മാനന്തവാടി സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ സി.ഡിറ്റ് എഫ്.എം.എസ്, എം.വി.ഡി പ്രോജക്ടിന്റെ ഭാഗമായി ഹൗസ് കീപ്പിങ്ങ് സ്റ്റാഫിനെ നിയമിക്കുന്നു. പ്രതിദിനം 320 രൂപ ദിവസവേതനം നല്‍കും. ഒക്ടോബര്‍ 15 ന് രാവിലെ 11 ന് സബ് ആര്‍.ടി.ഒ ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. രണ്ടുവര്‍ഷം സമാനമേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് ബയോഡാറ്റ, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ 9744195601

വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധന കരട് പട്ടിക നാളെ; പരാതികള്‍ ജനുവരി 22 വരെ
തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധനയുടെ കരട് പട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. ജനുവരി 22 വരെ അവകാശവാദവും എതിര്‍പ്പുകളും അറിയിക്കാം. ഓരോ നിര്‍ദേശത്തിനും പ്രത്യേകം ഫോമുണ്ടാകും. പേര് ചേര്‍ക്കാന്‍ ഫോം 6, എന്‍ആര്‍ഐ പൗരന്മാര്ക്ക്







