ഓട്ടത്തിനിടയിൽ നിയന്ത്രണം വിട്ട കാർ കിണറ്റിലേക്ക് വീണു; നവദമ്പതികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി

ഓടിക്കൊണ്ടിരുന്ന കാർ കിണറ്റിലേക്കു വീണുണ്ടായ അപകടത്തില്‍ നവദമ്ബതികള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. കൊട്ടാരക്കരയില്‍ നിന്നും ആലുവയിലേക്ക് പോകുകയായിരുന്ന ദമ്ബതികളാണ് അപകടത്തില്‍പ്പെട്ടത്.എറണാകുളം കോലഞ്ചേരി പാങ്കോട് ചാക്കപ്പൻ കവലയ്ക്കു സമീപമാണ് ഇന്നലെ രാത്രി അപകടം ഉണ്ടായത്.15 അടി താഴ്ചയുള്ള കിണറ്റിലേക്കാണ് കാർ വീണത്.

ആലുവ കൊമ്ബാറ സ്വദേശികളുമായ കാർത്തിക് എം അനില്‍ (27), വിസ്മയ (26), എന്നിവരാണ് കാറിലുണ്ടായിരുന്നത്. കാർ വീഴുമ്ബോള്‍ കിണറ്റില്‍ 5 അടി ഉയരത്തില്‍ വെള്ളമുണ്ടായിരുന്നു. കാർ റോഡിലെ ചപ്പാത്തില്‍ ഇറങ്ങിയപ്പോള്‍ നിയന്ത്രണം വിടുകയായിരുന്നു. തുടർന്ന് കിണറിന്റെ സംരക്ഷണ ഭിത്തി തകർത്ത് കാർ ഉള്ളിലേക്ക് വീണു. കിണറില്‍ വെള്ളം കുറവായതിനാലാണ് വൻ ദുരന്തം ഒഴിവായത്.

അപകടം നടന്നതിനു പിന്നാലെ ദമ്ബതികള്‍ക്ക് കാറിന്റെ ഡോർ തുറക്കാൻ സാധിച്ചതിനാല്‍ രക്ഷാപ്രവർത്തനം എളുപ്പമായി. നാട്ടുകാരുടെയും പട്ടിമറ്റം അഗ്നിരക്ഷാ നിലയത്തിലെ ജീവനക്കാരുടെയും സഹായത്തോടെ യാത്രക്കാരെ പുറത്തെടുക്കുകയായിരുന്നു. ഇരുവരുടെയും പരുക്ക് ഗുരുതമല്ല. കാറിന് സാരമായ കേടുപാടുകളുണ്ട്. കാർ പിന്നീട് ക്രൈയിൻ ഉപയോഗിച്ച്‌ പുറത്തെടുത്തു.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തരുവണ ഹോമിയോ ഡിസ്പെന്‍സറി ഭാഗങ്ങളില്‍ (ഡിസംബര്‍ 31) നാളെ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം പൂര്‍ണമായി മുടങ്ങും. Facebook Twitter WhatsApp

നിയമനം

മീനങ്ങാടി ഗവ പോളിടെക്‌നിക്ക് കോളേജില്‍ ട്രേഡ്‌സ്മാന്‍ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്, ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജനുവരി മൂന്നിന് രാവിലെ 11 ന് കോളേജില്‍

മരങ്ങള്‍ ലേലം

ബാണാസുര സാഗര്‍ ജലസേചന പദ്ധതിക്ക് കീഴിലെ കുറുമ്പാല ജലവിതരണ കനാല്‍ നിര്‍മാണ പ്രദേശത്തെ മരങ്ങള്‍ ജനുവരി എട്ടിന് രാവിലെ 11 ന് ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് പുനര്‍ലേലം ചെയ്യും. ഫോണ്‍- 04936 273598,

അംഗത്വം പുതുക്കാന്‍ അപേക്ഷിക്കാം

സംസ്ഥാന കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡില്‍ 2025 വര്‍ഷത്തെ അംഗത്വം പുതുക്കാന്‍ ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെ അവസരമുണ്ടെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അംശാദായം അടച്ചതിന്റെ രസീത്, ക്ഷേമനിധി പാസ്ബുക്ക്

ഹോമിയോ ആശുപത്രികളിലേക്ക് നിയമനം

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ ഹോമിയോ ആശുപത്രി, ഡിസ്പെന്‍സറി, പ്രൊജെക്ടുകളിലേക്ക് അറ്റന്‍ഡര്‍/ഡിസ്‌പെന്‍സര്‍/നഴ്‌സിങ് അസിസ്റ്റന്റ് തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. എ ക്ലാസ് രജിസ്ട്രേഷനുള്ള ഹോമിയോ ഡോക്ടറുടെ

ശ്രേയസ് പുരുഷ സ്വാശ്രയ സംഘം വാർഷികം സംഘടിപ്പിച്ചു

വാകേരി യൂണിറ്റിലെ സംഗമം പുരുഷ സ്വാശ്രയ സംഘത്തിന്റെ വാർഷികവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും പൂതാടി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീനേഷ് ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ്‌ സി.സി.വർഗീസ് അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.സെക്രട്ടറി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.