മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗത്തില്‍ ഓവര്‍സിയര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. മൂന്ന് വര്‍ഷത്തെ പോളിടെക്നിക്ക് സിവില്‍ ഡിപ്ലോമ/ഡ്രാഫ്റ്റ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റാണ് യോഗ്യത. പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 18 ന് രാവിലെ 11 ന് അഭിമുഖത്തിന് എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍- 04936 202418.

എഫ്-സോൺ സ്വാഗതസംഘം രൂപീകരിച്ചു.
മുട്ടിൽ: ഫെബ്രുവരി 11,12,13,14 തീയ്യതികളിലായി മുട്ടിൽ ഡബ്ല്യുഎംഒ കോളേജിൽ വച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ എഫ്-സോൺ കലോത്സവത്തിന് സ്വാഗതസംഘം രൂപീകരണ യോഗം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ ഉദ്ഘാടനം ചെയ്തു







