മൂന്നുവർഷം മുമ്പ് ഭർത്താവിന്റെ വീട്ടിൽ നിന്ന് കാണാതായ യുവതിയെ കണ്ടെത്തി; 23കാരിയെ പോലീസ് കണ്ടെത്തിയത് കാമുകന്റെ വീട്ടിൽനിന്ന്

ഭർത്താവിനൊപ്പം കഴിയവേ മൂന്ന് വര്‍ഷം മുമ്ബ് കാണാതായ യുവതിയെ കാമുകന്‍റെ വീട്ടില്‍ നിന്ന് യുപി പൊലീസ് കണ്ടെത്തി. ഗോണ്ട സ്വദേശിനിയായ കവിത (23)യെ ആണ് പോലീസ് കണ്ടെത്തിയത്. ദാദുവ ബസാർ സ്വദേശിയായ വിനയ് കുമാറും കവിതയും തമ്മിലുള്ള വിവാഹം 2017 നവംബർ 17നാണ് കഴിഞ്ഞത്. 2021 മെയ് അഞ്ചിന് ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്നാണ് കവിതയെ കാണാതായത്.

ഇതോടെ ഇരുകുടുംബങ്ങളും തമ്മില്‍ പ്രശ്നങ്ങളായി. കൊലപാതകത്തിനും തട്ടിക്കൊണ്ടുപോകലിനും പരസ്പരം കേസുകള്‍ ഫയല്‍ ചെയ്യുകയും ചെയ്തു. കവിതയുടെ കുടുംബം വിനയ് കുമാറിനും കുടുംബത്തിനുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നുവെന്ന് ഗോണ്ടയിലെ പൊലീസ് സൂപ്രണ്ട് (എസ്പി) വിനീത് ജയ്‌സ്വാള്‍ പറഞ്ഞു. എന്നാല്‍, വ്യാപക തെരച്ചില്‍ നടത്തിയിട്ടും കവിത എവിടെയാണെന്ന് മാത്രം കണ്ടെത്താനായില്ല.

2022 ഡിസംബറില്‍ കവിതയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച്‌ ഭർത്താവ് വിനയ് കുമാര്‍ നല്‍കിയ പരാതിയില്‍ കവിതയുടെ സഹോദരൻ അഖിലേഷ് ഉള്‍പ്പെടെ ആറ് പേർക്കെതിരെ കേസെടുത്തിരുന്നു. രണ്ട് കേസുകളിലും പൊലീസ് അന്വേഷണം തുടരുകയായിരുന്നു. പക്ഷേ കവിതയെ കുറിച്ചുള്ള ഒരു വിവരം ലഭിച്ചിരുന്നില്ല. കേസ് ഹൈക്കോടതയില്‍ എത്തിയതോടെ പൊലീസ് നടപടികള്‍ കോടതി തേടി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കവിതയെ കാമുകൻ സത്യ നാരായണ്‍ ഗുപ്തയുടെ ലഖ്‌നൗവിലെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെത്തിയത്.

സത്യ നാരായണ്‍ ഗോണ്ടയിലെ ദുർജൻപൂർ മാർക്കറ്റില്‍ ഒരു കട നടത്തിയിരുന്നു. കവിത ഇവിടെ സ്ഥിരം എത്താറുണ്ടായിരുന്നു. അങ്ങനെയാണ് അവര്‍ പ്രണയത്തിലായതും പിന്നീട് ഒളിച്ചോടിയതെന്നും എസ്പി പറഞ്ഞു. ലഖ്‌നൗവിലേക്ക് പോകുന്നതിന് മുമ്ബ് താൻ കാമുകനൊപ്പം ഒരു വർഷത്തോളം അയോധ്യയില്‍ താമസിച്ചിരുന്നതായി ചോദ്യം ചെയ്യലില്‍ കവിത പറഞ്ഞു. കവിതയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി കോടതിയില്‍ ഹാജരാക്കുമെന്നും വിനീത് ജയ്‌സ്വാള്‍ പറഞ്ഞു.

സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.

സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.

ഹർത്താലിന് കോളേജ് അവധി, ചൂട് സഹിക്കാനാവാതെ കനാലിൽ കുളിക്കാനിറങ്ങി; 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ഒരാളെ ആശുപത്രിയിലേക്ക് മാറ്റി.

അപ്രതീക്ഷിതമായി ഹർത്താൽ ദിനത്തിൽ വീണുകിട്ടിയ അവധി, കൊടുംചൂടിൽ നിന്ന് രക്ഷനേടാൻ ഒന്ന് മുങ്ങിക്കുളിക്കാമെന്ന് കരുതിയിറങ്ങിയതാണ് ആറംഗ സംഘം. അതൊരു ദുരന്തത്തിലേക്കുള്ള പോക്കാണെന്ന് അവരാരും കരുതിയില്ല. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് അശമന്നൂരിൽ പെരിയാർ വാലി കനാലിൽ

ക്ഷീണമുള്ളതും വീര്‍ത്തതുമായ കണ്ണുകള്‍ വൃക്ക തകരാറിന്റെ സൂചനയാണോ?; പരിശോധന നടത്തേണ്ടത് എപ്പോള്‍?

സാധാരണയായി കണ്ണുകള്‍ ക്ഷീണിച്ചും വീര്‍ത്തും കാണപ്പെടുന്നത് ഉറക്കക്കുറവ് കൊണ്ടും സ്‌ക്രീന്‍ സമയം കൂടുതലായതുകൊണ്ടുമൊക്കെയാണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ എപ്പോഴും കാരണങ്ങള്‍ ഇതുതന്നെയാകണമെന്നില്ല. നീര്‍വീക്കം ദിവസംതോറും നീണ്ടുനില്‍ക്കുകയാണെങ്കില്‍ ചര്‍മ്മ സംരക്ഷണത്തിനും ഉറക്കക്കുറവിനും അപ്പുറത്തേക്ക് മറ്റെന്തെങ്കിലും കാരണംകൊണ്ടാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇന്ന് മുതൽ പവർ കട്ട്; ദിവസവും അരമണിക്കൂർ വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് ഇന്ന് മുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇന്ന് ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വൈകുന്നേരം ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള

കന്നുകുട്ടികള്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ; ഗോവര്‍ദ്ധിനി പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

കന്നുകുട്ടികള്‍ക്ക് 50 ശതമാനം സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കുന്ന പദ്ധതിയായ ഗോവര്‍ദ്ധിനിക്ക് ജില്ലയില്‍ തുടക്കമായി. അമ്പലവയല്‍ ക്ഷീരസംഘം ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സജി ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു.

ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ ബുധനാഴ്ച (ഏപ്രിൽ 29) നാളെ പകൽ സമയത്ത് ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ചുരത്തിൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.