Advertisement

എ & ബി ഇലക്ട്രിക്കൽ കോൺട്രാക്ടർ അസോസിയേഷൻ വയനാട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

കൽപ്പറ്റ: എ ആൻഡ് ബി ഇലക്ട്രിക്കൽ കോൺട്രാക്ടർ അസോസിയേഷൻ വയനാട്ജില്ലാ ജനറൽ ബോഡി യോഗവും മെമ്പർഷിപ്പ് വിതരണവും കൽപ്പറ്റയിൽ നടന്നു. യോഗത്തിൽ പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. സജിത്ത് (ഇലക്ട്രോ ടെക്) ജില്ലാ പ്രസിഡന്റ്റായും ശരത് (കാവുമന്ദം) ജില്ലാ സെക്രട്ടറിയായും റഷീദ് (പടിഞ്ഞാറത്തറ) ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. ഷിജു യോഹന്നാനെ ജോയി ന്റ്റ് സെക്രട്ടറിയായും സോമൻ (കമ്പളക്കാട്) വൈസ് പ്രസിഡൻ്റായും തിരഞ്ഞെടു ത്തു. റിനിൽ, പ്രദീപ് എന്നിവർ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുക്ക പ്പെട്ടു.ജില്ലയിൽ വ്യാപകമാകുന്ന അനധികൃത വയറിങ്, കെട്ടിടങ്ങളുടെ ഹൈറ്റ് മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള പ്രവർത്തനങ്ങൾ, അംഗീകാരമില്ലാത്ത ഇലക്ട്രി ക്കൽ ജോലികൾ തുടങ്ങിയവ മൂലം കോൺട്രാക്ടർമാർ നേരിടുന്ന വിവിധ പ്രശ്‌ന ങ്ങൾ യോഗം ചർച്ച ചെയ്തു.

KALPETTA
News Image

യുപിഐ ഫീസ് തീരുമാനം നീട്ടിയേക്കും; ജനുവരി ഒന്നിലേക്ക് മാറ്റാൻ ആലോചന

തിരുവനന്തപുരം :യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനം നീട്ടിവയ്ക്കാൻ സാധ്യത. ഒക്ടോബർ 15ന് നിലവില്‍ വരാനിരുന്ന മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ജനുവരി ഒന്നിലേക്ക് നീട്ടാനാണ് ആലോചന.അന്തിമ തീരുമാനം അടുത്ത ദിവസങ്ങളില്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.ഉത്സവകാലത്ത് യുപിഐ ഇടപാടുകള്‍ക്ക് അധിക ചാർജ് ഏർപ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് വ്യാപാരി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ദസറ, ദീപാവലി, ക്രിസ്മസ് ഉള്‍പ്പെടെയുള്ള ഉത്സവ സീസണ്‍ കഴിയുന്നതുവരെ തീരുമാനം നീട്ടിവയ്ക്കുന്നതാണ് പരിഗണിക്കുന്നത്. വ്യാപാരികള്‍ക്ക് അധിക ചെലവ് ഉണ്ടാകുമെന്ന ആശങ്കയാണ് പ്രധാനമായും ഉയർന്നത്.നിലവിലെ നിർദേശപ്രകാരം 2,000 രൂപയ്ക്ക് മുകളിലുള്ള ചില യുപിഐ വ്യാപാരി ഇടപാടുകള്‍ക്ക് 0.4 ശതമാനം MDR ആണ് ഏർപ്പെടുത്തുക. വ്യക്തിയില്‍ നിന്ന് വ്യക്തിയിലേക്കുള്ള (P2P) ഇടപാടുകള്‍ക്ക് ഫീസ് ഉണ്ടാകില്ല. 2,000 രൂപ വരെയുള്ള വ്യാപാരി ഇടപാടുകളും ചെറുകിട വ്യാപാരികള്‍ക്ക് ബാധകമായ ഇളവുകളും തുടരും. ഏകദേശം 96 ശതമാനം വ്യാപാരി ഇടപാടുകളും ഫീസില്‍നിന്ന് ഒഴിവാകുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം, ഉത്സവ സീസണില്‍ ഫീസ് ഏർപ്പെടുത്തുന്നതിനെതിരെ വ്യാപാര മേഖലയില്‍നിന്ന് എതിർപ്പ് ഉയർന്നിട്ടുണ്ട്. യുപിഐ ചാർജ് സംബന്ധിച്ച്‌ ബിജെപിക്കുള്ളിലും അതൃപ്തിയുണ്ടെന്നാണ് സൂചന. അന്തിമ തീരുമാനം ദേശീയ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (NPCI) നേതൃത്വത്തിലുള്ള സംവിധാനത്തില്‍ ഉണ്ടാകാനാണ് സാധ്യത.

