വയനാട് ഉത്സവം 2024 ൻ്റെ ഭാഗമായി ഹൈഡൽ ടൂറിസം കേന്ദ്രമായ ബാണാസുര സാഗർ ഡാമിൽ ഇന്നും നാളെയും (ഒക്ടോബർ 12, 13) വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. 12 ന് ഗാനമേളയും 13 ന് വയലിൻ ഫ്യൂഷനും അവതരിപ്പിക്കും. നാളെ (ഒക്ടോബർ 12) രാവിലെ 11 ന് നടക്കുന്ന പരിപാടി ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ ഉദ്ഘാടനം ചെയ്യും. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ബാലൻ അധ്യക്ഷനാവുന്ന പരിപാടിയിൽ ഹൈഡൽ ടൂറിസം ഡയറക്ടർ നരേന്ദ്രനാഥ് വേളൂരി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

വാഹന ടെന്‍ഡര്‍
മാനന്തവാടി ഐ.സി.ഡി.എസ് പ്രൊജകടറ്റ് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിന് ഏഴ് വര്‍ഷത്തില്‍ കുറഞ്ഞ കാലപ്പഴക്കമുള്ള വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 20 ന് ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം. കൂടുതല്‍







