പുതിയ ഐപിഎല്‍ സീസണ്‍, സഞ്ജുവിന്റെ പ്രതിഫലം എത്രയായിരിക്കും? രാജസ്ഥാന്‍ റോയല്‍സ് ആരൊക്കെ നിലനിര്‍ത്തും?

മുംബൈ: ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പ് ഓരോ ടീമിനും പരമാവധി എത്ര കളിക്കാരെ നിലനിര്‍ത്താനാവുമെന്ന കാര്യത്തില്‍ ബിസിസിഐ ഇന്ന് തീരുമാനമെടുത്തിരുന്നു. അഞ്ച് താരങ്ങളെ വരെ നിലനിര്‍ത്താന്‍ ടീമുകള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. ഒരു ആര്‍ടിഎം കാര്‍ഡും ഫ്രാഞ്ചൈസികള്‍ക്ക് അനുവദിച്ചിട്ടുണ്ട്. ആര്‍ടിഎം വഴി ഒരു താരത്തെ ലേലത്തിലൂടെ സ്വന്തമാക്കാന്‍ സാധിക്കും. ഒരു താരത്തെ മാത്രമാണ് നിലനിര്‍ത്തുന്നതെങ്കില്‍ അഞ്ച് താരങ്ങളെ ആര്‍ടിഎം വഴി ടീമില്‍ എത്തിക്കാന്‍ കഴിയുമെന്നതും ലേലത്തില്‍ വന്ന പ്രധാന മാറ്റങ്ങളില്‍ ഒന്നാണ്.

നിലനിര്‍ത്തുന്ന ആദ്യ താരത്തിന് 18 കോടി, രണ്ടാമത്തെ താരത്തിന് 14 കോടി, മൂന്നാമത്തെ താരത്തിന് 11 കോടി എന്നിങ്ങനെയാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. പക്ഷേ, ടീമുകളെ കൂടുതല്‍ സംശയത്തിലാഴ്ത്തി നിലനിര്‍ത്താന്‍ സാധിക്കുന്ന നാലാമത്തെയും അഞ്ചാമത്തെ താരത്തിനുള്ള തുകയില്‍ ബിസിസിഐ ട്വിസ്റ്റ് കൊണ്ട് വന്നിട്ടുണ്ട്. നിലനിര്‍ത്തുന്ന നാലാമത്തെ താരത്തിന് 18 കോടി, അഞ്ചാമത്തെ താരത്തിന് 14 കോടി എന്നിങ്ങനെയാണ് ക്രമീകരിച്ചിട്ടുള്ളത്. ഇതോടെ മൂന്ന് താരങ്ങളെ മാത്രം നിലനിര്‍ത്തി കൊണ്ട് ആര്‍ടിഎം വഴി രണ്ട് താരങ്ങളെ ലേലത്തിലൂടെ എത്തിക്കാനാകും ടീമുകള്‍ പരിശ്രമിക്കുക.

ഇങ്ങനെ നോക്കുമ്പോള്‍ മലയാളിയും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണ് ലഭിക്കുന്ന തുക എത്രയായിരിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. നിലവില്‍ രാജസ്ഥാന്‍ ഏതൊക്കെ താരത്തെ നിലനിര്‍ത്തുമെന്നുള്ള കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. എങ്കിലും സഞ്ജു, റിയാന്‍ പരാഗ്, യശസ്വി ജയ്‌സ്വാള്‍ എന്നീ താരങ്ങളെ നിലനിര്‍ത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്. സഞ്ജു ക്യാപ്റ്റനായിക്കെ, ആദ്യം നിലനിര്‍ത്തുന്നത് അദ്ദേഹത്തെ തന്നെയാവുമെന്നുള്ള കാര്യത്തില്‍ സംശമൊന്നുമില്ല. അങ്ങനെങ്കില്‍ 18 കോടിയായിരിക്കും സഞ്ജുവിന്റെ പ്രതിഫലം.

