ജില്ലയില്‍ വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍(ജനറല്‍, ബൈ ട്രാന്‍സ്ഫര്‍, എന്‍.സി.എ)(കാറ്റഗറി നമ്പര്‍.27/2022,29/2022) തസ്തികയിലേക്കുള്ള ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ഒക്ടോബര്‍ 21 വരെ രാവിലെ 5.30 മുതല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നടക്കുമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വ്യക്തിഗത അറിയിപ്പും (അഡ്മിഷന്‍ ടിക്കറ്റ്) മൊബൈല്‍ എസ്.എം.എസും ലഭ്യമാക്കിയിട്ടുണ്ട്. പ്രൊഫൈലില്‍ ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്ത്, അഡ്മിഷന്‍ ടിക്കറ്റ്, അസല്‍ തിരിച്ചറിയല്‍ രേഖ, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായി അഡ്മിഷന്‍ ടിക്കറ്റില്‍ രേഖപ്പെടുത്തിയ കേന്ദ്രങ്ങളില്‍ രാവിലെ 5.30 ന് എത്തണം.

വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളില്‍
നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. കല്‍പറ്റ നിയമസഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ എസ് കെ എം ജെ ഹൈസ്‌കൂളിലും സുല്‍ത്താന്‍ ബത്തേരിയിലെ വോട്ടെണ്ണല്‍ സെന്റ് മേരീസ് കോളേജിലും മാനന്തവാടി നിയമസഭ മണ്ഡലത്തിലേത്







