കാവുംമന്ദം: സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പ്, തരിയോട് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച അതിക്രമങ്ങൾക്കെതിരായ നിയമാവബോധ ക്ലാസ് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വസന്തകുമാരി അധ്യക്ഷത വഹിച്ചു. പട്ടികജാതി വികസന വകുപ്പിലെ ലീഗൽ കൗൺസിലർ അമൃത സിസ്ന ക്ലാസ് എടുത്തു. പട്ടികജാതി പ്രമോട്ടർ ആര്യനന്ദ ശ്യാം സ്വാഗതവും സന്ധ്യ അനീഷ് നന്ദിയും പറഞ്ഞു.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