ലുലു ഗ്രൂപ്പ് – കേരളത്തിൽ നിരവധി തൊഴിലവസരങ്ങൾ: പുതുമുഖങ്ങൾക്കും അപേക്ഷിക്കാം

ലുലു ഗ്രൂപ്പിലേക്ക് കേരളത്തിൽ നിരവധി നിയമങ്ങൾ നടക്കുന്നു. ലുലുവിൻ്റെ കൊട്ടിയം, തിരുവനന്തപുരം സ്ഥാപനങ്ങളിലേക്കാണ് പുതിയ റിക്രൂട്ട്മെൻ്റ്. വിവിധ കാറ്റഗറികളിലായി നിരവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ലുലു ഗ്രൂപ്പ് നേരിട്ട് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുത്ത് ജോലി നേടാം.

തസ്‌തിക: കാഷ്യർ, സെയിൽസ്മാൻ, സെയിൽസ് വുമൺ, സെക്യൂരിറ്റി ഗാർഡ്, ബുച്ചർ, ഫിഷ് മോങ്കർ, സൂപ്പർവൈസർ, ഷെഫ്, ഡിസിഡിപി, ഹെൽപ്പർ, പാക്കർ തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവുള്ളത്.

ക്യാഷർ പ്ലസ് ടു, ബി.കോം, പ്രവർത്തനപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം. കാഷ്യർ പോസ്റ്റിൽ പ്രായപരിധി 30 വയസ്സിന് താഴെയായിരിക്കണം.
സെയിൽസ്മാൻ/സെയിൽസ് വുമൺ പ്രായപരിധി 25 വയസ്. എസ് എസ് എൽ സി/എച്ച് എസ് സി യോഗ്യതയുള്ളവരായിരിക്കണം. ഫ്രഷേഴ്സിനും അപേക്ഷിക്കാം.
ബുച്ചർ/ഫിഷ് മോങ്കർ ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർക്ക് ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തനം പരിചയമുണ്ടായിരിക്കണം. പ്രായപരിധിയോ മറ്റ് യോഗ്യതകളൊന്നും വിജ്ഞാപനത്തിൽ വ്യക്തമായിട്ടില്ല.
സെക്യുരിറ്റി/ഗാർഡ് (മെയിൽ & ഫീമെയിൽ) സെക്യുരിറ്റി മേഖലയിൽ 1 മുതൽ 7 വർഷം വരെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.
സൂപ്പർവൈസർ പ്രായപരിധി 25-35 വയസ്സ്. (ക്യാഷ് സൂപ്പർവൈസർ, ചിൽഡ് ആൻഡ് ഡയറി, ഗ്രോസറി ഫുഡ്, ഗ്രോസറി നോൺഫുഡ്, റോസ്റ്ററി, ഹൗസ് ഹോൾഡ്, ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രിക്കൽ, മൊബൈൽ, ഹെൽത്ത് ആൻഡ് ബ്യൂട്ടി, ടെക്‌സ്റ്റൈൽ പാദരക്ഷകൾ. ഈ വിഭാഗങ്ങളിലാണ് സൂപ്പർവൈസർമാരെ ആവശ്യമുള്ളത്.) ഒന്ന് മുതൽ മൂന്നുവർഷം വരെയെങ്കിലും പ്രവർത്തിപരിചയം ഉണ്ടായിരിക്കണം
കമ്മിസ്/ഷെഫ് ഡി പാർട്ടി / ഡിസിഡിപി സൗത്ത്/നോർത്ത് ഇന്ത്യൻ, കോണ്ടിനെൻ്റൽ, ചൈനീസ്, അറബിക്, മിഠായി, ബേക്കർ, ബ്രോസ്റ്റഡ് മേക്കർ, ഷവർമ മേക്കർ, സാൻഡ്വിച്ച് മേക്കർ, പിസ്സ മേക്കർ, പേസ്റ്റി, ജ്യൂസ് മേക്കർ, ബിരിയാണി സ്പെഷ്യലിസ്റ്റ്, പ്രാദേശിക പരമ്ബരാഗത ലഘുഭക്ഷണ നിർമ്മാണം, തുടങ്ങിയ വിഭാഗങ്ങളിൽ ഒഴിവ്.ബി എച്ച് എം അല്ലെങ്കിൽ പ്രസക്തമായ അനുഭവം ഉള്ളവരായിരിക്കണം ഉദ്യോഗാർത്ഥികൾ.
ഹെൽപ്പർ/ പാക്കർ ഫ്രഷേഴ്സിനും അപേക്ഷിക്കും. അതിന് അപ്പുറം മറ്റ് യോഗ്യതകൾ വിജ്ഞാപനം ആവശ്യപ്പെട്ടിട്ടില്ല.
ഇൻ്റർവ്യൂ: താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 15-ാം തീയതി കൊട്ടിയം, ശ്രീനാരായണ പോളിടെക്നിക്കിൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. സിവി, മറ്റ് യോഗ്യത സർട്ടിഫിക്കറ്റുകൾ കയ്യിൽ കരുതണം. രാവിലെ 830 മുതൽ 4 മണി. അഭിമുഖം