GENERAL
News Image

'ഗ്യാനേഷ് ഇറ്റ്‌സ് ഡണ്‍ ബ്രോ'; നാലാം ദിവസവും ഇന്‍ഡ്യ മുന്നോട്ട്, ഇന്ന് രാഷ്ട്രപതി ഭവന്‍ മാര്‍ച്ച്

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ നാലാം ദിവസവും രാജ്യതലസ്ഥാനം സ്തംഭിപ്പിക്കാന്‍ ഇന്‍ഡ്യാ സഖ്യം. ഇന്ന് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. ഉച്ചയ്ക്ക് ശേഷം പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളിലേക്ക് എത്തിച്ചേരാന്‍ എംപിമാര്‍ക്ക് നിര്‍ദേശം നല്‍കി. രാഷ്ട്രപതിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയെങ്കിലും മറുപടി ലഭിക്കാതെ വന്നതോടെയാണ് ഇന്‍ഡ്യാസഖ്യം മാര്‍ച്ച് തീരുമാനിച്ചത്.ഗ്യാനേഷ് കുമാറിനെതിരായ കുറ്റാരോപണം അടങ്ങിയ നിവേദനം രാഷ്ട്രപതിക്ക് നൽകാനാണ് നീക്കം. കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കുകയാണെങ്കിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 10 നേതാക്കളുടെ സംഘം രാഷ്ട്രപതിയെ കാണും. അനുമതി ലഭിച്ചില്ലെങ്കിൽ വെെകിട്ട് മൂന്ന് മണിയോടെ പാർലമെന്‍റ് സെൻട്രൽ ഹാളിൽ സമ്മേളിച്ച് അവിടെ നിന്നും രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താനാണ് ആലോചന

GENERAL
News Image
Advertisement

പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി വീണ്ടും പി എം മനോജ്

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി പി എം മനോജ്. മാധ്യമങ്ങളുമായി ബന്ധപ്പെട്ട ചുമതലകളാണ് മനോജ് നിര്‍വഹിക്കുക. മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്റെ പ്രസ്സ് സെക്രട്ടറി ആയി പി എം മനോജ് പ്രവര്‍ത്തിച്ചിട്ടുണ്ട്.ഓഫീസ് ചുമതലകളിലെ മാറ്റങ്ങളുടെ ഭാഗമായാണ് നിയമനമെന്നാണ് വിവരം. പ്രതിപക്ഷ നേതാവിനൊപ്പം മാധ്യമങ്ങളുമായി ആശയവിനിമയം നടത്തുന്നതായിരിക്കും ചുമതല.നിലവിൽ മാധ്യമങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി മനോഹരന്‍ മൊറായിക്ക് പകരമായാണ് ചുമതലയേല്‍ക്കുന്നത്. പാര്‍ട്ടി തലത്തിലെ മാറ്റത്തിന്റെ ഭാഗമായാണ് പ്രതിപക്ഷ സ്ഥാനത്തേക്ക് എത്തിയപ്പോള്‍ ദേശാഭിമാനിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായിരുന്ന മനോഹരന്‍ മൊറായിയെ പ്രൈവറ്റ് സെക്രട്ടറിയാക്കിയത്.

