കൂളിവയൽ: സൈൻ IAFS സ്പോർട്സ് മീറ്റായ ചെയ്സ് 2024 എമറാൾഡ് ഹൗസ് ചാമ്പ്യന്മാരായി. വയനാട് സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങൾ വയനാട് സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് സലീം കടവൻ ഉദ്ഘാടനം ചെയ്തു.റൂബി, സഫയർ, എമറാൾഡ് എന്നീ ഹൗസുകളിലായി വിദ്യാർത്ഥികൾ മാറ്റുരച്ചപ്പോൾ യഥാക്രമം സഫയർ ഹൗസ് ,റൂബി ഹൗസ് എന്നിവർ റണ്ണേഴ്സ് അപ് ആയി, കൽപ്പറ്റ എക്സൈസ് സി ഐ ബഹു. ഷറഫുദ്ദീൻ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.

ജീവിതോത്സവം സംസ്ഥാന കാർണിവല്ലിൽ എം സിദ്ധാർത്ഥ് വയനാട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും
കൽപ്പറ്റ: ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം 21 ദിവസങ്ങളിലായി നടത്തിവന്ന ജീവിതോത്സവം ചലഞ്ചിന്റെ ജില്ലാതല വിജയിയായി മാനന്തവാടി ഹയർസെക്കൻഡറി സ്കൂളിലെ എം സിദ്ധാർത്ഥിനെ തെരഞ്ഞെടുത്തു.വയനാട് ജില്ലയിലെ 54 എൻഎസ്എസ് യൂണിറ്റുകളിൽ 21 ദിവസങ്ങളിൽ തുടർച്ചയായി