സൗജന്യമായി സിബിൾ സ്കോർ അറിയാം ഗൂഗിൾ പേയിലൂടെ

സിബില്‍ സ്കോറിനെ കുറിച്ച്‌ അറിയാത്തവർ ഇന്ന് കുറവാണ്. ഒരു ഹോം ലോണ്‍, കാർ ലോണ്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ലോണ്‍ എടുക്കാൻ പ്ലാനുണ്ടെങ്കില്‍ നല്ല സിബില്‍ സ്കോർ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്.എന്നാല്‍ എങ്ങനെ സിബില്‍ സ്കോർ പരിശോധിക്കണമെന്ന് അറിയാമോ? പലരും വായ്പ എടുക്കാൻ നേരത്താണ് സിബില്‍ സ്കോർ പരിശോധിക്കാൻ തയ്യാറാകുന്നത്. സിബില്‍ ഇടയ്ക്കിടക്ക് പരിശോധിച്ചാല്‍, മുന്നോട്ടുള്ള സാമ്ബത്തിക കാര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെ കുറിച്ച്‌ ധാരണ ഉണ്ടാകും.

ഗൂഗിള്‍ പേ വഴി ഈസിയായി സിബില്‍ സ്കോർ പരിശോധിക്കാൻ കഴിയും. ഇത് തീർത്തും സൗജന്യമായി തന്നെ ചെയ്യാവുന്നതാണ്. ഗൂഗിള്‍ പേയില്‍ സിബില്‍ സ്കോർ കാണിക്കുക മാത്രമല്ല, നിശ്ചിത മാസവും വർഷവും ഉള്‍പ്പെടെ, കാലതാമസം നേരിടുന്ന പേയ്‌മെൻ്റുകളുടെ വിശദാംശങ്ങളും നല്‍കുന്നു.

ഗൂഗിളിന്റെ റിപ്പോർട്ട് അനുസരിച്ച്‌, സിബില്‍ സ്കോർ പരിശോധിക്കാനുള്ള ഫീച്ചർ ആരംഭിച്ചതു ശേഷം 5 കോടിയിലധികം ഇന്ത്യക്കാർ ഇത് ഉപയോഗിച്ച്‌ എന്നാണ്.

ഗൂഗിള്‍ പേ വഴി സിബില്‍ സ്കോർ എങ്ങനെ പരിശോധിക്കാം.

–ഗൂഗിള്‍ പേ ആപ്പ് തുറക്കുക

–സിബില്‍ സ്കോർ വിഭാഗത്തിലേക്ക് പോകാൻ, ഹോംപേജില്‍, “മാനേജ് യുവർ മണി” എന്ന വിഭാഗത്തിലേക്ക് പോകുക. “നിങ്ങളുടെ സിബില്‍ സ്കോർ സൗജന്യമായി പരിശോധിക്കുക” () എന്ന് പറയുന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

–സ്ക്രീൻ കാണുന്ന നിർദ്ദേശങ്ങള്‍ പാലിക്കുക. ആദ്യമായി സ്കോർ പരിശോധിക്കുകയാണെങ്കില്‍, കുറച്ച്‌ വിശദാംശങ്ങള്‍ നല്‍കേണ്ടതുണ്ട്. നിങ്ങളുടെ പാൻകാർഡില്‍ നല്‍കിയിരിക്കുന്ന പേര്, നിങ്ങളുടെ സാമ്ബത്തിക അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണ്‍ നമ്ബർ, ഇമെയില്‍ ഐഡി, പാൻ കാർഡ് നമ്ബർ എന്നിവ നല്‍കുക .

–ആവശ്യമായ വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞാല്‍, ഗൂഗിള്‍ പേ നിങ്ങളുടെ സിബില്‍ സ്‌കോറും ക്രെഡിറ്റ് റിപ്പോർട്ടും സ്‌ക്രീനില്‍ തന്നെ ഉടനെ കാണിക്കും.

