ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ സംസ്ഥാനമൊട്ടാകെ നടന്ന ബാലസദസ്സിൽ വയനാട് ജില്ലയുടെ ബാലസദസ്സ് വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.നാസർ G.W.L.P സ്ക്കൂളിൽ ഉദ്ഘാടനം ചെയ്തു.ബാലസമിതി പ്രസിഡന്റ് ഇഷാൻ .പി .എസ് , സെക്രട്ടറി റെന ,ബാലസഭാ റിസോഴ്സ് പേഴ്സൺ ബബിത, എ.ഡി.എസ് പ്രസിഡന്റ് പ്രിയ, എ.ഡി.എസ് സെക്രട്ടറി സിന്ധു, ബാലസഭാ ആർ.പി സാഹിനി , വാർഡ് മെമ്പർ ദീപ രാജൻ , മറ്റ് ആർ.പി മാർ , എ.ഡി.എസ് , സി.ഡി.എസ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു .ബാലസമിതി പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ മിഷൻ കോർഡിനേറ്റർ ബാലസുബ്രഹ്മണ്യം ,സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർമാരായ പ്രഭു,നിഷാദ് , എ.ഡി.എം.സി അമീൻ , ഡി.പി.എം ബിജോയ് എന്നിവർ കുട്ടികളുടെ ചോദ്യോത്തര പരിപാടിയിലും കലാപരിപാടിയിലും പങ്കെടുത്തു.ബാലസഭാ കുട്ടികളുടെയും കുടുംബശ്രീ അംഗങ്ങളുടെയും വിവിധ കലാപരിപാടികളോടെ വളരെ വിപുലമായ ഒരു അങ്കണം തീർക്കാൻ വെങ്ങപ്പള്ളി പഞ്ചായത്തിലെ ബാലസഭാ കുട്ടികൾക്ക് സാധിച്ചു.മികച്ച സംരഭകയെയും, മുതിർന്ന കുടുംബശ്രീ അംഗത്തെയും ആദരിച്ചു. ബാലസഭാ വാർഡ് സമിതി സെക്രട്ടറി റെന നന്ദി പറഞ്ഞ് പരിപാടി അവസാനിപ്പിച്ചു.

അവഗണിക്കരുത്; ബ്രെയിന്‍ ട്യൂമറിന്റെ ആദ്യകാല ലക്ഷണങ്ങള്‍ ഇതൊക്കെയാണ്
മിക്ക രോഗങ്ങളും വഷളാകുന്നതിന് മുന്‍പ് ശരീരം ചില മുന്നറിയിപ്പ് ലക്ഷണങ്ങള്‍ കാണിക്കും. പക്ഷേ നമ്മള്‍ ശ്രദ്ധിക്കാറില്ലെന്ന് മാത്രം. ബ്രെയിന്‍ ട്യൂമറിന്റെ കാര്യവും അതുപോലെ തന്നെയാണ്. തലച്ചോറിന്റെ ഗുരുതര അവസ്ഥയെ കാണിക്കുന്ന ബ്രെയിന്‍ ട്യൂമറിന്റെ ആദ്യകാല