ഈ ദീപാവലി അവധിക്ക് എവിടെയെങ്കിലും യാത്ര പോകാം എന്ന് പ്ലാന്‍ ചെയ്യുന്നവരുണ്ടെങ്കില്‍ അവര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. ഇത്തവണത്തെ ദീപാവലി സീസണില്‍ എയര്‍ലൈന്‍ ടിക്കറ്റുകളുടെ ശരാശരി നിരക്ക് ഒരു വര്‍ഷം മുമ്പുള്ള നിരക്കുകളുടെ അപേക്ഷിച്ച് 20-25% കുറഞ്ഞുവെന്ന് ഓണ്‍ലൈന്‍ യാത്ര പോര്‍ട്ടലായ ഇക്സിഗോയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബെംഗളൂരു-കൊല്‍ക്കത്ത റൂട്ടിലാണ് ഏറ്റവും വലിയ നിരക്ക് കുറവ് ഉണ്ടായിരിക്കുന്നത്. 38 ശതമാനമാണ് ഈ റൂട്ടിലെ വിമാനയാത്രാ ടിക്കറ്റ് നിരക്കുകളില്‍ ഇടിവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ശരാശരി 10,195 രൂപയായിരുന്നു ഈ റൂട്ടിലെ ടിക്കറ്റ് നിരക്കുകള്‍ എങ്കില്‍ ഈ വര്‍ഷം ഇത് വെറും 6,319 രൂപ മാത്രമാണ്. ചെന്നൈ-കൊല്‍ക്കത്ത റൂട്ടിലെ വിമാനടിക്കറ്റ് നിരക്കുകളും കുത്തനെ കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ നിരക്കായ 8,725ല്‍ നിന്നും 36% ഇടിഞ്ഞ് 5,604 രൂപയാണ് ഇത്തവണത്തെ നിരക്ക്. മുംബൈ-ഡല്‍ഹി ടിക്കറ്റ് നിരക്ക് 8,788 രൂപയില്‍ നിന്ന് 34 ശതമാനം ഇടിഞ്ഞ് 5,762 രൂപയായി. ഡല്‍ഹി-ഉദയ്പൂര്‍ വിമാനടിക്കറ്റ് നിരക്ക് 11,296 രൂപയില്‍ നിന്ന് 7,469 രൂപയായി കുറഞ്ഞു. ഡല്‍ഹി-കൊല്‍ക്കത്ത, ഹൈദരാബാദ്-ഡല്‍ഹി, ഡല്‍ഹി-ശ്രീനഗര്‍ വിമാന ടിക്കറ്റ് നിരക്കുകളില്‍ 32 ശതമാനം ഇടിവ് രേഖപ്പെടുത്തി.

വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളില്‍
നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. കല്‍പറ്റ നിയമസഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ എസ് കെ എം ജെ ഹൈസ്‌കൂളിലും സുല്‍ത്താന്‍ ബത്തേരിയിലെ വോട്ടെണ്ണല്‍ സെന്റ് മേരീസ് കോളേജിലും മാനന്തവാടി നിയമസഭ മണ്ഡലത്തിലേത്







