തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നു.
കോട്ടയം ജില്ലയിലെ മണിമല നദിയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനുമടക്കം സാധ്യതയുള്ളതിനാലാണ് ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്.

ഈ ഓറഞ്ച് പൂച്ച അപകടകാരിയെന്ന് കേരള പോലീസ്
സോഷ്യല്‍ മീഡിയയിലെ ഒരു ഓറഞ്ച് എഐ പൂച്ചയാണ് ഇപ്പോള്‍ ചര്‍ച്ച. പലതരം ചെപ്പടി വിദ്യകള്‍ കൈവശമുള്ള ഈ ഓറഞ്ച് പൂച്ചയുടെ വീഡിയോ കാണാത്തവര്‍ വളരെ വിരളമാണ്. എന്നാല്‍ ഇവനാളത്ര ശരിയല്ലായെന്ന് പറഞ്ഞാലോ… പൂച്ചയുണ്ട് സൂക്ഷിക്കുക