എയ്ഡ്സ് ബോധവത്ക്കരണം മാരത്തോണ്‍ മത്സരം സംഘടിപ്പിച്ചു.

ആരോഗ്യ വകുപ്പ് സംസ്ഥാന എയ്ഡ്സ് കണ്ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി മാരത്തോണ്‍ മത്സരം സംഘടിപ്പിച്ചു. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നാരംഭിച്ച മാരത്തോണ്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഫ്‌ളാഗ് ഓഫ് ചെയ്തു. മുട്ടില്‍ ഡബ്ല്യൂ.എം.ഒ ഓര്‍ഫനേജ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സമാപിച്ച മാരത്തോണില്‍ വിവിധ കോളേജുകളില്‍ നിന്നായി നൂറോളം പേര്‍ പങ്കാളികളായി. മത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കല്‍പ്പറ്റ ഗവ എന്‍.എം.എസ്.എം കോളേജിലെ അഭിലാഷ് ശ്രീജിത്ത് ഒന്നാം സ്ഥാനവും മാനന്തവാടി മേരി മാതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേിലെ ഇ.എസ് നന്ദകിഷോര്‍ രണ്ടാം സ്ഥാനവും സുല്‍ത്താന്‍ ബത്തേരി അല്‍ഫോന്‍സ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ എം.രമേശ് മൂന്നാം സ്ഥാനവും നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കല്‍പ്പറ്റ ഫാത്തിമ മാതാ സ്‌കൂള്‍ ഓഫ് നഴ്‌സിങ് വിദ്യാര്‍ത്ഥിനികളായ നിമ്യ എല്‍ദോസ്, ആന്‍ലിയ ഷനോജ്, ലിയ സെബാസ്റ്റ്യന്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ജില്ലാ എയ്ഡ്സ് കണ്ട്രോള്‍ ഓഫീസര്‍ ഡോ പ്രിയസേനന്‍ വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. പരിപാടിയില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ വിജിപോള്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഡെപ്യൂട്ടി ജില്ലാ മാസ് മീഡിയ ഓഫീസര്‍ കെ മുഹമ്മദ് മുസ്തഫ, സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി അബ്ദുല്‍ നിസാര്‍, ടി.ബി- എച്ച്.ഐ.വി കോ-ഓര്‍ഡിനേറ്റര്‍ വി.ജെ ജോണ്‍സന്‍, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് പി.കെ സലീം, റജീഷ്, അമാനുള്ള എന്നിവര്‍ സംസാരിച്ചു.

22 ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക്കൽ വീൽചെയർ വിതരണം ചെയ്ത് പനമരം ബ്ലോക്ക് പഞ്ചായത്ത്

പനമരം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 22 ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക്കൽ വീൽചെയറുകൾ വിതരണം ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിയുള്ള വ്യക്തികളുടെ സഞ്ചാര സൗകര്യം വർദ്ധിപ്പിക്കാനും

ഭവന സ്വപ്നം യാഥാർത്ഥ്യമാക്കി തരിയോട് ഗ്രാമപഞ്ചായത്ത്.

കാവുംമന്ദം: സ്വന്തമായി ഒരു വീട് എന്ന ഓരോ കുടുംബങ്ങളുടെയും ഏറ്റവും വലിയ സ്വപ്നം 75 അർഹരായ കുടുംബങ്ങൾക്ക് കൂടി യാഥാർത്ഥ്യമാക്കി തരിയോട് ഗ്രാമപഞ്ചായത്ത്. സമ്പൂർണ്ണ ഭവനം ലക്ഷ്യമിട്ട് ജനറൽ വിഭാഗത്തിൽപ്പെട്ട 62 കുടുംബങ്ങൾക്കും എസ്

മൊബൈൽ നിരക്കുകൾ വീണ്ടും കൂട്ടാൻ കമ്പനികൾ

ഒരു ജിബിഡാറ്റ പ്ലാൻ പിൻവലിച്ച ടെലികോം കമ്പനികൾ അടുത്തതായി ഡാറ്റ പ്ലാനുകളുടെ നിരക്ക് ഉയർത്താൻ പോവുകയാണെന്നാണ്ഈ വർഷം അവസാനത്തോടെയും 2026 മാർച്ചിലുമായി കമ്പനികൾ ഡാറ്റ പ്ലാനുകളിൽ 10-12 ശതമാനം വില വർധിപ്പിക്കും എന്നാണ് വിവരം.തുടർച്ചയായമാസങ്ങളിൽ

കർഷക അവാർഡ് ഏറ്റുവാങ്ങി ടി.എം ജോർജ്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കാർഷിക വികസന ബാങ്കിന് അവാർഡ്

2024-25 വർഷത്തെ കുടിശിക നിവാരണ പ്രവർത്തനങ്ങൾക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബേങ്ക് ഏർപ്പെടുത്തിയ സ്പെഷ്യൽ അവാർഡ്.വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ്‌ കെ.സുഗതൻ, സെക്രട്ടറി എ.നൗഷാദ്

വൈദ്യുതി മുടങ്ങും

പാടിച്ചിറ കെഎസ്ഇബി പരിധിയിൽപ്പെടുന്ന സി വി കവല, പാറക്കടവ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ (ഒക്ടോബര്‍ 16) രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. Facebook Twitter

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.