KERALA
News Image

കെടാവിളക്ക് പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്: അപേക്ഷാ തിയതി ദീര്‍ഘിപ്പിച്ചു.

പിന്നാക്ക വികസന വകുപ്പിന്റെ കെടാവിളക്ക് പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒബിസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കരുത്. അപേക്ഷകള്‍ www.egrantz.kerala.gov.in പോര്‍ട്ടല്‍ മുഖേന സമര്‍പ്പിക്കാം. ഫോണ്‍- 0495-2377786.

ARIYIPPU
News Image

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക: 31 വരെ നീട്ടി

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ഉടമ, തൊഴിലാളി വിഹിതം കുടിശ്ശിക വരുത്തിയവര്‍ക്ക് കുടിശ്ശിക ഒടുക്കുന്നതിനുള്ള സമയപരിധി ഒക്ടോബര്‍ 31 വരെ നീട്ടി. ഉടമകള്‍ക്ക് കുടിശ്ശിക തുക നാല് തവണകളായും തൊഴിലാളികള്‍ക്ക് 36 മാസം വരെയുള്ള കുടിശ്ശിക ഒറ്റത്തവണയായും അടയ്ക്കാം. 36 മാസത്തില്‍ കൂടുതല്‍ കുടിശ്ശികയുള്ള തൊഴിലാളികള്‍ക്ക് ആനുകൂല്യം ലഭിക്കില്ല. ഫോണ്‍- 0493-6206355, 9188519862

ARIYIPPU
News Image

സൗജന്യ തൊഴില്‍ മേള

മാനന്തവാടി അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഒക്ടോബര്‍ 10 ന് സൗജന്യ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ജില്ലയിലെ വിവിധ കമ്പനികള്‍ തൊഴില്‍ മേളയില്‍ പങ്കെടുക്കും. ഫോണ്‍: 9495999669

ARIYIPPU
News Image

ഭിന്നശേഷിക്കാരായ യുവാക്കള്‍ക്ക് സൗജന്യ ഹോര്‍ട്ടികള്‍ച്ചറല്‍ തെറാപ്പി

സാമൂഹിക സുരക്ഷാ മിഷന്റെയും കേരള കാര്‍ഷിക സര്‍വകലാശാലയുടെയും സംയുക്താഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരായ യുവാക്കള്‍ക്ക് അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ആറ് മാസത്തെ സൗജന്യ ഹോര്‍ട്ടികള്‍ച്ചറല്‍ തെറാപ്പി പരിശീലനം സംഘടിപ്പിക്കുന്നു. 18 വയസ്സിന് മുകളിലുള്ള ഭിന്നശേഷിക്കാരായ യുവാക്കള്‍ക്ക് അപേക്ഷിക്കാം. ചെടികള്‍, പൂന്തോട്ട പ്രവര്‍ത്തനങ്ങള്‍, ചികിത്സാപരമായ നൈപുണി വികസന പ്രവര്‍ത്തനങ്ങളായി ഉപയോഗിക്കുന്ന ശാസ്ത്രീയ സമീപനമാണ് ഹോര്‍ട്ടികള്‍ച്ചറല്‍ തെറാപ്പി. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിദിന സ്‌റ്റൈപ്പന്റ് നല്‍കും. അപേക്ഷകര്‍ മെഡിക്കല്‍ ബോര്‍ഡ് നല്‍കുന്ന ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 29 നകം അപേക്ഷിക്കണം. അപേക്ഷാ ഫോറം https://kau.in/announcement/37285 ല്‍ ലഭിക്കും. ഫോണ്‍- 7306195043, 7306465654.

