കണിയാമ്പറ്റ പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ സമൂഹത്തിൽ അവശത അനുഭവിക്കുന്ന ആരാരും ആശ്രയത്തിനില്ലാത്ത ആളുകൾക്ക് സ്വന്തമായി ഉപജീവനം കണ്ടെത്തുന്നതിന് വേണ്ടി സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ ലഘൂകരണ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത് പദ്ധതി പ്രകാരം തിരഞ്ഞെടുത്ത 9 ആളുകൾക്ക് അവരുടെ ആവശ്യാനുസരണം ആണ് പദ്ധതി നടപ്പിലാക്കുന്നത്. പെട്ടിക്കടകൾ,കോഴി ഫാം,ആട്ടിൻ കൂട് ,ആട് എന്നിങ്ങനെയാണ് ആദ്യഘട്ടമെന്നോണം പദ്ധതി നടപ്പിലാക്കുന്നത് . കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ റൈഹാനത്ത് ബഷീറിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു .പഞ്ചായത്തിന്റെ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കുഞ്ഞായിഷ,വാർഡ് മെമ്പർമാരായ സുജേഷ് ,സീനത്ത്,സിആർപി വിഷ്ണു എന്നിവർ സംസാരിച്ചു.വൈസ് ചെയർപേഴ്സൺ ഷിജ സൈറസ് നന്ദിയും പറഞ്ഞു.

മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ ആക്രമിക്കാൻ ശ്രമിച്ച കേസ്, പ്രതിക്ക് പാസ്പോർട്ട് നൽകാൻ കോടതി ഉത്തരവ്
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ച കേസിൽ ഒന്നാം പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫർസീൻ മജീദിന് പാസ്പോർട്ട് വിട്ടുനൽകാൻ കോടതി ഉത്തരവ്. ജൂൺ ഒന്നുവരെ പാസ്പോർട്ട് കൈവശം വയ്ക്കാനുള്ള അനുമതിയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ







