ശ്രേയസ് വാകേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ “ACCA FINANCIAL REPORTING” ലോക റാങ്കിൽ മൂന്നാം സ്ഥാനവും, ദേശീയ റാങ്കിൽ രണ്ടാം സ്ഥാനവും നേടി ഉന്നത വിജയം കരസ്ഥമാക്കിയ മുഹമ്മദ് ഷാമിലിനെ ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. മെമെന്റോ നൽകി ആദരിച്ചു.യൂണിറ്റ് പ്രസിഡൻറ് കെ. കെ. വർഗീസ് അധ്യക്ഷത വഹിച്ചു.മികച്ച വനിത സംരംഭകയായ സുനിതയെയും ആദരിച്ചു. പാവപ്പെട്ട കുടുംബങ്ങൾക്ക് ഫുഡ് കിറ്റുകളും വിതരണം ചെയ്തു. ലിജി,ഗിരിജ, ബേബി എന്നിവർ സംസാരിച്ചു.

സീബ്ര ലൈനിൽ വിദ്യാർത്ഥിനിയെ കാറിടിച്ചു തെറിപ്പിച്ച സംഭവം;കൽപ്പറ്റ പോലീസ് കേസെടുത്തു.
കൽപ്പറ്റ: സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാർത്ഥിനിയെ കാറിടിച്ചുതെറിപ്പിച്ച സംഭവത്തിൽ കൽപ്പറ്റ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയതിൽ വാഹനമോടിച്ചത് പ്രായപൂർത്തിയാവാത്ത കുട്ടിയാണെന്ന് കണ്ടെ ത്തി. മേൽ കേസിൽ ഡ്രൈവറെ മാറ്റി ലൈസൻസ് ഉള്ള