ARIYIPPU
News Image

'സ്പീക്ക് അപ്പ്'; ഗാര്‍ഹക പീഡനം തടയാന്‍ പ്രത്യേക ദൗത്യസേനയ്ക്ക് രൂപം നല്‍കി ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തിനെതിരെ കേരള പൊലീസിന്റെ പ്രത്യേക ദൗത്യസേനയ്ക്ക് രൂപം നല്‍കി. 'സ്പീക്ക് അപ്പ്' (Speak Up) എന്ന പേരിലാണ് പ്രത്യേക ദൗത്യസേന രൂപീകരിച്ചത്. ഐ ജി അജിത ബീഗം ഐപിഎസിനാണ് സ്പീക്ക് അപ്പിന്റെ പ്രത്യേക ചുമതല. 'സഹനം മതി, ഇനി ശബ്ദമുയര്‍ത്തേണ്ട സമയമാണ്' എന്ന സന്ദേശമാണ് സ്പീക്ക് അപ്പിലൂടെ നല്‍കുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 92 സ്ത്രീകള്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് മരിച്ചു എന്നതാണ് ആഭ്യന്തരവകുപ്പിന്റെ കണക്ക്. ഗാര്‍ഹിക അതിക്രമങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് ഇത് തടയാന്‍ ഒരു ദൗത്യ സേനയെ തന്നെ ആഭ്യന്തര വകുപ്പ് രൂപം നല്‍കിയിരിക്കുന്നത്. അതിക്രമം നേരിടുന്ന അതിജീവിതമാര്‍ക്ക് സംരക്ഷണം നല്‍കുക എന്നതാണ് ദൗത്യ സേനയുടെ പ്രധാന ദൗത്യം. പരാതി പറയാന്‍ മടിക്കുന്നവരുടെ അടുത്തേക്ക് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരാതി കേട്ട് നിയമ പരിരക്ഷ നല്‍കും. ഔദ്യോഗിക വേഷത്തില്‍ അല്ലാതെ തന്നെ അതിജീവിതമാരുടെ അടുത്തേക്ക് ഉദ്യോഗസ്ഥര്‍ എത്തും എന്നതാണ് പദ്ധതിയുടെ പ്രത്യേകത. അതിക്രമം നടന്നാല്‍ അതില്‍ കാലതാമസം ഇല്ലാതെ നടപടി ഉണ്ടാകും. സ്ത്രീകളെ ഗാര്‍ഹിക പീഡനത്തിന് ഇരയാക്കുന്നവര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കാനും പാസ്‌പോർട്ട് നല്‍കാതിരിക്കാനും അടക്കമുള്ള നടപടികളിലേക്കാണ് കടക്കുന്നത്.

KERALA
News Image

സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഒരു പവന് 1.24 ലക്ഷം വരെ നൽകേണ്ടി വരും

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 13,710 എന്ന നിരക്കാണ് നിലവിലുള്ളത്. ഇതനുസരിച്ച് ഒരു പവൻ സ്വർണത്തിന് 1,09,680 രൂപ നൽകണം. 10 ഗ്രാം സ്വർണത്തിന്റെ വില 1,37,100 ആണ്. 24 കാരറ്റ് സ്വർണത്തിനും വിപണിയിൽ ഉയർന്ന നിരക്കാണ് തുടരുന്നത്.രാജ്യാന്തര തലത്തിൽ ട്രോയ് ഔൺസിന് 4,135 ഡോളർ നിലവാരത്തിലാണ് സ്വർണം വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ സ്വർണവിലയിലെ ചലനങ്ങൾ, ഡോളറിന്റെ ശക്തി, യുഎസ് പലിശനിരക്കുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ, ആഗോള സാമ്പത്തിക അനിശ്ചിതത്വം തുടങ്ങിയ ഘടകങ്ങളാണ് ആഭ്യന്തര സ്വർണ വിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. ഒക്ടോബർ 6 നായിരുന്നു 1,09,280 എന്ന ഈ മാസത്തെ ഏറ്റവും താഴ്ന്ന നില രേഖപ്പെടുത്തിയത്.അതേസമയം, സ്വർണാഭരണം വാങ്ങുമ്പോൾ സ്വർണ വില മാത്രം കണക്കാക്കിയാൽ പോരാ. പണിക്കൂലി, ജിഎസ്ടി തുടങ്ങിയ അധിക ചെലവുകൾ കൂടി ബില്ലിൽ ഉൾപ്പെടും. 22 കാരറ്റ് സ്വർണത്തിന്റെ 8 ഗ്രാം (ഒരു പവൻ) വില 1,09,680 ആണെന്നിരിക്കെ അതിന് 3 ശതമാനം ജിഎസ്ടി കൂടി കണക്കാക്കുമ്പോൾ 3,290.40 അധികമായി വരും. അതായത് ജിഎസ്ടി ഉൾപ്പെടെ 8 ഗ്രാം സ്വർണത്തിന്റെ വില 1,12,970.40 ആയിരിക്കും.

