തെലുങ്കിൽ തെന്നിന്ത്യൻ താര റാണിമാർ വാങ്ങുന്ന പ്രതിഫലം മമ്മൂട്ടിക്കും മോഹൻലാലിനും മലയാളത്തിൽ ഇല്ല; ഏറ്റവും കൂടുതൽ പണം വാങ്ങുന്നത് ഈ മലയാളി താരം: പ്രതിഫല കണക്കുകൾ

ഇന്ത്യന്‍ സിനിമയില്‍ അഭിനേതാക്കള്‍ക്ക് വന്‍ തുക പ്രതിഫലം നല്‍കുന്ന ഇന്‍ഡസ്ട്രികളിലൊന്നാണ് തെലുങ്ക്. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി ഇന്ത്യന്‍ സിനിമയിലെ തന്നെ ബോക്‌സോഫീസ് കളക്ഷനില്‍ റെക്കോഡ് ഇടുന്നത് തെലുങ്ക് സിനിമകളാണ്.ബാഹുബലി തുടങ്ങി വെച്ച ഈ പതിവ് ആര്‍ആര്‍ആറും ദേവരയും എല്ലാം എത്തി നില്‍ക്കുന്നു. തെലുങ്ക് സിനിമയില്‍ നടന്‍മാര്‍ക്കെല്ലാം വന്‍ തുകയാണ് പ്രതിഫലം ലഭിക്കുന്നത്.

നടിമാരും പ്രതിഫലക്കാര്യത്തില്‍ മോശമൊന്നുമല്ല. മലയാളത്തിലെ സൂപ്പര്‍താരങ്ങളേക്കാള്‍ പ്രതിഫലമാണ് തെലുങ്ക് സിനിമയില്‍ നടിമാര്‍ വാങ്ങുന്നത്. ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ഏഴ് തെലുങ്ക് നടിമാരെ കുറിച്ചാണ് ഇനി ഇവിടെ പറയാന്‍ പോകുന്നത്. ഇതില്‍ ഒന്നാം സ്ഥാനത്ത് ഒരു മലയാളി നടിയാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയം.

നയന്‍താര

സൗത്ത് ഇന്ത്യയിലെ എന്നല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് നയന്‍താര. തെലുങ്ക് സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരവും ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നറിയപ്പെടുന്ന നയന്‍താര തന്നെ. ഒരു സിനിമയ്ക്ക് 13 മുതല്‍ 15 കോടി വരെയാണ് നയന്‍സ് ഈടാക്കുന്നത്. മനസിനക്കരെ എന്ന മലയാള ചിത്രത്തിലൂടെയാണ് നയന്‍താര കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് തമിഴിലേക്ക് താരം ചുവടുമാറ്റി, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും താരം അഭിനയിച്ചു.

അനുഷ്‌ക ഷെട്ടി

തെന്നിന്ത്യയിലെ മറ്റൊരു സൂപ്പര്‍ നായിക അനുഷ്‌ക ഷെട്ടിയാണ് പട്ടികയില്‍ രണ്ടാമത്. ഒരുപിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിട്ടുള്ള അനുഷ്‌ക ഒരു ചിത്രത്തിന് 4 മുതല്‍ 7 കോടി രൂപ വരെയാണ് വാങ്ങുന്നത്. അനുഷ്‌കയുടെ ഏറ്റവും പുതിയ ചിത്രം മിസ് ഷെട്ടി മിസ്റ്റര്‍ പോളിഷെട്ടി ആയിരുന്നു. മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രമായ കത്തനാരിലും താരം വേഷമിടുന്നുണ്ട്.

പൂജ ഹെഗ്ഡെ

തെലുങ്ക് സിനിമയിലും ബോളിവുഡിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് പൂജ ഹെഗ്‌ഡെ. നിരവധി ബോക്‌സോഫീസ് ഹിറ്റുകളില്‍ ഭാഗമായ പൂജ ഒരു സിനിമയ്ക്ക് 5 കോടി രൂപയാണ് തെലുങ്കില്‍ പ്രതിഫലം വാങ്ങുന്നത്. സൂപ്പര്‍താരം വിജയിയുടെ അവസാന ചിത്രമായ ദളപതി 69 ല്‍ നായികയായി എത്തുന്നതും പൂജ ഹെഗ്‌ഡെയാണ്.

തൃഷ കൃഷ്ണന്‍

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ മറ്റൊരു സൂപ്പര്‍ നായികയാണ് തൃഷ കൃഷ്ണന്‍. തെലുങ്കില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിമാരില്‍ നാലാമതാണ് തൃഷ. ഒരു സിനിമയ്ക്ക് 4 മുതല്‍ 6 കോടി വരെയാണ് അവര്‍ ഈടാക്കുന്നത്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍, തമിഴ്, തെലുങ്ക് സിനിമകളിലെ സ്ഥിര സാന്നിധ്യമായി മാറാന്‍ താരത്തിനായിരുന്നു.

