വാഹന വില 30% വരെ കുറയും; ടാറ്റയും ബാറ്ററി വാടകയ്ക്ക് നൽകുന്ന ബിസിനസ് മോഡൽ അവതരിപ്പിക്കാൻ സാധ്യത

ബാറ്ററി വാടകയ്ക്ക് നല്‍കി ഇലക്‌ട്രിക് കാറിന്റെ വില ഗണ്യമായി വെട്ടിക്കുറയ്ക്കുന്ന പദ്ധതിയുടെ സാധ്യത ടാറ്റ മോട്ടോഴ്സും തേടുന്നതായി റിപ്പോര്‍ട്ടുകള്‍. ചില ഇലക്‌ട്രിക് കാര്‍ ഉല്‍പ്പന്നങ്ങളില്‍ ബാറ്ററി-ആസ്-എ-സര്‍വീസ് മോഡല്‍ നടപ്പാക്കുന്നതിനുള്ള സാധ്യതയാണ് ടാറ്റ മോട്ടോഴ്സ് തേടുന്നത്. ടിയാഗോ, പഞ്ച്, ടിഗോര്‍, നെക്‌സോണ്‍, മറ്റ് മോഡലുകള്‍ എന്നിവയുടെ ഇലക്‌ട്രിക് വകഭേദങ്ങളില്‍ ഇത് നടപ്പാക്കുന്നതിനെ കുറിച്ചാണ് കമ്ബനി ആലോചിക്കുന്നത്. ബാറ്ററി വാടകയ്ക്ക് നല്‍കുന്ന ഓപ്ഷന്‍ ഉപഭോക്താക്കള്‍ക്ക് അതിന്റെ ഇവികളുടെ എക്‌സ്-ഷോറൂം വിലയില്‍ 25-30 ശതമാനം കുറവ് വരുത്തുമെന്ന പ്രതീക്ഷയിലാണ് കമ്ബനി.

ബാറ്ററി വാടകയ്ക്ക് നല്‍കി ഇലക്‌ട്രിക് കാറിന്റെ വില ഗണ്യമായി വെട്ടിക്കുറയ്ക്കുന്ന ബാറ്ററി-ആസ്-എ-സര്‍വീസ് പദ്ധതി ആദ്യം അവതരിപ്പിച്ചത് എംജി മോട്ടോര്‍ ആണ്. കമ്ബനിയുടെ വിന്‍ഡ്സര്‍ ഇവിയിലാണ് പുതിയ പദ്ധതി അവതരിപ്പിച്ചത്. ഇതോടെ 15,49,800 രൂപ വില വരുന്ന വാഹനത്തിന്റെ വില പത്തുലക്ഷം രൂപയില്‍ (എക്സ്ഷോറൂം വില) താഴെ എത്തി. ബാറ്ററിയുടെ ഉപയോഗത്തിന് ഓരോ കിലോമീറ്ററിനും 3.50 രൂപ വീതം വാടകയും നിശ്ചയിച്ചു. സമാനമായ നിലയില്‍ കോമെറ്റിലും ഇത് നടപ്പാക്കി. ഇതോടെ വില 4.99 ലക്ഷം പ്ലസ് കിലോമീറ്ററിന് 2.5 രൂപ ബാറ്ററി വാടക എന്ന നിലയില്‍ വില താഴ്ന്നു. ഈ പദ്ധതിയുടെ സാധ്യത പരിശോധിക്കാനാണ് ഇലക്‌ട്രിക് വാഹന വില്‍പ്പന രംഗത്ത് 80 ശതമാനം വിപണി വിഹിതമുള്ള ടാറ്റ മോട്ടോഴ്സ് ആലോചിക്കുന്നത്.