GENERAL
News Image

പേടിഎം പേയ്മെന്റ്സ് ബാങ്കിനെ ഷെഡ്യൂൾഡ് ബാങ്ക് പട്ടികയിൽ നിന്ന് ഒഴിവാക്കി ആർബിഐ

ന്യൂഡൽഹി: പേടിഎം പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡിനെ ഷെഡ്യൂൾഡ് ബാങ്കുകളുടെ പട്ടികയിൽ നിന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗികമായി ഒഴിവാക്കി. ബാങ്കിംഗ് ലൈസൻസ് റദ്ദാക്കിയതിന് പിന്നാലെയാണ് നടപടി.ആർബിഐ ആക്ട് 1934-ന്റെ രണ്ടാം ഷെഡ്യൂളിൽ നിന്ന് പേടിഎം പേയ്മെന്റ്സ് ബാങ്കിനെ ഒഴിവാക്കിയതായി കേന്ദ്ര ബാങ്ക് അറിയിച്ചു. 2026 ജൂലൈ 31-ന് പുറത്തിറക്കിയ വിജ്ഞാപനം സെപ്റ്റംബർ 7-ന് ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇക്കാര്യം ബുധനാഴ്ചയാണ് ആർബിഐ സ്ഥിരീകരിച്ചത്.നിക്ഷേപകരുടെ താൽപര്യത്തിന് ഹാനികരമായ രീതിയിലാണ് ബാങ്കിന്റെ പ്രവർത്തനമെന്ന് ചൂണ്ടിക്കാട്ടി ഏപ്രിലിലാണ് ആർബിഐ പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ ലൈസൻസ് റദ്ദാക്കിയത്. പിന്നാലെ ഡൽഹി ഹൈക്കോടതി ബാങ്ക് പൂട്ടാൻ ഉത്തരവിടുകയും ചെയ്തു.അതേസമയം ഈ നടപടി പേടിഎം ആപ്പിന്റെ സാധാരണ ഉപയോക്താക്കളെ ബാധിക്കില്ല. പേടിഎം യുപിഐ, ക്യുആർ പേയ്മെന്റ്, സൗണ്ട്ബോക്സ് തുടങ്ങിയ സേവനങ്ങൾ മറ്റ് പാർട്ണർ ബാങ്കുകളിലേക്ക് നേരത്തെ മാറ്റിയിട്ടുണ്ട്. പേയ്മെന്റ്സ് ബാങ്കിലെ നിക്ഷേപങ്ങൾ തിരിച്ചടയ്ക്കാൻ ആവശ്യമായ പണം ബാങ്കിന്റെ കൈവശമുണ്ടെന്നും വൈൻഡ് അപ്പ് നടപടികളുടെ ഭാഗമായി ഉപഭോക്താക്കൾക്ക് പണം തിരികെ ലഭിക്കുമെന്നും ആർബിഐ വ്യക്തമാക്കി.

