പുലിക്കാട്: വെള്ളമുണ്ട പഞ്ചായത്ത് പുലിക്കാട് വാർഡിലെ ഗതാഗതയോഗ്യമല്ലാത്ത റോഡുകൾ ഉടൻ നന്നാക്കണമെന്നുംപ്രവർത്തനരഹിതമായ ലോമാസ്റ്റ് ലൈറ്റ്, തെരുവുവിളക്കുകൾ എന്നിവ പ്രവർത്തനക്ഷമമാക്കണമെന്നും , വിദ്യാർത്ഥികൾക്കും മറ്റും ഭീഷണിയായ തെരുവുനായ ശല്യത്തിന് ഉടൻ പരിഹാരം കണ്ടെത്തണമെന്നും
എസ്ഡിപിഐ പുലിക്കാട് ബ്രാഞ്ച് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.ഈ ആവശ്യങ്ങൾ ഉന്നയിച്ച് വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് പാർട്ടി നേതൃത്വം നൽകുമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.
യോഗത്തിൽ ബ്രാഞ്ച് പ്രസിഡന്റ് യുകെ നുഹ്മാൻ അധ്യക്ഷത വഹിച്ചു. പി.പി മുനീർ,എം.കെ അബുബക്കർ എന്നിവർ സംസാരിച്ചു.

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം കൂട്ടി; ഇന്ന് മുതൽ പുതിയ ദർശന സമയം
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ ദർശന സമയം കൂട്ടി. കൂടുതൽ ഭക്തർക്ക് സുഗമമായ ക്ഷേത്രദർശനത്തിനായി ദേവസ്വം ഭരണസമിതിയാണ് ദർശന സമയം കൂട്ടിയത്. തുലാം ഒന്നാം തീയതിയായ ഇന്ന് (ഒക്ടോബർ 18, ശനിയാഴ്ച) ക്ഷേത്രത്തിൽ