രാജസ്ഥാന്‍ വിദേശ താരങ്ങളെ നിലനിര്‍ത്താന്‍ തീരുമാനിച്ചാല്‍, അതില്‍ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ലര്‍ തന്നെയാകും പ്രധാനി. കഴിഞ്ഞ സീസണില്‍ ഫോമിലായില്ലെങ്കിലും തന്റേതായ ദിവസങ്ങളില്‍ ഒറ്റക്ക് കളി ജയിപ്പിക്കാന്‍ ബട്ലര്‍ക്ക് കഴിയുമെന്നതാണ് ഇംഗ്ലണ്ട് നായകനെ കൈവിടാതിരിക്കാന്‍ രാജസ്ഥാനെ പ്രേരിപ്പിക്കുന്നത്. ഒരു വിദേശതാരത്ത കൂടി നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ അത് ട്രെന്റ് ബോള്‍ട്ടായിരിക്കുമെന്നാണ് കരുതുന്നത്. ന്യൂസിലന്‍ഡ് താരം കഴിഞ്ഞ സീസണില്‍ പവര്‍ പ്ലേകളില്‍ നടത്തിയ പ്രകടനം രാജസ്ഥാന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമായിരുന്നു.

സീബ്ര ലൈനിൽ വിദ്യാർത്ഥിനിയെ കാറിടിച്ചു തെറിപ്പിച്ച സംഭവം;കൽപ്പറ്റ പോലീസ് കേസെടുത്തു.

കൽപ്പറ്റ: സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാർത്ഥിനിയെ കാറിടിച്ചുതെറിപ്പിച്ച സംഭവത്തിൽ കൽപ്പറ്റ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയതിൽ വാഹനമോടിച്ചത് പ്രായപൂർത്തിയാവാത്ത കുട്ടിയാണെന്ന് കണ്ടെ ത്തി. മേൽ കേസിൽ ഡ്രൈവറെ മാറ്റി ലൈസൻസ് ഉള്ള

പൊതു നിരത്തിൽ നിന്നും ഫ്ളക്സുകളും ബോർഡുകളും നീക്കം ചെയ്തില്ലങ്കിൽ നടപടി.

വെള്ളമുണ്ട: ഹൈക്കോടതി വിധി പ്രകാരം വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന്റെ പൊതുനിരത്തിൽ നിന്നും പോസ്റ്റർ/ ബാനറുകൾ/ ഫ്ലക്സുകൾ എത്രയും വേഗം മാറ്റേണ്ടതാണ്. അല്ലാത്തപക്ഷം കടുത്ത നടപടി നേരിടുന്നതായിരിക്കുമെന്ന് വെള്ളമുണ്ട പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. Facebook Twitter WhatsApp

ഗതാഗത നിയന്ത്രണം

ദാസനക്കര-പയ്യമ്പള്ളി കൊയിലേരി റോഡിൽ ടാറിങ് പ്രവർത്തനങ്ങൾ പുനഃരാരംഭിക്കുന്നതിനാൽ നാളെ (ഡിസംബർ3) മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തും. കൽപറ്റ ഭാഗത്തേക്കുള്ള വാഹനങ്ങൾ കൂടക്കടവ് ചെറുകാട്ടൂർ വഴിയും, കാട്ടിക്കുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ

സ്പോർട്സ് ക്ലബ്ബ് രൂപീകരണവും ജേഴ്‌സി വിതരണവും

സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ആഭിമുഖ്യത്തിൽ കണിയാരം ഫാദർ ജി. കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് ക്ലബ്ബ് രൂപീകരണവും ജേഴ്‌സി വിതരണവും നടത്തി. സ്പോർട്സ് ക്ലബ് ഉദ്ഘാടനം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ

തദ്ദേശ തെരഞ്ഞെടുപ്പ് : ഡിസംബർ 11 ന് ജില്ലയിൽ പൊതു അവധി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഡിസംബർ 11 ന് ജില്ലയിൽ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പൊതു അവധിയും 1881 ലെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരം

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ എള്ളുമന്നം ഭാഗത്ത് നാളെ (ഡിസംബർ 3) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ പഴഞ്ചേരിക്കുന്ന് ഭാഗത്ത് നാളെ (ഡിസംബർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.