കേണിച്ചിറ: തേനീച്ചയുടെ കുത്തേറ്റ് മരിച്ച ആദിവാസിയുടെ മൃതദേഹത്തോട് അനാദരവ് കാട്ടി. ഞായറാഴ്ച രാവിലെ മരിച്ച ആളുടെ മൃതദേഹം രണ്ട് ദിവസം കഴിഞ്ഞിട്ടും പോസ്റ്റ് മോർട്ടം നടത്തിയില്ല.
കേണിച്ചിറ പാൽനട കോളനിയിലെ ഗോപാലനാണ് കഴിഞ്ഞ ദിവസം വീടിന് സമീപത്തെ വയലില്‍ വെച്ച് തേനീച്ച കുത്തി മരിച്ചത്. ഗോപാലനെ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് കേണിച്ചിറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണമായതിനാല്‍ പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ബത്തേരി താലൂക്ക് ആശുപത്രിയിൽ പൊലീസ് സർജൻ ഇല്ലാത്തതിനാൽ പോസ്റ്റ് മോർട്ടം നടന്നില്ല. തുടര്‍ന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചിട്ടും സർജൻ ഇല്ലെന്നാണ് വിശദീകരണം. മൃതദേഹം അഴുകിയെന്ന് ബന്ധുക്കൾ ആരോപിച്ചു. സ്വമേധയാ ഏറ്റെടുക്കില്ലെന്നും ബന്ധുക്കൾ പറഞ്ഞു.