പയ്യമ്പിള്ളി : ഉപജില്ല കലോത്സവത്തിന്റെ വിജയത്തിനായി 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം മാനന്തവാടി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ സി. കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ ജൂഡ് വട്ടക്കുന്നേൽ അധ്യക്ഷത വഹിച്ചു. മാനന്തവാടി മുൻസിപ്പാലിറ്റി
വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, കൗൺസിലർമാരായ ലൈലാ സജി , ബിബിൻ വേണുഗോപാൽ ഷിബു ജോർജ് തുടങ്ങിയവർ സംസാരിച്ചു മാനന്തവാടി എഇഒ മുരളീധരൻ, ബി.പി.സി സുരേഷ് കെ.കെ
എന്നിവർ മേളയുടെ വിശദാംശങ്ങൾ സംസാരിച്ചു. മേളയുടെ നടത്തിപ്പിനാവശ്യമായ വിവിധ കമ്മിറ്റികൾ രൂപീകരിക്കുകയും പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും ക്രമീകരണങ്ങൾ നടത്തുകയും ചെയ്തു.സ്കൂൾ പ്രിൻസിപ്പാൾ എം.എ മാത്യു സ്വാഗതവും ഹെഡ്മാസ്റ്റർ ഫിലിപ്പ് ജോസഫ് നന്ദിയും പറഞ്ഞു.
പിടിഎ പ്രസിഡന്റ് സന്തോഷ് തോമസ് ,വൈസ് പ്രസിഡൻറ് ജോബി ,ജോസഫ് എച്ച് എം ,ഫോറം സെക്രട്ടറി ശശി ,മറ്റ് സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

തെരഞ്ഞെടുപ്പിൽ കൂടുതൽ പ്രവാസി വോട്ടുകളെത്തും;പ്രവാസികളെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കാൻ കമ്മീഷൻ
തിരുവനന്തപുരം: വോട്ടർപട്ടിക തീവ്രപരിഷ്കരണത്തിൻ്റെ(സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ എസ്ഐആർ) ഭാഗമായി കൂടുതൽ പ്രവാസികളെ തെരഞ്ഞടുപ്പ് പ്രക്രിയയുടെ ഭാഗമാക്കാൻ കമ്മീഷൻ. നിലവിൽ വോട്ടർപട്ടികയിൽ പേരുള്ളവർ ഓൺലൈനായി രേഖകളും എന്യുമറേഷനും അപ്ലാേഡ് ചെയ്താൽ മതിയകും. പ്രവാസിയാണെന്ന് വീടുകളിലെത്തി ബിഎൽഒ







