വലിയ ആശ്വാസം! കഴുത്തറപ്പ് തടയാൻ രണ്ടും കൽപ്പിച്ച് കെഎസ്ആര്‍ടിസി; ഒരു മാസത്തേക്ക് അധിക സർവീസുകൾ ഏർപ്പെടുത്തി

തിരുവനന്തപുരം: മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം അധിക അന്തർ സംസ്ഥാന സർവ്വീസുകളുമായി കെഎസ്ആർടിസി. ഒക്ടബോര്‍ ഒമ്പത് മുതൽ നവംബര്‍ ഏഴ് വരെയാണ് യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് പ്രത്യേക അധിക സർവ്വീസുകൾ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും നടത്താൻ തീരുമാനിച്ചിട്ടുള്ളത്.

സർവീസുകളുടെ സമയക്രമം

ബംഗളൂരു ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ…

1. 19.45 ബംഗളൂരു – കോഴിക്കോട് (SF)(കുട്ട, മാനന്തവാടി വഴി)
2. 20.15 ബംഗളൂരു – കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി)
3. 20.50 ബംഗളൂരു – കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി)
4. 21.15 ബംഗളൂരു – കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി)
5. 21.45 ബംഗളൂരു – കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി)
6. 22.15 ബംഗളൂരു – കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി)
7. 22.50 ബംഗളൂരു – കോഴിക്കോട് (SF) (മൈസൂർ,സുൽത്താൻബത്തേരി വഴി)
8. 23.15 ബംഗളൂരു – കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി)
9. 9. 20.45 ബംഗളൂരു – മലപ്പുറം (S/F)(മൈസൂർ, കുട്ട വഴി) (alternative days)
10. 20.45 ബംഗളൂരു – മലപ്പുറം (S/Dlx.) (മൈസൂർ, കുട്ട വഴി)(alternative days)
11.19.15 ബംഗളൂരു – തൃശ്ശൂർ (S/Exp.) (കോയമ്പത്തൂർ, പാലക്കാട് വഴി)
12. 21.15 ബംഗളൂരു – തൃശ്ശൂർ (S/Exp.) (കോയമ്പത്തൂർ, പാലക്കാട് വഴി)
13. 22.15 ബംഗളൂരു – തൃശ്ശൂർ (SF)(കോയമ്പത്തൂർ, പാലക്കാട് വഴി)
14.17.30 ബംഗളൂരു എറണാകുളം (S/Dlx.) (കോയമ്പത്തൂർ, പാലക്കാട് വഴി)
15. 18.30 ബംഗളൂരു – എറണാകുളം (S/Dlx.) (കോയമ്പത്തൂർ, പാലക്കാട് വഴി)
16. 19.30 ബംഗളൂരു – എറണാകുളം (S/Dlx.) (കോയമ്പത്തൂർ, പാലക്കാട് വഴി)
17. 19.45 ബംഗളൂരു – എറണാകുളം(S/Dlx.) (കോയമ്പത്തൂർ, പാലക്കാട് വഴി)
18. 20.30 ബംഗളൂരു – എറണാകുളം(S/Dlx.) (കോയമ്പത്തൂർ, പാലക്കാട് വഴി)
19. 17.00 ബംഗളൂരു – അടൂർ (S/Dlx.) (കോയമ്പത്തൂർ, പാലക്കാട് വഴി)
20. 17.30 ബംഗളൂരു – കൊല്ലം (S/Exp) (കോയമ്പത്തൂർ, പാലക്കാട് വഴി)
21. 18.10 ബംഗളൂരു – കോട്ടയം (S/Dlx) (കോയമ്പത്തൂർ, പാലക്കാട് വഴി )
22. 19.10 ബംഗളൂരു – കോട്ടയം (S/Exp.) (കോയമ്പത്തൂർ, പാലക്കാട് വഴി)
23. 20.30 ബംഗളൂരു – കണ്ണൂർ (SF)(ഇരിട്ടി, മട്ടന്നൂർ വഴി)
24. 21.45 ബംഗളൂരു – കണ്ണൂർ (SF) (ഇരിട്ടി, മട്ടന്നൂർ വഴി)
