കുപ്പാടി: കാലങ്ങളായി നിലനിൽക്കുന്ന പട്ടർക്കുളമ്പ് പ്രദേശത്തെ കുടിവെള്ള പ്രശ്നം ബത്തേരി നഗരസഭ ഇടപെട്ട് ശാശ്വതമായി പരിഹരിച്ചു.
നഗരസഭ ചെയർപേഴ്സൻ ടി.കെ. രമേശ് കുടിവെള്ള വാൽവ് തുറന്ന് ജലവിതരണം നടത്തി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പൊതുമരാമത്ത് ചെയർപേഴ്സൻ റഷീദ്.കെ. ബാബു അബ്ദുൾ റഹ്മാൻ ലിജോ ജോണി സുനിൽകുമാർ കെ. ശശി എന്നിവർ സംസാരിച്ചു.ഡിവിഷൻ കൗൺസിലർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പട്ടർക്കുളമ് കൃഷ്ണൻകുട്ടി സ്വാഗതവും എൻ.എ. വിജയകുമാർ നന്ദിയും പറഞ്ഞു.

ശുഭയാത്രാ സുരക്ഷിത യാത്ര; ജില്ലയിൽ ഡ്രൈവര്‍മാര്‍ക്കുള്ള ബോധവത്കരണം ഊര്‍ജിതമാക്കി
വാഹനാപകടങ്ങള്‍ കുറയ്ക്കാൻ ലക്ഷ്യമിട്ട് ശുഭയാത്രാ സുരക്ഷിത യാത്ര പദ്ധതിയുമായി ജില്ലാ ജനമൈത്രി പൊലീസ്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഡ്രൈവര്‍മാര്‍ക്കായി പൊലീസ് നടത്തുന്ന ബോധവത്കരണ പരിപാടികൾ കൂടുതൽ ഊർജിതമാക്കി. മധ്യവേനലവധിക്കാലത്ത് നിരത്തുകളില്‍ തിരക്കേറുന്നതിനാൽ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായാണ്







