‘പ്രായമായതുകൊണ്ടല്ല ടി20യിൽ നിന്ന് വിരമിച്ചത്, ഇപ്പോഴും 3 ഫോർമാറ്റിലും കളിക്കാനാകും’; തുറന്നുപറഞ്ഞ് രോഹിത് ശർമ

മുംബൈ: ടി20 ലോകകപ്പ് നേട്ടത്തോടെ രാജ്യാന്തര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചത് പ്രായമയതുകൊണ്ടല്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. തനിക്കിപ്പോഴും മൂന്ന് ഫോര്‍മാറ്റിലും അനായാസം കളിക്കാനാകുമെന്നും യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രോഹിത് വ്യക്തമാക്കി.

പ്രായമായതുകൊണ്ടാണോ ടി20 ലോകകപ്പ് നേടിയതിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ചത് എന്നായിരുന്നു രോഹിത്തിനോട് അവതാരകന്‍റെ ചോദ്യം. എന്നാല്‍ ഒരിക്കലുമല്ലെന്നായിരുന്നു രോഹിത്തിന്‍റെ മറുപടി. കഴിഞ്ഞ 17 വര്‍ഷം ഞാന്‍ ആസ്വദിച്ചു കളിക്കുകയും മികവ് കാട്ടുകയും ചെയ്തു. ഇനിയും മൂന്ന് ഫോര്‍മാറ്റിലും കളിക്കാനുള്ള ശാരീരികക്ഷമതയും മാനസികാവസ്ഥയും എനിക്കുണ്ട്. പക്ഷെ ലോകകപ്പ് നേടിയപ്പോള്‍ ഇതാണ് ഈ ഫോര്‍മാറ്റ് മതിയാക്കാനുള്ള ശരിയായ സമയമെന്ന് എനിക്ക് തോന്നി. കാരണം, ജീവിതത്തിലെ മറ്റ് കാര്യങ്ങളിലും നമുക്ക് കൂടുതല്‍ ശ്രദ്ധിക്കാമല്ലോ. ഇന്ത്യക്കായി മികച്ച പ്രകടനം നടത്താന്‍ കഴിയുന്ന എത്രയോ മികച്ച കളിക്കാര്‍ പുറത്ത് കാത്തുനില്‍പ്പുണ്ട്.

അതുകൊണ്ട് പ്രായമായി എന്ന് തോന്നിയതു കൊണ്ടല്ല വിരമിച്ചത്. മൂന്ന് ഫോര്‍മാറ്റിലും ഇപ്പോഴും കളിക്കാനുള്ള ശാരീരികക്ഷമത എനിക്കുണ്ട്. ഫിറ്റ്നെസ് എന്നത് നമ്മുടെ മനസിലും നമ്മള്‍ എങ്ങനെ പരിശീലിക്കുന്നു എന്നതിലാണുമുള്ളത്. ശരീരത്തിന് പ്രായമായാലും മനസിന് പ്രായമാകുന്നില്ലല്ലോയെന്നും രോഹിത് ചോദിച്ചു.

ജൂണില്‍ നടന്ന ടി20 ലോകകപ്പോയെ രോഹിത്തിനൊപ്പം വിരാട് കോലിയും രവീന്ദ്ര ജഡേജയും ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. ഏകദിനത്തിലും ടെസ്റ്റിലും തുടരുന്ന രോഹിത്തും കോലിയും അടുത്തവര്‍ഷം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്നാണ് കരുതുന്നത്. അടുത്തവര്‍ഷം ജൂണില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തിയാല്‍ 37കാരനായ രോഹിത് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കാനും സാധ്യതയുണ്ട്.

ഉരുകുന്ന ചൂടിൽ ആശ്വാസമഴ; സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വേനൽ ചൂട് കടുക്കുന്നതിനിടെ സംസ്ഥാനത്തു ഇന്നും മഴ മുന്നറിയിപ്പ് (Kerala Weather Update Today March 2026). ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (ഞായറാഴ്ച) ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40

നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ട കൊടുംകുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

നൂൽപുഴ : നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ട കൊടുംകുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെന്മേനി പുത്തന്‍കുന്ന്, പാലപ്പട്ടി വീട്ടില്‍ സഞ്ചു എന്ന പി.എന്‍. സംജാദ്(32)നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ഇയാള്‍ക്കെതിരെ 4 ഓളം വധശ്രമക്കേസുകൾ, അക്രമിച്ചു

ലോഡ്ജിൽ ലഹരി റെയ്ഡ്; വിൽപ്പനക്ക് സൂക്ഷിച്ച എം.ഡി.എം.എ പിടികൂടി

കൽപ്പറ്റ: വിൽപ്പനക്ക് സൂക്ഷിച്ച എം.ഡി. എം.എയുമായി രണ്ട് പേർ പിടിയിൽ. കൽപ്പറ്റ, റാട്ടകൊല്ലി, മാടംപ്പള്ളി, എം. ഷറഫുദീൻ(40), കോഴിക്കോട്, അടിവാരം, പൊട്ടിക്കയ്യിൽ വീട്ടിൽ, അബ്ദുൽ അസീസ്(35) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൽപ്പറ്റ

വേനലവധി ആഘോഷമാക്കാം; വൈവിധ്യമാർന്ന യാത്രകളുമായി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ

വേനൽ അവധിക്കാല യാത്രകളുമായി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ. ഏപ്രിൽ, മെയ് മാസങ്ങളിലായി കൊല്ലം യൂണിറ്റിൽ നിന്നും എഴുപതോളം വിനോദയാത്രകളാണ് ഒരുക്കിയിരിക്കുന്നത്. കൊടൈക്കനാൽ, ഊട്ടി, രാമേശ്വരം, മധുര, അംബസമുദ്രം

സംസ്ഥാനത്തെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് 2,71,42,952 വോട്ടര്‍മാര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കേരളത്തിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2,71,42,952 വോട്ടര്‍മാരാണ് ഉള്ളത്. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു ഖേല്‍ക്കറാണ് വാര്‍ത്താക്കുറിപ്പിലൂടെ പട്ടിക

ഫോം 12ഡി വിതരണം ജില്ലാ കളക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

പോസ്റ്റല്‍ ബാലറ്റ് പ്രക്രിയയുടെ ഭാഗമായി കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലേക്കുള്ള ഫോം 12ഡി വിതരണം തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ ഫ്‌ളാഗ് ഓഫ് ചെയ്തു. റീജിയണല്‍ ലെവല്‍ ക്ലിയറിങ് സെന്ററായ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.