25. 22.45 ബംഗളൂരു – കണ്ണൂർ (SF)(ഇരിട്ടി, കൂട്ടുപുഴ വഴി)
26. 22.15 ബംഗളൂരു – പയ്യന്നൂർ (S/Exp.) (ചെറുപുഴ വഴ
27. 19.30 ബംഗളൂരു – തിരുവനന്തപുരം (S/Dlx.) (നാഗർകോവിൽ വഴി)
28. 18.30 ചെന്നൈ – തിരുവനന്തപുരം (S/Dlx.)(നാഗർകോവിൽ വഴി)
29. 19.30 ചെന്നൈ – എറണാകുളം (S/Dlx.) (സേലം, കോയമ്പത്തൂർ വഴി)
കേരളത്തിൽ നിന്നുള്ള അധിക സർവ്വീസുകൾ
09.10.2024 മുതൽ 06.11.2024 വരെ
1. 20.15 കോഴിക്കോട് – ബംഗളൂരു (SF) (മാനന്തവാടി, കുട്ട വഴി)
2. 20.45 കോഴിക്കോട് – ബംഗളൂരു (SF) (മാനന്തവാടി, കുട്ട വഴി)
3. 21.15 കോഴിക്കോട് – ബംഗളൂരു (SF) (മാനന്തവാടി, കുട്ട വഴി)
4. 21.45 കോഴിക്കോട് – ബംഗളൂരു (SF) (മാനന്തവാടി, കുട്ട വഴി)
5. 22.15 കോഴിക്കോട് – ബംഗളൂരു (SF) (മാനന്തവാടി, കുട്ട വഴി)
6. 22.30 കോഴിക്കോട് – ബംഗളൂരു (SF) (മാനന്തവാടി, കട്ട വഴി)
7. 22.50 കോഴിക്കോട് – ബംഗളൂരു (SF) (മാനന്തവാടി, കുട്ട വഴി)
8. 23.15 കോഴിക്കോട് – ബംഗളൂരു (SF) (മാനന്തവാടി, കുട്ട വഴി)
9. 20.00 മലപ്പുറം – ബംഗളൂരു (S/F)(മാനന്തവാടി, കുട്ട വഴി (alternativedays)
10. 20.00 മലപ്പുറം – ബംഗളൂരു (S/Dlx.) (മാനന്തവാടി, കുട്ട വഴി) (alternativedays)
11. 19.45 തൃശ്ശൂർ – ബംഗളൂരു (S/Exp.) (കോയമ്പത്തൂർ, സേലം വഴി)
12. 21.15 തൃശ്ശൂർ – ബംഗളൂരു (S/Exp.) (കോയമ്പത്തൂർ, സേലം വഴി)
13. 22.15 തൃശ്ശൂർ – ബംഗളൂരു (SF) (കോയമ്പത്തൂർ, സേലം വഴി)
14. 17.30 എറണാകുളം – ബംഗളൂരു (S/Dlx.) (കോയമ്പത്തൂർ, സേലം വഴി)
15. 18.30 എറണാകുളം – ബംഗളൂരു (S/Dlx.) (കോയമ്പത്തൂർ, സേലം വഴി)
16. 19.00 എറണാകുളം – ബംഗളൂരു (S/Dlx.) (കോയമ്പത്തൂർ, സേലം വഴി)
17. 19.30 എറണാകുളം – ബംഗളൂരു (S/Dlx.) (കോയമ്പത്തൂർ, സേലം വഴി)
18. 20.15 എറണാകുളം – ബംഗളൂരു (S/Dlx.) (കോയമ്പത്തൂർ, സേലം വഴി)
19. 17.30 അടൂർ – ബംഗളൂരു (S/Dlx.) (കോയമ്പത്തൂർ, സേലം വഴി)
20. 18.00 കൊല്ലം – ബംഗളൂരു (S/ Exp.) (കോയമ്പത്തൂർ, സേലം വഴി)
21. 18.10 കോട്ടയം – ബംഗളൂരു (S/Dlx.)(കോയമ്പത്തൂർ, സേലം വഴി)
22. 19.10 കോട്ടയം – ബംഗളൂരു (S/Dlx.) (കോയമ്പത്തൂർ, സേലം വഴി)
23. 20.10 കണ്ണൂർ – ബംഗളൂരു (SF)(മട്ടന്നൂർ, ഇരിട്ടി വഴി)
24. 21.40 കണ്ണൂർ – ബംഗളൂരു (SF)(ഇരിട്ടി, കൂട്ടുപുഴ വഴി)
25. 22.10 കണ്ണൂർ – ബംഗളൂരു (SF)(ഇരിട്ടി, കൂട്ടുപുഴ വഴി)
26. 17.30 പയ്യന്നൂർ – ബംഗളൂരു (S/Exp.) (ചെറുപുഴ വഴി)
27. 18.00 തിരുവനന്തപുരം – ബംഗളൂരു (S/Dlx.) (നാഗർകോവിൽ, മധുര വഴി)
28. 18.30 തിരുവനന്തപുരം – ചെന്നൈ (S/Dlx.) (നാഗർകോവിൽ വഴി)
29. 19.30 എറണാകുളം – ചെന്നൈ (S/Dlx.) (കോയമ്പത്തൂർ, സേലം വഴി)

യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസ് ആവശ്യമെങ്കിൽ ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തിയതായും കെഎസ്ആര്‍ടിസി അറിയിച്ചു. ഓൺലൈൻ റിസർവേഷൻ സംവിധാനവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്. നേരത്തെ ബംഗളൂരുവില്‍ നിന്നടക്കം ഓണയാത്രയ്ക്ക് കേരളത്തിലേക്കുള്ള സ്വകാര്യ ബസ് നിരക്ക് കുതിച്ചുയര്‍ന്നിരുന്നു. കർണാടക ആർടിസിയും നിരക്ക് വർധിപ്പിച്ചിരുന്നു. ബംഗളൂരു – കൊച്ചി ഐരാവത് ബസ് നിരക്ക് 800 രൂപയാണ് വർധിപ്പിച്ചത്. കേരളത്തില്‍ നിന്ന് കൂടുതല്‍ സ്വകാര്യ ലക്ഷ്വറി ബസ് സര്‍വീസുള്ള ബംഗളൂരുവിലേക്ക് സാധരണ ടിക്കറ്റ് നിരക്ക് 1200 മുതല്‍ 2000 വരെയാണ്. എന്നാല്‍ ഓണം സീസണില്‍ ഇത് 4500 മുതല്‍ 6000 വരെയായാണ് ഉയര്‍ത്തിയിരുന്നത്. കെഎസ്ആര്‍ടിസി അധിക സര്‍വീസുകൾ ഇതോടെ അവധി നാട്ടിലെത്തി തിരിച്ച് പോകാൻ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസമാകും.

ക്യാബേജ് വിളവെടുപ്പ് നടത്തി

സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അഗ്രികള്‍ച്ചര്‍ വിദ്യാര്‍ത്ഥികള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ നടത്തിയ ശൈത്യകാല ക്യാബേജ് കൃഷി വിളവെടുപ്പ് നടത്തി. സുല്‍ത്താന്‍ ബത്തേരി

കോൺഗ്രസ് ഭവനപദ്ധതി; ഷാഫി പറമ്പിൽ എം.പി കുന്നമ്പറ്റയിലെ ഭൂമി സന്ദർശിച്ചു

കൽപ്പറ്റ: ചൂരൽമുണ്ടക്കൈ ഉരുൾദുരന്തബാധിതർക്കായുള്ള കോൺഗ്രസ് ഭവന പദ്ധതിക്കായി ഏറ്റെടുത്ത കുന്നമ്പറ്റയിലെ ഭൂമിയിൽ കെപിസിസി വർക്കിംഗ് പ്രസി ഡന്റ് ഷാഫി പറമ്പിൽ എംപി സന്ദർശനം നടത്തി. ഉച്ചക്ക് ഒന്നരയോടെയാണ് ഡിസി സി പ്രസിഡന്റ്റ് അഡ്വ.ടി,ജെ ഐസക്,

സായാഹ്ന ഒ.പി ഡോക്ടര്‍ നിയമനം

പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പിയിലേക്ക് ഡോക്ടരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ജനുവരി 20 ന് ഉച്ചയ്ക്ക് രണ്ടിന് പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. Facebook Twitter WhatsApp

ശ്രേയസ് സ്വാശ്രയ സംഘം വാർഷികം നടത്തി.

ചുള്ളിയോട് യൂണിറ്റിലെ നിള സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്. ഉദ് ഘാടനം ചെയ്തു.സംഘം പ്രസിഡന്റ്‌ സാറാക്കുട്ടി അധ്യക്ഷത വഹിച്ചു.സെക്രട്ടറി വിജി ഷാജി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.യൂണിറ്റ്

മരം ലേലം

ബാണാസുര ജലസേചന പദ്ധതിക്ക് കീഴിലെ വെണ്ണിയോട് ജലവിതരണ കനാല്‍ നിര്‍മ്മാണ പ്രദേശത്തെ മരങ്ങള്‍ ലേലം ചെയുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജനുവരി 20 ന് ഉച്ചയ്ക്ക് 12 ന് പടിഞ്ഞാറത്തറ ജലസേചന വകുപ്പ് ഓഫീസ്

സൗജന്യ പരിശീലനം

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐയില്‍ പേപ്പര്‍ ഫയല്‍, കവര്‍ ആന്‍ഡ് ബാഗ് നിര്‍മ്മാണത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നു. 18 നും 49 നും ഇടയില്‍ പ്രായമുള്ള യുവതി-യുവാകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍-7012992238, 8078711040. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.