മാനന്തവാടി: മാനന്തവാടി എക്സൈസ് ഇൻസ്പെക്ടർ കെ ശശിയുടെ നേതൃത്വത്തിൽ മാനന്തവാടി പായോട് പരിസരത്തെ സ്വകാര്യ ഹോട്ടൽ റൂമിൽ നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ എംഡി എംഎ യുമായി രണ്ട് യുവാക്കളെ പിടികൂടി. തോണിച്ചാൽ പള്ളിക്കണ്ടി പി.കെ അജ്മൽ (27), കാരക്കാമല കുന്നുമ്മൽ കെ.അജ്‌നാസ് (24) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്നും 7.362 ഗ്രാം എംഡി എംഎ യാണ് പിടികൂടിയത്. പ്രിവൻ്റീവ് ഓഫീസർമാരായ ചന്തു പി.കെ, രഞ്ജിത്ത് സി കെ, സിഇഒ മാരായ ജോബിഷ് കെ. യു, അഖിൽ കെ എം, വിജേഷ് കുമാർ.പി, സജിലാഷ് .കെ, അമൽ ജിഷ്‌ണു, അമീർ സി.യു എന്നിവരും റെയിഡിൽ പങ്കെടുത്തു.

എഫ്-സോൺ സ്വാഗതസംഘം രൂപീകരിച്ചു.
മുട്ടിൽ: ഫെബ്രുവരി 11,12,13,14 തീയ്യതികളിലായി മുട്ടിൽ ഡബ്ല്യുഎംഒ കോളേജിൽ വച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ എഫ്-സോൺ കലോത്സവത്തിന് സ്വാഗതസംഘം രൂപീകരണ യോഗം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ ഉദ്ഘാടനം ചെയ്തു