രശ്മിക മന്ദാന

‘നാഷണല്‍ ക്രഷ്’ എന്ന് രശ്മിക മന്ദാനയാണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ളത്. ഒരു സിനിമയ്ക്ക് 3 മുതല്‍ 4 കോടി വരെയാണ് താരം പ്രതിഫലം വാങ്ങുന്നത്. ഇന്‍ഡസ്ട്രിയില്‍ താരതമ്യേന പുതിയ ആളാണെങ്കിലും, ഗീത ഗോവിന്ദം, പുഷ്പ: ദി റൈസ് തുടങ്ങിയ ചിത്രങ്ങളിലൂടെ രശ്മിക പെട്ടെന്ന് താരപദവിയിലേക്ക് ഉയര്‍ന്നു.

സാമന്ത റൂത്ത് പ്രഭു

തെന്നിന്ത്യയിലെ മറ്റൊരു മുന്‍നിര നടിയാണ് സാമന്ത. ഒരു ചിത്രത്തിന് ഏകദേശം 3 മുതല്‍ 5 കോടി വരെയാണ് അവര്‍ ഈടാക്കുന്നത്. തെലുഭങ്കിനൊപ്പം തമിഴിലും ശ്രദ്ധേയ സാന്നിധ്യമായ താരം വെബ്‌സീരീസിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

കാജല്‍ അഗര്‍വാള്‍

ഒരു സിനിമയ്ക്ക് 2 കോടി രൂപ പ്രതിഫലം വാങ്ങുന്ന കാജല്‍ അഗര്‍വാള്‍ പട്ടികയില്‍ ഏഴാം സ്ഥാനത്ത്. തെലുങ്ക്, തമിഴ്, ഹിന്ദി എന്നിവയുള്‍പ്പെടെ ഒന്നിലധികം ഭാഷകളില്‍ വ്യാപിച്ചുകിടക്കുന്ന കരിയര്‍ ഉള്ള ഒരു പാന്‍-ഇന്ത്യന്‍ താരമാണ് കാജല്‍. മഗധീര ഡാര്‍ലിംഗ്, തുപ്പാക്കി എന്നിവ കാജലിന്റെ ചിത്രങ്ങളില്‍ ചിലതാണ്. സിംഗപ്പൂരിലെ മാഡം തുസാഡ്സില്‍ മെഴുക് പ്രതിമ സ്ഥാപിച്ച ആദ്യത്തെ ഇന്ത്യന്‍ നടി കൂടിയാണ് കാജല്‍.

സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.

സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.

ഹർത്താലിന് കോളേജ് അവധി, ചൂട് സഹിക്കാനാവാതെ കനാലിൽ കുളിക്കാനിറങ്ങി; 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ഒരാളെ ആശുപത്രിയിലേക്ക് മാറ്റി.

അപ്രതീക്ഷിതമായി ഹർത്താൽ ദിനത്തിൽ വീണുകിട്ടിയ അവധി, കൊടുംചൂടിൽ നിന്ന് രക്ഷനേടാൻ ഒന്ന് മുങ്ങിക്കുളിക്കാമെന്ന് കരുതിയിറങ്ങിയതാണ് ആറംഗ സംഘം. അതൊരു ദുരന്തത്തിലേക്കുള്ള പോക്കാണെന്ന് അവരാരും കരുതിയില്ല. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് അശമന്നൂരിൽ പെരിയാർ വാലി കനാലിൽ

ക്ഷീണമുള്ളതും വീര്‍ത്തതുമായ കണ്ണുകള്‍ വൃക്ക തകരാറിന്റെ സൂചനയാണോ?; പരിശോധന നടത്തേണ്ടത് എപ്പോള്‍?

സാധാരണയായി കണ്ണുകള്‍ ക്ഷീണിച്ചും വീര്‍ത്തും കാണപ്പെടുന്നത് ഉറക്കക്കുറവ് കൊണ്ടും സ്‌ക്രീന്‍ സമയം കൂടുതലായതുകൊണ്ടുമൊക്കെയാണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ എപ്പോഴും കാരണങ്ങള്‍ ഇതുതന്നെയാകണമെന്നില്ല. നീര്‍വീക്കം ദിവസംതോറും നീണ്ടുനില്‍ക്കുകയാണെങ്കില്‍ ചര്‍മ്മ സംരക്ഷണത്തിനും ഉറക്കക്കുറവിനും അപ്പുറത്തേക്ക് മറ്റെന്തെങ്കിലും കാരണംകൊണ്ടാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇന്ന് മുതൽ പവർ കട്ട്; ദിവസവും അരമണിക്കൂർ വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് ഇന്ന് മുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇന്ന് ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വൈകുന്നേരം ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള

കന്നുകുട്ടികള്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ; ഗോവര്‍ദ്ധിനി പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

കന്നുകുട്ടികള്‍ക്ക് 50 ശതമാനം സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കുന്ന പദ്ധതിയായ ഗോവര്‍ദ്ധിനിക്ക് ജില്ലയില്‍ തുടക്കമായി. അമ്പലവയല്‍ ക്ഷീരസംഘം ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സജി ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു.

ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ ബുധനാഴ്ച (ഏപ്രിൽ 29) നാളെ പകൽ സമയത്ത് ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ചുരത്തിൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.