മാനന്തവാടി ഉപജില്ല ശാസ്ത്രമേള ജേതാക്കൾ

ദ്വാരക : സേക്രഡ് ഹാർട്ട് എച്ച്എസ്എസ്,ദ്വാരക എയുപിഎസ്,ഗവ ടി എച്ച് എസ് എന്നീ വിദ്യാലയങ്ങളിൽ വച്ച് ഒക്ടോബർ എട്ട്, ഒമ്പത് തീയതികളിൽ നടന്ന ശാസ്ത്രോത്സവത്തിൽ എൽപി വിഭാഗം
ഗണിതശാസ്ത്രമേളയിൽ എൽ എഫ് യുപിഎസ് മാനന്തവാടി ജേതാക്കളും ജി യു പി എസ് തലപ്പുഴ റണ്ണേഴ്സപ്പും യുപി വിഭാഗം എൽ എഫ് യുപിഎസ് മാനന്തവാടി ജേതാക്കളും എംജിഎം എച്ച്എസ്എസ് മാനന്തവാടി റണ്ണേഴ്സപ്പും എച്ച് എസ് വിഭാഗം
ഫാദർ ജികെ എം എച്ച് എസ്എസ് കണിയാരം
ജേതാക്കളും ജിവിഎച്ച്എസ്എസ് മാനന്തവാടി റണ്ണേഴ്സപ്പും എച്ച്എസ്എസ് വിഭാഗത്തിൽ ദ്വാരക സേക്രഡ് ഹാർട്ട് എച്ച്എസ് എസ് ജേതാക്കളും എംജിഎം എച്ച്എസ്എസ് മാനന്തവാടി റണ്ണേഴ്സപ്പും നേടി.
എൽ പി വിഭാഗം ശാസ്ത്രമേളയിൽ എൻ എ എൽപിഎസ് എടവക ജേതാക്കളും എൽ എഫ് ഇംഗ്ലീഷ് മീഡിയം എൽപിഎസ് മാനന്തവാടി
റണ്ണേഴ്സപ്പും യുപി വിഭാഗം എംജിഎം എച്ച്എസ്എസ് മാനന്തവാടി ജേതാക്കളും സെൻറ് തോമസ് യുപിഎസ് തവിഞ്ഞാൽ റണ്ണേഴ്സപ്പും എച്ച് എസ് വിഭാഗം സേക്രഡ് ഹാർട്ട് എച്ച്എസ്എസ് ദ്വാരക ജേതാക്കളും എംജിഎംഎച്ച്എസ്എസ് മാനന്തവാടി റണ്ണേഴ്സപ്പും എച്ച്എസ്എസ് വിഭാഗത്തിൽ വിഭാഗം എംജിഎം എച്ച്എസ്എസ് മാനന്തവാടി ജേതാക്കളും സേക്രഡ് ഹാർട്ട് എച്ച്എസ്എസ് ദ്വാരക റണ്ണേഴ്സപ്പും നേടി .
എൽ പി വിഭാഗം സാമൂഹ്യശാസ്ത്രമേളയിൽ എൻ എ എൽ പി എസ് എടവക ജേതാക്കളും എൽ എഫ് യു പി എസ് മാനന്തവാടി റണ്ണേഴ്സപ്പും
യുപിഎഭാഗത്തിൽ ക്രസന്റ് പബ്ലിക് ഹൈസ്കൂൾ പനമരവും സെൻറ് ജോസഫ് യുപി എസ് കല്ലോടിയും ജേതാക്കളും എൽ എഫ് യുപിഎസ് മാനന്തവാടിയും ജി യു പി എസ് തലപ്പുഴയും റണ്ണേഴ്സപ്പും
എച്ച് എസ് വിഭാഗം എം ജി എം എച്ച് എസ് എസ് മാനന്തവാടിയും ജിഎംഎച്ച്എസ്എസ് വെള്ളമുണ്ടയും ജേതാക്കളും ജി വി എ ച്ച്എസ്എസ് മാനന്തവാടി റണ്ണേഴ്സപ്പും
എച്ച്എസ്എസ് വിഭാഗം
സേക്രഡ് ഹാർട്ട് എച്ച്എസ്എസ് ദ്വാരക ജേതാക്കളും ജിവിഎച്ച്എസ്എസ് മാനന്തവാടി റണ്ണേഴ്സപ്പും നേടി.
എൽ പി വിഭാഗം പ്രവൃത്തി പരിചയമേളയിൽ സർവ്വോദയ എച്ച്എസ് എച്ചോം ജേതാക്കളും ജി യുപിഎസ് തരുവണ റണ്ണേഴ്സപ്പും യു പി വിഭാഗം ജി യു പി എസ് തരുവണ
ജേതാക്കളും ജിയുപിഎസ് മാനന്തവാടി റണ്ണേഴ്സപ്പും
ഹൈസ്കൂൾ വിഭാഗം
സേക്രഡ് ഹാർട്ട് എച്ച്എസ്എസ് ദ്വാരക ജേതാക്കളും ഫാദർ ജികെഎംഎച്ച്എസ്എസ് കണിയാരം റണ്ണേഴ്സപ്പും
എച്ച്എസ്എസ് വിഭാഗം
സേക്രഡ് ഹാർട്ട് എച്ച്എസ്എസ് ദ്വാരക ജേതാക്കളും സർവ്വോദയ എച്ച് എസ് എച്ചോം റണ്ണേഴ്സപ്പും നേടി.
യുപി വിഭാഗം
ഐടി മേളയിൽ എംജിഎം എച്ച് എസ് മാനന്തവാടി ജേതാക്കളും ജിഎച്ച്എസ്എസ് പനമരം റണ്ണേഴ്സപ്പും എച്ച് എസ് വിഭാഗം എംജി എം എച്ച്എസ്എസ് മാനന്തവാടി ജേതാക്കളും സേക്രഡ് ഹാർട്ട് എച്ച്എസ്എസ് ദ്വാരക റണ്ണേഴ്സപ്പും
എച്ച്എസ്എസ് വിഭാഗം
സേക്രഡ് ഹാർട്ട് എച്ച്എസ്എസ് ദ്വാരക ജേതാക്കളും എംജിഎം എച്ച്എസ്എസ് മാനന്തവാടി റണ്ണേഴ്സപ്പും നേടി.