ക്യാബേജ് വിളവെടുപ്പ് നടത്തി

സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അഗ്രികള്‍ച്ചര്‍ വിദ്യാര്‍ത്ഥികള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ നടത്തിയ ശൈത്യകാല ക്യാബേജ് കൃഷി വിളവെടുപ്പ് നടത്തി. സുല്‍ത്താന്‍ ബത്തേരി

കോൺഗ്രസ് ഭവനപദ്ധതി; ഷാഫി പറമ്പിൽ എം.പി കുന്നമ്പറ്റയിലെ ഭൂമി സന്ദർശിച്ചു

കൽപ്പറ്റ: ചൂരൽമുണ്ടക്കൈ ഉരുൾദുരന്തബാധിതർക്കായുള്ള കോൺഗ്രസ് ഭവന പദ്ധതിക്കായി ഏറ്റെടുത്ത കുന്നമ്പറ്റയിലെ ഭൂമിയിൽ കെപിസിസി വർക്കിംഗ് പ്രസി ഡന്റ് ഷാഫി പറമ്പിൽ എംപി സന്ദർശനം നടത്തി. ഉച്ചക്ക് ഒന്നരയോടെയാണ് ഡിസി സി പ്രസിഡന്റ്റ് അഡ്വ.ടി,ജെ ഐസക്,

സായാഹ്ന ഒ.പി ഡോക്ടര്‍ നിയമനം

പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പിയിലേക്ക് ഡോക്ടരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ജനുവരി 20 ന് ഉച്ചയ്ക്ക് രണ്ടിന് പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. Facebook Twitter WhatsApp

ശ്രേയസ് സ്വാശ്രയ സംഘം വാർഷികം നടത്തി.

ചുള്ളിയോട് യൂണിറ്റിലെ നിള സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്. ഉദ് ഘാടനം ചെയ്തു.സംഘം പ്രസിഡന്റ്‌ സാറാക്കുട്ടി അധ്യക്ഷത വഹിച്ചു.സെക്രട്ടറി വിജി ഷാജി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.യൂണിറ്റ്

മരം ലേലം

ബാണാസുര ജലസേചന പദ്ധതിക്ക് കീഴിലെ വെണ്ണിയോട് ജലവിതരണ കനാല്‍ നിര്‍മ്മാണ പ്രദേശത്തെ മരങ്ങള്‍ ലേലം ചെയുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജനുവരി 20 ന് ഉച്ചയ്ക്ക് 12 ന് പടിഞ്ഞാറത്തറ ജലസേചന വകുപ്പ് ഓഫീസ്

സൗജന്യ പരിശീലനം

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐയില്‍ പേപ്പര്‍ ഫയല്‍, കവര്‍ ആന്‍ഡ് ബാഗ് നിര്‍മ്മാണത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നു. 18 നും 49 നും ഇടയില്‍ പ്രായമുള്ള യുവതി-യുവാകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍-7012992238, 8078711040. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.