ജില്ലാ ദുരന്തനിവാരണ അതോറിറ്റി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച അഞ്ച് മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം ചൊവ്വാഴ്ച (01.10.24) നടക്കും. പെരിക്കെല്ലൂര്‍ പ്രീമെട്രിക് ബോയ്സ് ഹോസ്റ്റല്‍ വൈകീട്ട് 5.25, കല്ലൂര്‍ ജി.എച്ച്.എസ്.എസ് വൈകീട്ട് 5.30, പടിഞ്ഞാറത്തറ ജി.എച്ച്.എസ്.എസ് വൈകീട്ട് 5.35, ജി.എച്ച്.എസ്.എസ് പനമരം വൈകീട്ട് 5.40, ജി.എച്ച്.എസ്.എസ് മേപ്പാടി വൈകീട്ട് 5.45 എന്നിവടങ്ങളിലെ മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണമാണ് നടക്കുക. പരീക്ഷണ സൈറണുകള്‍ മുഴങ്ങുമ്പോള്‍ പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല. സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം നടക്കുന്ന വേളയില്‍ സ്കൂള്‍ പ്രതിനിധികളും വില്ലേജ് ഓഫീസര്‍മാരും സ്ഥലത്ത് ഉണ്ടായിരിക്കേണ്ടതാണെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
റെക്കോർഡ് വിലയിൽ നിന്നും താഴെക്കില്ല
സംസ്ഥാനത്ത് ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായ രണ്ടാം ദിനമാണ് വില തുടരുന്നത്. ഇന്നും റെക്കോർഡ്