ഇന്ത്യയ്ക്ക് മേൽ 25% തീരുവ പ്രഖ്യാപിച്ച് ട്രംപ്; റഷ്യൻ ആയുധങ്ങളും എണ്ണയും ഉപയോഗിച്ചാൽ പിഴയും നൽകണം

ഇന്ത്യയ്ക്ക് മേൽ 25% തീരുവ ചുമത്തി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ ആയുധങ്ങളും എണ്ണയും ഉപയോഗിച്ചതിന് പിഴയും ചുമത്തിയിട്ടുണ്ട്. അമേരിക്കയുമായി പുതിയ വ്യാപാരക്കരാറുകള്‍ ഓഗസ്റ്റ് ഒന്നിന് മുന്‍പ് ഉണ്ടാക്കിയില്ലെങ്കില്‍ കൂടുതല്‍ തീരുവ ഏര്‍പ്പെടുത്തുമെന്ന്

സീറ്റൊഴിവുകൾ

കണിയാമ്പറ്റ കാലിക്കറ്റ് സർവകലാശാല ടീച്ചർ എജുക്കേഷൻ സെൻ്ററിൽ ബിഎഡ് മലയാളം വിഭാഗം ടീച്ചർ-1, ഫിസിക്കൽ സയൻസ് വിഭാഗം ധീവര-1, നാച്ചുറൽ സയൻസ് വിഭാഗം പിഎച്ച്-1,സോഷ്യൽ സയൻസ് ഭാഷ ന്യൂനപക്ഷം-1, സോഷ്യൽ സയൻസ് കുശവൻ-1 എന്നിങ്ങനെ

മരം ലേലം

പൊഴുതന ഗ്രാമപഞ്ചായത്തിലേ വലിയപാറ ഗവ. എൽപി സ്കൂൾ പരിസരത്ത് അപകട ഭീഷണിയായ ഏട്ട് പ്ലാവ് മുറിച്ചു നീക്കം ചെയ്തു കൊണ്ടുപോകുന്നതിനായി ലേലം നടത്തുന്നു. ഓഗസ്റ്റ് ഏഴിന് രാവിലെ 11 ന് പൊഴുതന ഗ്രാമ പഞ്ചായത്ത്‌

ക്വട്ടേഷൻ ക്ഷണിച്ചു.

എടവക കുടുംബാരോഗ്യകേന്ദ്രത്തിലേക്കും ഏട്ട് ഹെൽത്ത് & വെൽനെസ്സ് സെന്ററുകളിലേക്കും ആവശ്യമായ ലബോറട്ടറി റിയേജന്റുകൾ വിതരണം ചെയ്യാൻ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഓഗസ്റ്റ് 10 ഉച്ച രണ്ട് വരെ സ്വീകരിക്കും. ഫോൺ:

സീറ്റൊഴിവ്

ലക്കിടി പിഎം ജവഹർ നവോദയ വിദ്യാലയത്തിലെ 11ാം ക്ലാസിൽ കൊമേഴ്‌സ് വിഭാഗത്തിൽ നിലവിലുള്ള ഒഴിവുകളിൽ പ്രവേശനം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിലവിൽ വയനാട് ജില്ലയിലെ ഏതെങ്കിലും വിദ്യാലയത്തിൽ പത്താം തരം പഠിച്ച് 60 ശതമാനത്തിൽ

സ്പോട്ട് അഡ്മിഷൻ

സുൽത്താൻ ബത്തേരി ഗവ. ടെക്നിക്കൽ ഹൈസ്ക്കൂളിന് കീഴിൽ പ്രവർത്തിക്കുന്ന ജിഐഎഫ്ഡി സെൻററിലെ ഫാഷൻ ഡിസൈനിംഗ് & ഗാർമെൻ്റ്സ് ടെക്നോളജി കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. വിദ്യാർത്ഥികൾ രേഖകളുടെ അസലുമായി ഓഗസ്റ്റ് നാലിന് രാവിലെ 10

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.