തപോഷ് ബസുമതാരിക്ക് സ്ഥലം മാറ്റം, അരുണ്‍ കെ പവിത്രൻ വയനാട് എസ്.പി

കല്‍പ്പറ്റ: വയനാട് ജില്ലാ പോലീസ് മേധാവിയായി അരുണ്‍ കെ പവിത്രനെ നിയമിച്ച് ഉത്തരവിറങ്ങി. അരുൺ കെ. പവിത്രൻ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (Law & Order and Traffic) സ്ഥാനത്തുനിന്നാണ് വയനാട്

പനമരത്ത് ബൈക്ക് കത്തിനശിച്ചു; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

പനമരം: പനമരത്ത് ബൈക്ക് പൂർണ്ണമായും കത്തിനശിച്ചു. കണിയാമ്പറ്റ മില്ലുമുക്ക് സ്വദേശിയുടെ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. യാത്രയ്ക്കിടെ പെട്രോൾ തീർന്നതിനെ തുടർന്ന് കുപ്പിയിൽ പെട്രോൾ വാങ്ങി ടാങ്കിൽ ഒഴിച്ച് വാഹനം സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. പെട്ടെന്ന്

ജനറല്‍ മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവിന് കീഴിലെ പ്രിയദര്‍ശിനി ടീ ഫാക്ടറിയില്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ഇന്റര്‍മീഡിയറ്റില്‍ കുറയാത്ത യോഗ്യതയും ടീ ഫാക്ടറി രംഗത്ത് 25 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, കമ്പ്യൂട്ടര്‍

ക്യാബേജ് വിളവെടുപ്പ് നടത്തി

സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അഗ്രികള്‍ച്ചര്‍ വിദ്യാര്‍ത്ഥികള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ നടത്തിയ ശൈത്യകാല ക്യാബേജ് കൃഷി വിളവെടുപ്പ് നടത്തി. സുല്‍ത്താന്‍ ബത്തേരി

കോൺഗ്രസ് ഭവനപദ്ധതി; ഷാഫി പറമ്പിൽ എം.പി കുന്നമ്പറ്റയിലെ ഭൂമി സന്ദർശിച്ചു

കൽപ്പറ്റ: ചൂരൽമുണ്ടക്കൈ ഉരുൾദുരന്തബാധിതർക്കായുള്ള കോൺഗ്രസ് ഭവന പദ്ധതിക്കായി ഏറ്റെടുത്ത കുന്നമ്പറ്റയിലെ ഭൂമിയിൽ കെപിസിസി വർക്കിംഗ് പ്രസി ഡന്റ് ഷാഫി പറമ്പിൽ എംപി സന്ദർശനം നടത്തി. ഉച്ചക്ക് ഒന്നരയോടെയാണ് ഡിസി സി പ്രസിഡന്റ്റ് അഡ്വ.ടി,ജെ ഐസക്,

സായാഹ്ന ഒ.പി ഡോക്ടര്‍ നിയമനം

പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പിയിലേക്ക് ഡോക്ടരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ജനുവരി 20 ന് ഉച്ചയ്ക്ക് രണ്ടിന് പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.