മന്ത്രിമാരുടെ വീട്ടിൽ കയറിയുള്ള സമരത്തോട് യോജിപ്പില്ല’; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വി ഡി സതീശൻ

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് ചാടിക്കയറി യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ വിമർശനവുമായി വി ഡി സതീശൻ. മന്ത്രിമാരുടെ വീട്ടിൽ കയറിയുള്ള സമരത്തോട് യോജിപ്പില്ലെന്ന് വി ഡി സതീശൻ പറഞ്ഞു. സതീശന്റെ നിർദേശപ്രകാരമാണ് യൂത്ത് കോൺഗ്രസ് സമരം എന്ന ആരോഗ്യമന്ത്രിയുടെ പരാമർശത്തിന് മന്ത്രിമാരുടെ വീട്ടിൽ റീത്ത് വെയ്ക്കാൻ പറയലല്ല തന്റെ ജോലിയെന്നും സതീശൻ മറുപടി നൽകി. തന്റെ ഔദ്യോഗിക വസതിയിലേക്കും പറവൂരിലെ വീട്ടിലേക്കും ഡിവൈഎഫ്ഐ പ്രതിഷേധം നടത്തിയിരുന്നുവെന്നും അന്ന് കേസെടുത്തത് തന്നെ കാണാൻ വന്നവർക്കെതിരെയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
യുഡിഎഫ് അധികാരത്തിൽ വന്നാൽ ആരോഗ്യമേഖലയിൽ വലിയ മാറ്റം കൊണ്ടുവരുമെന്നും സതീശൻ ഉറപ്പുനൽകി. ആരോഗ്യ മേഖലയിൽ സിസ്റ്റം തകർന്നു. പൊതു ആരോഗ്യമേഖല സംരക്ഷിക്കപ്പെടണം. മെഡിക്കൽ കോളേജുകളിൽ ചെന്നാൽ റിവേഴ്സ് റഫറൻസ് ആണ് നടക്കുന്നതെന്നും യുഡിഎഫ് വരുമ്പോൾ സമഗ്രമായ മാറ്റം കൊണ്ടുവരുമെന്നും സതീശൻ പറഞ്ഞു.

ആധാര്‍ കാര്‍ഡ് വാട്‌സ് ആപ്പില്‍ ഡൗണ്‍ലോഡ് ചെയ്യാം ഈസിയായി

ആധാര്‍കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ആകെയുള്ള മാര്‍ഗ്ഗം എന്താണ്. ഒന്നുകില്‍ അടുത്തുള്ള അക്ഷയ കേന്ദ്രത്തിലേക്ക് ചെല്ലാം, അല്ലെങ്കില്‍ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഡൗണ്‍ലോഡ് ചെയ്‌തെടുക്കണം അല്ലേ?. എന്നാല്‍ ഇനി അതിന്റെയൊന്നും ആവശ്യമില്ല. നിങ്ങളുടെ വാട്‌സ് ആപ്പിലൂടെ വളരെ എളുപ്പത്തില്‍

മന്ത്രിമാരുടെ വീട്ടിൽ കയറിയുള്ള സമരത്തോട് യോജിപ്പില്ല’; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വി ഡി സതീശൻ

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് ചാടിക്കയറി യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ വിമർശനവുമായി വി ഡി സതീശൻ. മന്ത്രിമാരുടെ വീട്ടിൽ കയറിയുള്ള സമരത്തോട് യോജിപ്പില്ലെന്ന് വി ഡി സതീശൻ പറഞ്ഞു. സതീശന്റെ നിർദേശപ്രകാരമാണ്

കോടതിയിലെ പ്രഹരത്തിന് പിന്നാലെ ഇന്ത്യയെ പരാമർശിച്ച് ട്രംപ്; ‘ഒരുമാറ്റവും ഉണ്ടാകില്ല’, ഇന്ത്യയുമായുള്ള വ്യാപാരക്കരാർ ആരംഭിച്ചെന്ന് മറുപടി

രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്തിയ തീരുമാനം സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ, ഇന്ത്യയെ പ്രത്യേകം പരാമർശിച്ച് ഡോണൾഡ് ട്രംപ് രം​ഗത്ത്. തന്റെ താരിഫ് ഭീഷണിയെത്തുടർന്ന് ചർച്ച ചെയ്ത മിക്ക വ്യാപാര കരാറുകളും പ്രാബല്യത്തിൽ തുടരുമെന്നും

ഇ- ഗ്രാൻറ്സ് ഫീസ് ആനുകൂല്യം: വിദ്യാർത്ഥികൾ ഏപ്രിൽ 30 നകം കൈപ്പറ്റണം

കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിൽ മാർച്ച് 31 നകം വിവിധ കോഴ്സുകളിൽ പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികളിൽ ഇ- ഗ്രാൻറ് (എസ്.സി, എസ് ടി, ഒബിസി, ഒഇസി, ജനറൽ) ഫീസ് ആനുകൂല്യങ്ങൾ ഇതുവരെ കൈപറ്റാത്തവർ ഏപ്രിൽ

അഗ്നിവീർ പ്രവേശനം: അപേക്ഷ ക്ഷണിച്ചു.

ഇന്ത്യൻ ആർമിയുടെ അഗ്നിപഥ് സ്കീമിന് കീഴിൽ 2026-27 വർഷത്തെ അഗ്നിവീർ പ്രവേശനത്തിനായി ജില്ലയിലെ അവിവാഹിതരായ പുരുഷ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ ഏപ്രിൽ ഒന്നിനകം ഓൺലൈനിനായി അപേക്ഷ ലഭ്യമാക്കണം. ഓൺലൈൻ പരീക്ഷയ്ക്കുള്ള തീയതികൾ

ഉഷയുടെ വയറ്റിലുണ്ടായിരുന്ന ഉപകരണം ഇതായിരുന്നു, ആർട്ടറി ഫോർസെപ്സിന്റെ അ​ഗ്രഭാ​ഗം ഒടിഞ്ഞ നിലയിൽ, പൊലീസിന് കൈമാറി

ഉഷ ജോസഫ് കുട്ടിയുടെ വയറ്റിൽ നിന്നും പുറത്തെടുത്ത ശസ്ത്രക്രിയ ഉപകരണം ഡോക്ടർമാർ കൈമാറിയെന്ന് അമ്പലപ്പുഴ ഡിവൈഎസ്പി വ്യക്തമാക്കി. ആർട്ടറി ഫോർസെപ്സ് എന്ന ഉപകരണമാണ് പുറത്തെടുത്തത്. ഉപകരണത്തിന്റെ അ​ഗ്രഭാ​ഗം ഒടിഞ്ഞ നിലയിലായിരുന്നു കാണപ്പെട്ടത്. കൊച്ചി അമൃത

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.