ബാറ്ററി-ആസ്-എ-സര്‍വീസ് മോഡലില്‍ കാര്‍ വാങ്ങുന്നവര്‍ ബാറ്ററി ഇല്ലാതെയാണ് ഇലക്‌ട്രിക് കാര്‍ വാങ്ങുന്നത്. അങ്ങനെ വരുമ്ബോള്‍ ഉപഭോക്താവിന്റെ ചെലവ് ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. കുറഞ്ഞ വിലയില്‍ വാഹനം ലഭ്യമാകുമ്ബോള്‍ തന്നെ ഉപഭോക്താക്കള്‍ ബാറ്ററിയുടെ ഉപയോഗത്തിന് ഓരോ കിലോമീറ്ററിന് അനുസരിച്ച്‌ വാടക നല്‍കുന്ന രീതിയിലാണ് പദ്ധതി. ഉപഭോക്താക്കള്‍ വില കുറഞ്ഞ ഇവി ഓപ്ഷനുകള്‍ തേടുന്ന പശ്ചാത്തലത്തില്‍ ടാറ്റ മോട്ടോഴ്‌സ് ബാറ്ററി-ആസ്-എ-സര്‍വീസ് ഓപ്ഷന്‍ നല്‍കാനുള്ള സാധ്യത കൂടുതലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍

സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സർക്കാർ/എയ്‌ഡഡ്/അംഗീകൃത അൺ എയ്‌ഡഡ് സ്കൂളുകളിൽ 9,10 ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബവാർഷിക വരുമാനം 2.50 ലക്ഷം രൂപയിൽ കൂടരുത്. സാക്ഷ്യപത്രം നൽകുന്ന

സ്‌പീച്ച് തെറാപ്പിസ്റ്റ് നിയമനം

പനമരം ബ്ലോക്ക് പഞ്ചായത്തിലെ സ്‌പീച്ച് ഒക്യുപേഷൻ ആൻഡ് ബിഹേവിയർ തെറാപ്പി പ്രോജക്ടിന്റെ ഭാഗമായി സ്‌പീച്ച് തെറപ്പിസ്റ്റ് നിയമനം നടത്തുന്നു. ആർസിഐ രജിസ്ട്രേഷനോട് കൂടിയ ബിഎസ്എൽപിയാണ് യോഗ്യത. പനമരം ബ്ലോക്ക് പഞ്ചായത്തിലെ സ്ഥിരതാമസക്കാർക്ക് മുൻഗണന. രേഖകളുടെ

ക്ഷേമനിധി കുടിശ്ശിക ഗഡുക്കളായി അടയ്ക്കാം

കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത വൈത്തിരി, സുൽത്താൻ ബത്തേരി താലൂക്കുകളിലെ തൊഴിലാളികൾക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും കുടിശ്ശിക വരുത്തിയിട്ടുള്ള അംശാദായ തുക പലിശ ഒഴിവാക്കി ആറ് മാസം വരെ മൂന്ന്

ഫിസിയോ തെറാപ്പിസ്റ്റ് നിയമനം

നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ബിപിടി/ എംപിടി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിൽ ഉള്ളവർക്ക് മുൻഗണന. സർട്ടിഫിക്കറ്റുകളുടെ അസൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം

സൗജന്യ തൊഴിൽ പരിശീലനം

കല്‍പ്പറ്റ പുത്തൂർവയൽ എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ 20 ദിവസത്തെ സൗജന്യ തൊഴിൽ പരിശീലനം നല്‍കുന്നു. ഓണത്തിനോടനുബന്ധിച്ച് 15 തരം അച്ചാറുകൾ, വിവിധ തരം പപ്പടങ്ങൾ, 10 വ്യത്യസ്ത തരം മസാല

ഇ-ലേലം

വനം വകുപ്പിന് കീഴിലെ കുപ്പാടി തടി ഡിപ്പോയിൽ തേക്ക്, വീട്ടി, പലവക എന്നിവയുടെ തടികൾ, ബിൽറ്റ്, വിറക് എന്നിവയ്ക്കായുള്ള ഇ-ലേലം ഓഗസ്റ്റ് 30ന് നടത്തുന്നു. http://www.mstcecommerce.comൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. കുപ്പാടി ഡിപ്പോ ഓഫീസിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.