‘ഇലപ്പെരുമ’ തരിയോട് ജി എൽ പി സ്കൂളിൽ ഔഷധസസ്യ പ്രദർശനം

കാവുംമന്ദം: ചെറുതല്ലൊരിലയും എന്ന ആശയത്തെ മുൻനിർത്തി തരിയോട് ഗവ. എൽ പി സ്കൂളിൽ നടത്തിയ ഇലപ്പെരുമ 2024 എന്ന പേരിൽ സംഘടിപ്പിച്ച ഔഷധസസ്യപ്രദർശനം ശ്രദ്ധേയമായി. വിദ്യാർത്ഥികൾ ശേഖരിച്ചു കൊണ്ടുവന്ന 200 ഓളം ഇനങ്ങളിൽപ്പെട്ട വൈവിധ്യമാർന്ന ഔഷധസസ്യങ്ങൾ കാണാനും അവയുടെ ഗുണങ്ങളെക്കുറിച്ച് മനസ്സിലാക്കാനും ഈ പ്രദർശനം സഹായകമായി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി പ്രദർശനം ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡണ്ട് ആൻറണി അധ്യക്ഷത വഹിച്ചു. ഔഷധസസ്യങ്ങളും ഉപയോഗവും എന്ന വിഷയത്തിൽ ഡോ. അഞ്ജുഷ വിദ്യാർഥികളുമായി സംവദിച്ചു.

മരൾ, ചന്ദ്രവല്ലി, വെള്ളോടൽ തുടങ്ങിയ അപൂർവയിനം സസ്യങ്ങളും പ്രദർശനത്തിൽ ഉണ്ടായിരുന്നു. ജനങ്ങൾ പൊതുവേ ശ്രദ്ധിക്കാതിരിക്കുകയും പലപ്പോഴും അവഗണിക്കുകയും ചെയ്യുന്ന സസ്യങ്ങളിൽ പലതും ഔഷധഗുണമുള്ളവയാണെന്ന തിരിച്ചറിവ് കുട്ടികളിലുണ്ടാക്കാൻ ഈ പ്രദർശനത്തിലൂടെ സാധിച്ചു. സ്കൂളിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഇലപ്പെരുമ 2024 സംഘടിപ്പിച്ചത്. എസ് എം സി ചെയർമാൻ ബി സലിം, എം പി ടി എ പ്രസിഡന്റ് രാധിക ശ്രീരാഗ് തുടങ്ങിയവർ സംസാരിച്ചു. പ്രധാന അധ്യാപിക ബിന്ദു തോമസ് സ്വാഗതവും, സീനിയർ അസിസ്റ്റന്റ് പി ശശികുമാർ നന്ദിയും പറഞ്ഞു. പ്രദർശനം വീക്ഷിക്കുന്നതിനായി ധാരാളം രക്ഷിതാക്കളും നാട്ടുകാരും വിദ്യാലയത്തിൽ എത്തി. ക്ലാസ് തല പ്രദർശനത്തിലെ വിജയികൾക്ക് ചടങ്ങിൽ വെച്ച് സമ്മാനങ്ങളും വിതരണം ചെയ്തു.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഓഗസ്റ്റിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്‌സ്) കോഴ്‌സുകളിലേക്ക്

എംഎൽഎ ഫണ്ട് അനുവദിച്ചു

മന്ത്രി ഒ ആര്‍ കേളുവിന്റെ ആസ്തി വികസന നിധിയിലുള്‍പ്പെടുത്തി പനമരം ഗ്രാമപഞ്ചായത്തിലെ മതിശ്ശെരി കാപ്പുക്കുന്ന്‌- മനക്കൽ പുതിയ കോളനി റോഡിന്റെ ടാറിങ് പ്രവൃത്തിക്ക് 15 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ടി സിദ്ദിഖ് എംഎല്‍എയുടെ

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ

സൗജന്യ കേക്ക് നിർമാണ പരിശീലനം

പുത്തൂർവയൽ എസ്ബിഐ പരിശീലന കേന്ദ്രത്തിൽ ആറ് ദിവസത്തെ സൗജന്യ കേക്ക് നിർമാണ തൊഴിൽ പരിശീലനം നൽകുന്നു. ഓഗസ്റ്റ് 20ന് ആരംഭിക്കുന്ന പരിശീലനത്തിലേക്ക് 18-50നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതരായ യുവതികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഫോൺ:

പ്രവേശനം ആരംഭിച്ചു

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫണ്ടമെന്റൽസ് ഓഫ് കോൺടെന്റ് റൈറ്റിംഗ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. കോഴ്സ് ഫീ 5085 രൂപ. ഫോണ്‍: 9495999669/ 7306159442.

ഓണക്കാലത്ത് ലഹരി ഉപയോഗവും വില്‍പനയും തടയാൻ പരിശോധന ശക്തമാക്കും

സ്കൂളുകളിലെയും കോളജുകളിലെയും ഓണാഘോഷങ്ങളിൽ നിരീക്ഷണം ഓണക്കാലത്ത് വ്യാജമദ്യം ഉൾപ്പെടെ നിരോധിത ഉത്പന്നങ്ങളുടെ ഉത്പാദനവും വിതരണവും ഉപയോഗവും തടയാൻ ജനകീയ പങ്കാളിത്തത്തോടെ ശക്തമായ നടപടികൾ സ്വീകരിക്കാൻ എക്സൈസ് ജില്ലാതല ജനകീയ കമ്മിറ്റിയിൽ തീരുമാനം. ജില്ലാ കളക്ടര്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *