വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്തിൽ ചൂരിയാറ്റ കോളനിയിലെ വെള്ളി എന്ന 90 വയസായ വൃദ്ധൻ ഒരു വീട് പോലും ഇല്ലാതെ ദുരിതം പേറുകയാണ്. കരാറുകാരൻ മുഴുവൻ പണവും കൈപ്പറ്റിയിട്ടും വീടുപണി പൂർത്തീകരിച്ചിട്ടില്ല. നടക്കാൻ പോലും കഴിയാത്ത ഇദ്ധേഹം വലിയ മന പ്രയാസത്തിലാണിപ്പോൾ.
നിലവിൽ ചെയ്ത പണിയിൽ തന്നെ അപാകതകൾ ഉണ്ടെന്നും ഇദ്ധേഹം പറയുന്നു. അധികാരികൾക്കു മുന്നിൽ നിരവധി പരാതികൾ സമർപ്പിച്ചിട്ടും കരാറുകാരനുമായി ബന്ധപ്പെട്ട് വീടു പണി പുനരാരംഭിക്കാനോ, ആവശ്യമായ നടപടികൾ സ്വീകരിക്കാനോ അവർ തയ്യാറായിട്ടില്ല. എന്തു ചെയ്യണമെന്ന് അറിയാതെ മാനസികമായി തകർന്നിരിക്കുകയാണ് ഈ കുടുംബം.
എത്രയും പെട്ടെന്ന് അധികാരികൾ ഇടപെട്ട് വീട് പണി
പുനരാരംഭിച്ച് താമസ യോഗ്യമാക്കി തരണമെന്നതാണ് ഇവരുടെ ആവശ്യം.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു.
ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. നാളെ (നവംബർ 9)





