റോഡിലൂടെ ആപ്പിളും തിന്ന് നടന്നു പോകുന്നതിനിടയിൽ തലയിൽ വീണത് വാട്ടർ ടാങ്ക്; ആന്റി രക്ഷപ്പെട്ടത് അത്ഭുതകരമായി: വീഡിയോ ദൃശ്യങ്ങൾ കാണാം

ചിലപ്പോള്‍ സന്തോഷം, അല്ലെങ്കില്‍ സങ്കടം, അതുമല്ലെങ്കില്‍ അത്ഭുതം, ഭയം.. സോഷ്യല്‍മീഡിയയിലെ വൈറല്‍ വീഡിയോകള്‍ കണ്ടാല്‍ ഈപ്പറഞ്ഞ വികാരങ്ങള്‍ തോന്നുന്നത് സ്വാഭാവികമാണ്.

എന്നാല്‍ ചിരിക്കണോ, കരയണോ, അത്ഭുതപ്പെടണോയെന്ന് കണ്‍ഫ്യൂഷനാകുമ്ബോഴോ? അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ എക്സ് കീഴടക്കുന്നത്.

വീടിന് പുറത്തേക്ക് കടന്ന ഒരു സ്ത്രീ.. അവർ സ്ട്രീറ്റിന് കുറുകെ നടക്കുകയാണ്. കയ്യില്‍ ആപ്പിള്‍ എന്ന് തോന്നിപ്പിക്കുന്ന വസ്തുവുമുണ്ട്. ഇത് കഴിച്ചുകൊണ്ടാണ് അവർ സ്ട്രീറ്റ്ലൈനിന് കുറുകെ നടക്കുന്നത്. സാരി ധരിച്ച ഒരു മദ്ധ്യവയസ്ക.. അപ്പോഴാണ് മുകളില്‍ നിന്ന് ഒരു വാട്ടർ ടാങ്ക് വന്ന് വീഴുന്നത്. അതും സ്ത്രീയുടെ തലയില്‍. ആ വാട്ടർ ടാങ്കിന്റെ വായ്ഭാഗത്ത് കൂടി സ്ത്രീയുടെ തല പുറത്തേക്ക് വരുന്നതാണ് പിന്നീടുള്ള കാഴ്ച. ഇതെന്താണ് ഇപ്പോള്‍ സംഭവിച്ചതെന്ന ഭാവത്തില്‍ നേരത്തെ കടിച്ച ആപ്പിളിന്റെ കഷ്ണം ചവച്ചുകൊണ്ട് അവർ സ്തബ്ധയായി നില്‍ക്കുന്നു. അപ്പോഴേക്കും അടുത്തുള്ളവർ ഓടിക്കൂടുന്നതും വാട്ടർ ടാങ്ക് റോഡിലേക്ക് വലിച്ചെറിഞ്ഞയാളെ ശകാരിക്കുന്നതും വീഡിയോയില്‍ കാണാം.
https://x.com/TimesNow/status/1845773065377976745
ചിരിക്കണോ അതോ പേടിക്കണോ എന്നറിയാത്ത മാനസികാവസ്ഥയിലേക്ക് തള്ളിവിടുന്ന ദൃശ്യങ്ങളെന്നാണ് വീഡിയോക്ക് താഴെ വരുന്ന കമന്റ്. വേറെയും രസകരമായ കമന്റുകള്‍ വീഡിയോക്ക് താഴെ പ്രത്യക്ഷപ്പെട്ടു. അവരിപ്പോഴും അത് ചവച്ചുകൊണ്ടിരിക്കുകയാണ്, ഇതെങ്ങനെ സാധ്യമായി?, അവർ തികഞ്ഞ ഭാഗ്യവതിയാണ്, – എന്നിങ്ങനെ പോകുന്നു കമന്റുകള്‍

കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി; ആർക്കും പരിക്കില്ല

മാനന്തവാടി: കൊയിലേരി പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി. സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം ഇടിച്ച് തകർത്ത ശേഷമാണ് റോഡരികിലെ കാട്ടിലേക്ക് കാർ മറി ഞ്ഞത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു

സ്വര്‍ണവിലയില്‍ ഇടിവ്

ഇന്നലത്തെ വില വര്‍ധനയ്ക്ക് ശേഷം ഇന്ന് വിലയിടിവില്‍ സ്വര്‍ണം. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍നീക്കം പുനസ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇന്ന് സ്വര്‍ണവില ഇടിഞ്ഞത്.സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 65

വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ബത്തേരി: മുഹമ്മദ് ഫാദിൽ (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ബീനാച്ചി ഗവ. ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ബീനാച്ചി ദെട്ടപ്പെൻകുളം അമ്പലപ്പറമ്പിൽ അബ്ദുളളയുടെയും ഹസ്നയുടെയും മകനാണ്. ഇന്ന് രാവിലെ 6.30 ഓടെയാണ്

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട:പ്രധാനധ്യാപിക മരിച്ചു.

കാട്ടിക്കുളം വയൽക്കരയിൽ കഴിഞ്ഞ ദിവസം കാറും കർണ്ണാടക ബസും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടിക്കുളം ആണല സ്വദേശി ജാൻസി ജോസഫാണ് മരിച്ചത്. അപകടത്തിൽ ഭർത്താവ് മാമച്ചനും പരിക്കേറ്റിരുന്നു. Facebook Twitter WhatsApp

ബെംഗളുരുവിൽ വാഹനാപകടം; രണ്ട് മലയാളി യുവാക്കൾ മരിച്ചു.

ബെംഗളുരു: ബെംഗളുരുവിന് സമീപം രാംനഗരയിൽ വാഹനാപകടം. വയനാട്, കാസർകോട് സ്വദേശികളായ രണ്ട് യുവാക്കളാണ് മരിച്ചത്. പുൽപ്പള്ളി കബനിഗിരി സ്വദേശി തുണ്ടത്തിൽ അജിത് (36), കാസർകോട് വെള്ളരിക്കുണ്ട് സ്വദശി സുബിൽ പി ടി (37),എന്നിവരാണ് മരിച്ചത്.

പാമ്പുകടിയേറ്റാൽ ചെയ്യരുതാത്ത കാര്യങ്ങൾ

കടിയേറ്റയാൾക്ക് പരിഭ്രാന്തിയോ ഭയമോ ഉണ്ടാകാൻ അനുവദിക്കരുത്. പാമ്പിനെ തിരിച്ചറിയാനും ജീവനോടെയോ അല്ലാതെയോ പിടിക്കാനും ശ്രമിക്കുന്നത് വീണ്ടും കടിയേൽക്കാൻ ഇടയാക്കും, അത് ഒഴിവാക്കുക. കടിയേറ്റ ഭാഗത്ത് മുറിവ് ഉണ്ടാക്കുകയോ ഏതെങ്കിലും തരത്തിലുള്ള മരുന്നുകളോ ലേപനങ്ങളോ പുരട്ടുകയോ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.