ക് രണ്ടിന് പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. Facebook Twitter WhatsApp

ശ്രേയസ് സ്വാശ്രയ സംഘം വാർഷികം നടത്തി.

ചുള്ളിയോട് യൂണിറ്റിലെ നിള സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്. ഉദ് ഘാടനം ചെയ്തു.സംഘം പ്രസിഡന്റ്‌ സാറാക്കുട്ടി അധ്യക്ഷത വഹിച്ചു.സെക്രട്ടറി വിജി ഷാജി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.യൂണിറ്റ്

മരം ലേലം

ബാണാസുര ജലസേചന പദ്ധതിക്ക് കീഴിലെ വെണ്ണിയോട് ജലവിതരണ കനാല്‍ നിര്‍മ്മാണ പ്രദേശത്തെ മരങ്ങള്‍ ലേലം ചെയുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജനുവരി 20 ന് ഉച്ചയ്ക്ക് 12 ന് പടിഞ്ഞാറത്തറ ജലസേചന വകുപ്പ് ഓഫീസ്

സൗജന്യ പരിശീലനം

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐയില്‍ പേപ്പര്‍ ഫയല്‍, കവര്‍ ആന്‍ഡ് ബാഗ് നിര്‍മ്മാണത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നു. 18 നും 49 നും ഇടയില്‍ പ്രായമുള്ള യുവതി-യുവാകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍-7012992238, 8078711040. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.