GENERAL
News Image

ജേഴ്സി പിൻവലിക്കാൻ ഫിഫ നിയമം അനുവദിക്കില്ല; മെസി അനശ്വരമാക്കിയ 10-ാം നമ്പര്‍ ജേഴ്സിക്ക് പിന്‍ഗാമിയെ തേടി ആരാധകര്‍

ലിയോണൽ മെസി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് പടിയിറങ്ങിയതോടെ ആരാകും അര്‍ജന്‍റീനയുടെ വിഖ്യാതമായ പത്താം നമ്പര്‍ ജേഴ്സി ഇനി അണിയുക എന്നതാണിപ്പോള്‍ ആരാധകര്‍ക്കിടയിലെ പ്രധാന ചോദ്യം. ഫിഫയുടെ ഔദ്യോഗിക ടൂർണമെന്‍റുകളിലെ നിയമമനുസരിച്ച് ടീമിലെ കളിക്കാർക്ക് 1 മുതൽ 26 വരെയുള്ള ജേഴ്സി നമ്പറുകൾ ക്രമമായി നൽകേണ്ടതുണ്ട്. അതിനാൽ തന്നെ മെസിയോടുള്ള ആദരസൂചകമായി പത്താം നമ്പർ ജേഴ്സിക്ക് പിന്‍വലിക്കാൻ അർജന്‍റീനയ്ക്ക് സാധിക്കില്ല.തുടക്കത്തിൽ പരിശീലകൻ ലിയോണൽ സ്കലോണി പത്താം നമ്പർ ജേഴ്സി ആർക്കും നൽകാതെ മാറ്റി നിർത്തിയിരുന്നെങ്കിലും അത് ശാശ്വതമായ ഒരു പരിഹാരമല്ല. അതുകൊണ്ടുതന്നെ അർജന്‍റീനയുടെ പുതിയ പത്താമനായി 22-കാരനായ മധ്യനിര താരം നിക്കോ പാസിനെയാണ് ഫുട്ബോൾ ലോകം പ്രധാനമായും ഉറ്റുനോക്കുന്നത്. നിലവിൽ സീരി എ ക്ലബ്ബായ കോമോയ്ക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്ന ഈ യുവതാരം അർജന്‍റീന ദേശീയ ടീമിലും തന്‍റെ സ്വാധീനം ഉറപ്പിച്ചു കഴിഞ്ഞു.

SPORTS
News Image

ജിഎസ്ടി യോഗത്തിൽ നിർണായക തീരുമാനങ്ങൾ, അറസ്റ്റ് ചെയ്യാനുള്ള അധികാരം ഒഴിവാക്കി

നിർണായക നിദേശങ്ങളുമായി ജിഎസ്ടി കൗൺസിൽ യോഗം. നിയമത്തിൻ്റെ പരിധിയിൽനിന്ന് അറസ്റ്റ് ചെയ്യാനുള്ള അധികാരം ഒഴിവാക്കി. വ്യാഴാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം. നിയമത്തിലെ കുറഞ്ഞ ശിക്ഷയും ഒഴിവാക്കിയ യോഗം, പ്രോസിക്യൂഷൻ പരിധി ഒരു കോടി രൂപയിൽ നിന്ന് അഞ്ച് കോടി രൂപയായി ഉയർത്തി. ഇതോടൊപ്പം പിഴയും, തടവ് ശിക്ഷയും രണ്ടും അനുഭവിക്കേണ്ട കേസുകൾ കോടതി വിവേചനാധികാരത്തിന് വിട്ടു. പൊതുപിഴ 25,000 രൂപയിൽ നിന്ന് 10,000 രൂപയായി കുറച്ചു. ജിഎസ്ടി വൈകി ഫയൽ ചെയ്യുക, തെറ്റുകൾ വരുത്തുക, പണമടക്കാൻ വൈകുക എന്നിവക്ക് ഇനി പലിശയും ആനുപാതിക പിഴയും മാത്രം നൽകിയാൽ മതി. മറ്റ് നടപടികൾ കൗൺസിൽ യോഗം ഒഴിവാക്കി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാങ്ങളിലെ ധനമന്ത്രിമാർ പങ്കെടുത്തു. മുഖ്യമന്ത്രി വി.ഡി. സതീശനും പങ്കെടുത്തു.

