നാഷണല്‍ ആയുഷ് മിഷന്‍ ഒക്ടോബര്‍ 22,23 തിയതികളില്‍ ലാബ് ടെക്‌നീഷന്‍, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികകളിലേക്ക് നിശ്ചയിച്ച കൂടിക്കാഴ്ച മാറ്റി വെച്ചതായി നാഷണല്‍ ആയൂഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ജില്ലയില്‍ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇലക്ഷന്‍ മോഡല്‍ കോഡ് ഓഫ് കോണ്‍ടാക്ട് നിലവില്‍ വന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച മാറ്റിയത്. പുതുക്കിയ തിയതി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും

വെറ്ററിനറി ഡോക്ടര്‍ നിയമനം
മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. വെറ്ററിനറി ബിരുദവും കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും തിരിച്ചറിയൽ