ഈ സന്ദേശം ആർക്കും ലഭിക്കാം, 25 രൂപ നൽകി അപ്ഡേറ്റ് ചെയ്യാമെന്ന് പറയും; വിശ്വസിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ്

തിരുവനന്തപുരം: പാഴ്‌സൽ ലഭിക്കാനായി വിലാസം അപ്ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തപാൽ വകുപ്പിന്‍റെ പേരിൽ വ്യാജസന്ദേശം. സാമൂഹിക മാധ്യമങ്ങൾ, എസ് എം എസ് എന്നിവ വഴിയാണ് ഇത്തരം സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്. “നിങ്ങളുടെ പാഴ്‌സൽ വെയർഹൗസിൽ എത്തിയിട്ടുണ്ട്. പാഴ്‌സൽ നിങ്ങളിലെത്തിക്കാൻ രണ്ടുതവണ ശ്രമിച്ചു. എന്നാൽ വിലാസം തെറ്റായതിനാൽ പാഴ്‌സൽ കൈമാറാനായില്ല.

അതിനാൽ 12 മണിക്കൂറിനകം വിലാസം അപ്ഡേറ്റ് ചെയ്‌തില്ലെങ്കിൽ പാഴ്സൽ തിരിച്ചയയ്ക്കേണ്ടി വരും. വിലാസം അപ്ഡേറ്റ് ചെയ്യാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക” എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റൽ വകുപ്പിന്‍റെ പേരിലുള്ള സന്ദേശം പ്രചരിപ്പിക്കുന്നത്.
ഇത്തരത്തിൽ ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ തപാൽ വകുപ്പിന്‍റേതിന് സമാനമായ വെബ്സൈറ്റിൽ വ്യക്തിവിവരങ്ങൾ നൽകാനുള്ള പേജാണ് ലഭിക്കുക.

പാഴ്‌സൽ ലഭിക്കുന്നതിനായി 25 രൂപ നൽകാനാണ് തട്ടിപ്പുകാർ ആവശ്യപ്പെടുക. പണം അയക്കാനായി നൽകുന്ന ബാങ്ക് ലോഗിൻ വിവരങ്ങൾ ലഭിക്കുന്നത് തട്ടിപ്പുകാർക്കായിരിക്കും. ഇതുപയോഗിച്ച് തട്ടിപ്പുകാർ ബാങ്കിന്‍റെ വെബ്സൈറ്റിൽ ലോഗിൻ ചെയ്യുകയും നിങ്ങളുടെ അക്കൌണ്ടിലെ തുക പിൻവലിക്കുകയും ചെയ്യുന്നതാണ് തട്ടിപ്പ് രീതി. തപാൽ വകുപ്പ് വ്യക്തി വിവരങ്ങൾ ആവശ്യപ്പെട്ട് ഇത്തരത്തിൽ ആർക്കും സന്ദേശങ്ങൾ അയക്കാറില്ല.

ഇത്തരം വ്യാജ ലിങ്കുകൾ വ്യക്തിവിവരങ്ങൾ ചോർത്താനും അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെടാനും കാരണമാകുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം ഓൺലൈൻ സാമ്പത്തികത്തട്ടിപ്പുകൾ ശ്രദ്ധയിപ്പെട്ടാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്‌താൽ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

അന്യ സംസ്ഥാനങ്ങളിൽ നിന്ന് വ്യാജ പുക പരിശോധനാ സർട്ടിഫിക്കറ്റുകൾ നൽകിയതെങ്കിൽ പണി കിട്ടും; മോട്ടോർവാഹന വകുപ്പിനെ പറ്റിക്കാൻ ശ്രമിച്ചാൽ വണ്ടി പിന്നെ നിരത്തിലിറക്കാൻ കഴിയില്ല

തിരുവനന്തപുരം: വ്യാജ പുക പരിശോധനാ സർട്ടിഫിക്കറ്റുകൾക്കെതിരെ കർശന നടപടിയുമായി സംസ്ഥാന മോട്ടോർവാഹന വകുപ്പ്. പുകപരിശോധനാ സർട്ടിഫിക്കറ്റ് വ്യാജമായി നേടിയതായി സ്ഥിരീകരിച്ച 50 വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നടപടികൾ വകുപ്പ് ആരംഭിച്ചു. ഈ വാ​ഹനങ്ങളുടെ ഉടമകൾക്ക്

യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വീട്ടിൽ നിന്ന് ഭക്ഷ്യ കിറ്റുകൾ പിടികൂടി; വോട്ടർമാരെ സ്വാധീനിക്കാനെന്ന് എൽ.ഡി.എഫ്

കൽപ്പറ്റ: കൽപ്പറ്റ നഗരസഭ അഞ്ചാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ചിത്രയുടെ വീട്ടിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസും ചേർന്ന് ഭക്ഷ്യ കിറ്റുകൾ പിടിച്ചെടുത്തു. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ സൂക്ഷിച്ച പതിനഞ്ചോളം കിറ്റുകളാണ് കണ്ടെടുത്തത്.

മോഷ്ടാക്കളെ വലയിലാക്കാൻ പ്രത്യേക പോലീസ് സംഘം; ശബരിമലയിൽ റിപ്പോർട്ട്‌ ചെയ്തത് 40 കേസുകൾ

ദിനേന ഒരു ലക്ഷത്തിനടുത്ത് തീർത്ഥാടകർ എത്തുന്ന ശബരിമലയിൽ മോഷ്ടാക്കളെ പൊക്കാൻ പോലീസ്. സീസൺ ആരംഭിച്ചത് മുതൽ ഇതുവരെ 40 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മോഷണം, അടിപിടി, ടാക്സി ഡ്രൈവർമാർ തമ്മിലുള്ള പ്രശ്നങ്ങൾ എന്നിങ്ങനെയാണ് കേസുകൾ.

ഐഎംഡിബി പട്ടികയിൽ തിളങ്ങി മലയാളികൾ; ജനപ്രിയ സംവിധായകരിൽ അഞ്ചാം സ്ഥാനത്ത്‌ പൃഥ്വിരാജ്, ജനപ്രിയ താരങ്ങളുടെ ലിസ്റ്റിൽ തിളങ്ങി കല്യാണി

തിരുവനന്തപുരം: മലയാള സിനിമാ ചരിത്രത്തിലെ മികച്ച വർഷങ്ങളിൽ ഒന്നായിരുന്നു 2025, ഇപ്പോഴിതാ 2025 അവസാനിക്കാൻ കേവലം ദിവസങ്ങൾ മാത്രം അവശേഷിക്കെ നേട്ടങ്ങളുടെ പട്ടികയിൽ വീണ്ടും ഇടം പിടിച്ചിരിക്കുകയാണ് മലയാള സിനിമ. ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ്

പോലീസ് കംപ്ലയിന്‍സ് അതോറിറ്റി സിറ്റിങ് മാറ്റിവെച്ചു

കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ഡിസംബര്‍ ഏട്ടിന് നടത്താനിരുന്ന പൊലീസ് കംപ്ലയിന്‍സ് അതോറിറ്റി സിറ്റിങ് മാറ്റിവെച്ചതായി ജില്ലാ പൊലീസ് കംപ്ലയിന്‍സ് അതോറിറ്റി സെക്രട്ടറി അറിയിച്ചു. 2026 ജനുവരി ഏഴിന് രാവിലെ 11 ന് സിറ്റിങ്

പോലീസ് കംപ്ലയിന്‍സ് അതോറിറ്റി സിറ്റിങ് മാറ്റിവെച്ചു

കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ഡിസംബര്‍ ഏട്ടിന് നടത്താനിരുന്ന പൊലീസ് കംപ്ലയിന്‍സ് അതോറിറ്റി സിറ്റിങ് മാറ്റിവെച്ചതായി ജില്ലാ പൊലീസ് കംപ്ലയിന്‍സ് അതോറിറ്റി സെക്രട്ടറി അറിയിച്ചു. 2026 ജനുവരി ഏഴിന് രാവിലെ 11 ന് സിറ്റിങ്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.