നബാർഡിന്റെ സഹകരണത്തോടെ മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ വയനാട് ജില്ലയിലെ വനിതാ സ്വയം സഹായ സംഘാംഗങ്ങൾക്കായി തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായുള്ള ആലോചനയോഗം എൻ.എസ് എസ് കരയോഗം രജിസ്ട്രാർ വി.വി ശശിധരൻ നായർ ഉദ്ഘാടനം ചെയ്തു. വൈത്തിരി താലൂക്ക് യൂണിയൻ പ്രസിഡന്റ് പി കെ സുധാകരൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നബാഡ് വയനാട് ജില്ലാ ഡിഡിഎം ആനന്ദ് മുഖ്യ പ്രഭാഷണം നടത്തി. ബത്തേരി യൂണിയൻ പ്രസിഡന്റ് ജയപ്രകാശൻ യോഗത്തിന് ആശംസയർപ്പിച്ചു സംസാരിച്ചു.

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി
ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.