അടുത്ത മൂന്ന് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഒക്ടോബർ ആറ് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴ സാധ്യത പ്രവചിച്ചിരിക്കുന്നത്.

പുതുക്കിയ അറിയിപ്പ് പ്രകാരം
പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ
ഇന്ന്
യെല്ലോ അലർട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഇടിമിന്നൽ സാധ്യതയുടെ പശ്ചാത്തലത്തിൽ മുൻകരുതൽ സ്വീകരിക്കണമെന്ന് മുന്നറിപ്പുണ്ട്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറണം. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. തുറസായ സ്ഥലത്തും ടെറസിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര

തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം

പൾസ് എമർജൻസി ടീമിന് തരിയോട് നിർമ്മല ഹൈസ്കൂളിന്റെ ആദരം

​തരിയോട്: നാടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന പൾസ് എമർജൻസി ടീമിന് തരിയോട് നിർമ്മല ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ആദരിച്ചു. ​നാടിന്റെ വിവിധ ആവശ്യങ്ങൾക്കായി, വിശേഷിച്ച് അടിയന്തിര ഘട്ടങ്ങളിൽ, നിസ്വാർത്ഥ സേവനം നടത്തുന്ന പൾസ്

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര

തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം

‘ഒരമ്മ പെറ്റ അളിയൻമാരാണ്’ ഉരുളക്കിഴങ്ങുണ്ടായത് തക്കാളിയിൽ നിന്നുമാണെന്ന് പഠനം

പച്ചകറികളിലെ ഏറ്റവും പ്രിയങ്കരമായ രണ്ടെണ്ണമാണ് തക്കാളിയും ഉരുളക്കിഴങ്ങും. രണ്ട് പച്ചകറികളും നിത്യജീവിതത്തിൽ ഒഴിവാക്കാൻ സാധിക്കാത്തതാണ്. എന്നാൽ രണ്ടും തമ്മിൽ നമ്മൾ വിചാരിക്കുന്നതിനേക്കാൾ കൂടുതൽ ബന്ധമുണ്ട്. 1000 വർഷങ്ങളോളം മുമ്പ് തക്കാളിയിൽ നിന്നുമാണ് ഉരുളക്കിഴങ്ങുണ്ടായത് എന്നാണ്

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി

ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും

‘ഡബിള്‍ ചിന്‍’ ഉളളവരാണോ;മുഖത്തെ കൊഴുപ്പ് കുറയ്ക്കാം ലളിതമായ വ്യായാമവും ഭക്ഷണക്രമവും മതി

സൗന്ദര്യം ശ്രദ്ധിക്കുന്നവരെ ഏറ്റവും അധികം ബുദ്ധിമുട്ടുക്കുന്ന ഒരു പ്രശ്‌നമാണ് ഇരട്ട താടി. ജനിതകശാസ്ത്രവും മൊത്തത്തിലുള്ള ശരീരഭാരവും മുഖത്തെ കൊഴുപ്പില്‍ ഒരു പങ്കുവഹിക്കുന്നുണ്ടെങ്കിലും, ഭക്ഷണക്രമം, ജലാംശം, വ്യായാമങ്ങള്‍ തുടങ്ങി ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് കാര്യമായ വ്യത്യാസം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.