GENERAL
News Image

പ്രതിപക്ഷ ഉപനേതൃസ്ഥാനം; ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകില്ല, തീരുമാനം കടുപ്പിച്ച് സിപിഐ

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിന് വേണ്ടി മുന്നണി നേതൃത്വത്തിന് മുന്നിൽ ഇനി അപേക്ഷിക്കാൻ പോകേണ്ടെന്ന് തീരുമാനിച്ച് സിപിഐ. ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകേണ്ടെന്നാണ് ധാരണ. സിപിഐഎം മുൻകൈ എടുത്ത് ക്ഷണിച്ചാൽ മാത്രം ചർച്ച എന്നാണ് നിലപാട്. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിൽ തീരുമാനമാകും വരെ നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്ന നിലപാടിൽഉറച്ച് നിൽക്കാനും സിപിഐ

ARIYIPPU
News Image

സായാഹ്ന ഒ.പി ഡോക്ടര്‍: കൂടിക്കാഴ്ച 16 ന്

പടിഞ്ഞാറത്തറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ.പി ഡോക്ടര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. എം.ബി.ബി.എസ്, കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനാണ് യോഗ്യത. പ്രവൃത്തിപരിചയമുള്ളവര്‍, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് സഹിതം ഒക്ടോബര്‍ 16 ന് രാവിലെ 10 ന് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം.

ARIYIPPU
News Image

ആശാ വര്‍ക്കര്‍ നിയമനം

വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തില്‍ പത്താം വാര്‍ഡിലേക്ക് ആശാവര്‍ക്കറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പത്താം ക്ലാസ് യോഗ്യതയുള്ള 25 നും 45 നുമിടയില്‍ പ്രായമുള്ള വിവാഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ പത്താം വാര്‍ഡിലെ സ്ഥിരതാമസക്കാരായിരിക്കണം. താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ് സഹിതം ഒക്ടോബര്‍ 23 ന് രാവിലെ 10.30 ന് വെങ്ങപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍- 04936 288344

ARIYIPPU
News Image

ജോഷ് ക്യാമ്പയിന് ജില്ലയിൽ തുടക്കമായി

ടിബി മുക്ത ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി ദേശീയതലത്തിൽ രൂപീകരിച്ച ജോഷ് ക്യാമ്പയിനിൻ്റെ ജില്ലാതല ഉദ്‌ഘാടനം സുൽത്താൻ ബത്തേരിയിൽ എം.എൽ.എ ഐ.സി. ബാലകൃഷ്‌ണൻ നിർവ്വഹിച്ചു. ജനപ്രതിനിധികളെയും യുവജനങ്ങളെയും സംയോജിപ്പിച്ചുകൊണ്ട് താഴെത്തട്ടിൽ ക്ഷയരോഗ നിവാരണത്തിനുള്ള ആരോഗ്യ അവബോധം ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതിയാണ് ജോഷ്. ക്യാമ്പയിൻ പോസ്റ്റർ, ടീമുകൾക്കുള്ള പ്രവർത്തന ബാഗ് എന്നിവയുടെ പ്രകാശനവും എം.എൽ.എ നിർവ്വഹിച്ചു. പരിശീലനം പൂർത്തിയാക്കിയ എൻ.സി.സി, എൻ.എസ്.എസ് വളണ്ടിയർമാർക്കുള്ള സർട്ടിഫിക്കറ്റുകൾ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.എം. മൊയ്തീൻ ഷാ വിതരണം ചെയ്തു. ക്ഷയരോഗം ശാസ്‌ത്രീയമായി ചികിത്സിച്ച് പൂർണ്ണമായി ഭേദമായ ടിബി വിജയേതാക്കളെ ആദരിച്ചു. ക്ഷയരോഗ ബാധിതരുടെ കുടുംബങ്ങൾക്കുള്ള പോഷകാഹാര കിറ്റിൻ്റെ വിതരണോദ്ഘാടനവും നടന്നു. അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ.സി. കൃഷ്‌ണകുമാർ ക്ഷയരോഗ നിവാരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ജില്ലാ ടിബി ഓഫീസർ ഡോ. പ്രിയ സേനൻ, എൻ.പി.എൻ.സി.ഡി നോഡൽ ഓഫീസർ ഡോ. പി.എസ്. സുഷമ, അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ, ജനപ്രതിനിധികൾ, എൻ.സി.സി, എൻ.എസ്.എസ് വളണ്ടിയർമാർ, സാമൂഹ്യ-സന്നദ്ധപ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.

