കൽപ്പറ്റ: ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് 33 ലക്ഷം രൂപ തട്ടിയെടു ത്തുവെന്ന വയനാട് സ്വദേശിയുടെ പരാതിയിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം, തിരൂർ, വാക്കാട്, കുട്ടിയായിൻ്റെ പുരക്കൽ കെ.പി. ഫഹദ് (28) നെയാണ് വയനാട് സൈബർ ക്രൈം പോലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ അറസ്റ്റ് ചെ യ്തത് ടെലഗ്രാമിൽ കണ്ട പാർട് ടൈം ജോലിയുടെ പരസ്യം കണ്ട് ബന്ധ പ്പെട്ടപ്പോഴാണ് പരാതിക്കാരൻ തട്ടിപ്പിലകപ്പെടുന്നത്. പരാതിക്കാരനെ കൊണ്ട് www.yumdishes.stores എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യിപ്പിച്ചു. തുടർന്ന്, വിവിധ ഭക്ഷണ സാധനങ്ങൾക്ക് റേറ്റിങ് റിവ്യൂ നൽകുന്നതിന് വലിയ തുകകൾ വാഗ്ദാനം ചെയ്യിപ്പിച്ചു. 2024 ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി പല തവണകളിലായി 33 ലക്ഷം തട്ടിയെടുതിവെന്നാണ് പരാതിയിൽ പറയുന്നത്.

ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന സൂപ്പർഫ്രൂട്ട് സ്മൂത്തി
പോഷകസമൃദ്ധമായ പഴങ്ങൾ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം ഒഴിവാക്കും, ഗ്യാസ് മൂലം വയറു വീര്‍ക്കുന്നത് കുറയ്ക്കാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അത്തരത്തില്‍ ഒരു സൂപ്പര്‍ ഫ്രൂട്ട് സ്മൂത്തിയെ പരിചയപ്പെടുത്തുകയാണ്