കൽപ്പറ്റ: വയനാട് ജില്ലയിൽ കലാപഠന പരിശീലന കേന്ദ്രം ആരംഭിക്കണമെന് കെ പി സി സി സംസ്‌കാര സാഹിതി വയനാട് ജില്ലാ കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. വിവിധ മേഖലയിലുള്ള കലാകാരൻമാരുടെ വളർച്ചക്ക് ഇത് ഉപകാരപ്രദമാകുമെന്ന് യോഗം ചൂണ്ടിക്കാട്ടി. ഒക്ടോബർ 31 ന് ഇന്ത്യയുടെ ഇന്ദിര എന്ന പേരിൽ മുട്ടിലിൽ വെച്ച് അനുസ്മരണ പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചു. പ്രസിഡന്റ് സുരേഷ് ബാബു വാളൽ അധ്യക്ഷം വഹിച്ചു. ഡി സി സി വൈസ് പ്രസിഡന്റ് ഒ.വി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ഡി സി സി സെക്രട്ടറി എം.ജി ബിജു ജിതേഷ്, സുന്ദർരാജ് എടപ്പെട്ടി, സലീം താഴത്തൂർ, പ്രസന്ന രാമകൃഷ്‌ണൻ, എബ്രഹാം കെ മാത്യു, ബിനുമാങ്കൂട്ടത്തിൽ,കെ പത്മനാഭൻ, പ്രഭാകരൻ സി.എസ്, വയനാട് സക്കറിയാസ്, ഷേർളി ജോസ്, ജിൻസ് ഫാന്റസി,കെ സി കെ തങ്ങൾ,ബെന്നി വട്ടപ്പറമ്പിൽ, ആശിഷ് കുമാർ എന്നിവർ സംസാരിച്ചു.

വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളില്‍
നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. കല്‍പറ്റ നിയമസഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ എസ് കെ എം ജെ ഹൈസ്‌കൂളിലും സുല്‍ത്താന്‍ ബത്തേരിയിലെ വോട്ടെണ്ണല്‍ സെന്റ് മേരീസ് കോളേജിലും മാനന്തവാടി നിയമസഭ മണ്ഡലത്തിലേത്







