ഇടയ്ക്കിടെ സിബിൽ സ്കോർ നോക്കും, ഇത് ഇന്ത്യക്കാരുടെ പുതിയ വിനോദം; സൗജന്യമായി പരിശോധിക്കാം ഗൂഗിൾ പേയിൽ

സിബിൽ സ്കോറിനെ കുറിച്ച് അറിയാത്തവർ ഇന്ന് കുറവാണ്. ഒരു ഹോം ലോൺ, കാർ ലോൺ അല്ലെങ്കിൽ മറ്റേതെങ്കിലും ലോൺ എടുക്കാൻ പ്ലാനുണ്ടെങ്കിൽ നല്ല സിബിൽ സ്കോർ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ എങ്ങനെ സിബിൽ സ്കോർ പരിശോധിക്കണമെന്ന് അറിയാമോ? പലരും വായ്പ എടുക്കാൻ നേരത്താണ് സിബിൽ സ്കോർ പരിശോധിക്കാൻ തയ്യാറാകുന്നത്. സിബിൽ ഇടയ്ക്കിടക്ക് പരിശോധിച്ചാൽ, മുന്നോട്ടുള്ള സാമ്പത്തിക കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെ കുറിച്ച് ധാരണ ഉണ്ടാകും.

ഗൂഗിൾ പേ വഴി ഈസിയായി സിബിൽ സ്കോർ പരിശോധിക്കാൻ കഴിയും. ഇത് തീർത്തും സൗജന്യമായി തന്നെ ചെയ്യാവുന്നതാണ്. ഗൂഗിൾ പേയിൽ സിബിൽ സ്കോർ കാണിക്കുക മാത്രമല്ല, നിശ്ചിത മാസവും വർഷവും ഉൾപ്പെടെ, കാലതാമസം നേരിടുന്ന പേയ്‌മെൻ്റുകളുടെ വിശദാംശങ്ങളും നൽകുന്നു.

ഗൂഗിളിന്റെ റിപ്പോർട്ട് അനുസരിച്ച്, സിബിൽ സ്കോർ പരിശോധിക്കാനുള്ള ഫീച്ചർ ആരംഭിച്ചതു ശേഷം 5 കോടിയിലധികം ഇന്ത്യക്കാർ ഇത് ഉപയോഗിച്ച് എന്നാണ്.

ഗൂഗിൾ പേ വഴി സിബിൽ സ്കോർ എങ്ങനെ പരിശോധിക്കാം.

–ഗൂഗിൾ പേ ആപ്പ് തുറക്കുക

സിബിൽ സ്കോർ വിഭാഗത്തിലേക്ക് പോകാൻ, ഹോംപേജിൽ, “മാനേജ് യുവർ മണി” എന്ന വിഭാഗത്തിലേക്ക് പോകുക. “നിങ്ങളുടെ സിബിൽ സ്കോർ സൗജന്യമായി പരിശോധിക്കുക” () എന്ന് പറയുന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

—സ്ക്രീൻ കാണുന്ന നിർദ്ദേശങ്ങൾ പാലിക്കുക. ആദ്യമായി സ്കോർ പരിശോധിക്കുകയാണെങ്കിൽ, കുറച്ച് വിശദാംശങ്ങൾ നൽകേണ്ടതുണ്ട്. നിങ്ങളുടെ പാൻകാർഡിൽ നൽകിയിരിക്കുന്ന പേര്, നിങ്ങളുടെ സാമ്പത്തിക അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോൺ നമ്പർ, ഇമെയിൽ ഐഡി, പാൻ കാർഡ് നമ്പർ എന്നിവ നൽകുക

— ആവശ്യമായ വിവരങ്ങൾ നൽകിക്കഴിഞ്ഞാൽ, ഗൂഗിൾ പേ നിങ്ങളുടെ സിബിൽ സ്‌കോറും ക്രെഡിറ്റ് റിപ്പോർട്ടും സ്‌ക്രീനിൽ തന്നെ ഉടനെ കാണിക്കും.

സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.

സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.

ഹർത്താലിന് കോളേജ് അവധി, ചൂട് സഹിക്കാനാവാതെ കനാലിൽ കുളിക്കാനിറങ്ങി; 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ഒരാളെ ആശുപത്രിയിലേക്ക് മാറ്റി.

അപ്രതീക്ഷിതമായി ഹർത്താൽ ദിനത്തിൽ വീണുകിട്ടിയ അവധി, കൊടുംചൂടിൽ നിന്ന് രക്ഷനേടാൻ ഒന്ന് മുങ്ങിക്കുളിക്കാമെന്ന് കരുതിയിറങ്ങിയതാണ് ആറംഗ സംഘം. അതൊരു ദുരന്തത്തിലേക്കുള്ള പോക്കാണെന്ന് അവരാരും കരുതിയില്ല. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് അശമന്നൂരിൽ പെരിയാർ വാലി കനാലിൽ

ക്ഷീണമുള്ളതും വീര്‍ത്തതുമായ കണ്ണുകള്‍ വൃക്ക തകരാറിന്റെ സൂചനയാണോ?; പരിശോധന നടത്തേണ്ടത് എപ്പോള്‍?

സാധാരണയായി കണ്ണുകള്‍ ക്ഷീണിച്ചും വീര്‍ത്തും കാണപ്പെടുന്നത് ഉറക്കക്കുറവ് കൊണ്ടും സ്‌ക്രീന്‍ സമയം കൂടുതലായതുകൊണ്ടുമൊക്കെയാണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ എപ്പോഴും കാരണങ്ങള്‍ ഇതുതന്നെയാകണമെന്നില്ല. നീര്‍വീക്കം ദിവസംതോറും നീണ്ടുനില്‍ക്കുകയാണെങ്കില്‍ ചര്‍മ്മ സംരക്ഷണത്തിനും ഉറക്കക്കുറവിനും അപ്പുറത്തേക്ക് മറ്റെന്തെങ്കിലും കാരണംകൊണ്ടാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇന്ന് മുതൽ പവർ കട്ട്; ദിവസവും അരമണിക്കൂർ വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് ഇന്ന് മുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇന്ന് ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വൈകുന്നേരം ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള

കന്നുകുട്ടികള്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ; ഗോവര്‍ദ്ധിനി പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

കന്നുകുട്ടികള്‍ക്ക് 50 ശതമാനം സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കുന്ന പദ്ധതിയായ ഗോവര്‍ദ്ധിനിക്ക് ജില്ലയില്‍ തുടക്കമായി. അമ്പലവയല്‍ ക്ഷീരസംഘം ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സജി ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു.

ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ ബുധനാഴ്ച (ഏപ്രിൽ 29) നാളെ പകൽ സമയത്ത് ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ചുരത്തിൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.