KALPETTA
News Image

ടെന്‍ഡര്‍ ക്ഷണിച്ചു

വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് ആവശ്യമായ വിവിധ വാങ്ങലുകള്‍/ സേവനങ്ങള്‍ക്കുമായി ടെന്‍ഡറുകള്‍ ക്ഷണിച്ചു. മാതൃയാനം വാഹനത്തിനായി ഒക്ടോബര്‍ 12 ഉച്ചയ്ക്ക് ഒന്ന് വരെയും വ്യത്യസ്ത രോഗനിര്‍ണയ സേവനങ്ങള്‍ക്ക് ഒക്ടോബര്‍ ഒന്‍പതിന് ഉച്ചയ്ക്ക് ഒന്ന് വരെയും വാടകയ്ക്ക് ആംബുലന്‍സ് ലഭ്യമാക്കാന്‍ ഒക്ടോബര്‍ 14 ഉച്ചയ്ക്ക് ഒന്ന് വരെയും ടെന്‍ഡറുകള്‍ സമര്‍പ്പിക്കാം. ഫോണ്‍- 04936 256 229.

ARIYIPPU
News Image

വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ശാന്തിനഗര്‍, കാവുംമന്ദം എച്ച്.എസ്, താഴെയിടം, ചെന്നലോട്, കല്ലങ്കാരി, മൊയ്തുട്ടിപ്പടി, മയിലാടുംകുന്ന്, ലൂയിസ് മൗണ്ട്, കാപ്പുവയല്‍, ബി.എസ്.എന്‍.എല്‍ കാവുംമന്ദം, ചെന്നലോട് ആശുപത്രി പ്രദേശങ്ങളില്‍ നാളെ (ഒക്ടോബര്‍ 9) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം പൂര്‍ണ്ണമായി തടസ്സപ്പെടും.വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പീച്ചംങ്കോട് ബേക്കറി, വെള്ളമുണ്ട ചിറവയല്‍ ഭാഗങ്ങളില്‍ നാളെ (ഒക്ടോബര്‍ 9) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും

ARIYIPPU
News Image

തുല്യതാ കോഴ്സുകള്‍ക്ക് 17 വരെ അപേക്ഷിക്കാം

പൊതു വിദ്യാഭ്യാസ വകുപ്പും സാക്ഷരതാ മിഷനും സംയുക്തമായി നടത്തുന്ന നാല്, ഏഴ്, 10, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് ഒക്ടോബര്‍ 12 വരെ പിഴയില്ലാതെയും 50 രൂപ പിഴയോടെ ഒക്ടോബര്‍ 17 വരെയും അപേക്ഷിക്കാം. പത്താം തരത്തിന് 17 വയസ് തികയുകയും ഏഴാം ക്ലാസ് വിജയിക്കുകയും വേണം. ഹയര്‍ സെക്കന്‍ഡറി തുല്യതക്ക് പത്താം ക്ലാസ് വിജയിക്കുകയും 22 വയസ് തികയുകയും വേണം. പട്ടികവര്‍ഗ്ഗ-പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്ക് കോഴ്സ് ഫീസ് സൗജന്യമാണ്. രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രേരക്മാരുമായി ബന്ധപ്പെടാം. ഫോണ്‍- 04936 202091.

ARIYIPPU
News Image