കടല മുതല്‍ മാസ്‌ക് വരെ; ഇത്തവണ 11 ഇന സാധനങ്ങളടങ്ങിയ ക്രിസ്മസ് കിറ്റ്

തിരുവനന്തപുരം: സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഭക്ഷ്യക്കിറ്റിന്റെ ഡിസംബര്‍ മാസത്തെ വിതരണം വ്യാഴാഴ്ച മുതല്‍ ആരംഭിക്കും. ഈ മാസത്തേത് ക്രിസ്മസ് കിറ്റായാണ് നല്‍കുന്നത്. 11 സാധനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റാണ് ഇത്തവണ വിതരണം ചെയ്യുക.

ഒപ്പം മാസ്‌കും ഉണ്ടാകും. കടല– 500 ഗ്രാം, പഞ്ചസാര- 500 ഗ്രാം, നുറുക്ക് ഗോതമ്പ്- ഒരു കിലോ, വെളിച്ചെണ്ണ- അര ലിറ്റര്‍, മുളകുപൊടി- 250 ഗ്രാം, ചെറുപയര്‍- 500 ഗ്രാം, തുവരപ്പരിപ്പ്- 250 ഗ്രാം, തേയില- 250 ഗ്രാം, ഉഴുന്ന്- 500 ഗ്രാം, ഖദര്‍ മാസ്‌ക്- രണ്ട്, ഒരു തുണി സഞ്ചി എന്നിവയടങ്ങുന്നതാണ് ക്രിസ്മസ് കിറ്റ്.

എല്ലാ കാര്‍ഡുടമകള്‍ക്കും റേഷന്‍കടകള്‍ വഴി കിറ്റ് ലഭിക്കുമെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ അറിയിച്ചു. ഒക്ടോബറിലെ കിറ്റ് വാങ്ങാനുള്ള അവസാന തീയതി ഡിസംബര്‍ അഞ്ചാക്കി നിശ്ചയിച്ചു. നവംബറിലെ കിറ്റ് വിതരണം ഇതോടൊപ്പം തുടരും.

നവംബറിലെ റീട്ടെയില്‍ റേഷന്‍ വിതരണവും അ്ചുവരെ ദീര്‍ഘിപ്പിച്ചതായി സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു. കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സര്‍ക്കാര്‍ സൗജന്യമായി ഭക്ഷണകിറ്റ് വിതരണം ചെയ്യുന്നത്.

യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

വാഹനം കഴുകാനിറങ്ങിയ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അപ്പാട് പനച്ചിതടത്തിൽ പ്രദീപ് (42) ആണ് മരിച്ചത്. അപ്പാട് ഉന്നതിക്ക് സമീപമുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കുഴഞ്ഞുവീണതാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. Facebook

ബീഫ് സ്റ്റാളില്‍ അതിക്രമിച്ചു കയറി ജീവനക്കാരനെ മര്‍ദിച്ച സംഭവം;കാപ്പ കേസ് പ്രതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍

മാനന്തവാടി: എരുമതെരുവിലെ ബീഫ് സ്റ്റാളില്‍ അതിക്രമിച്ചു കയറി ജീവനക്കാരനെ ഇരുമ്പ് താഴ് കൊണ്ട് അടിച്ചുപരിക്കേല്‍പ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ കാപ്പ കേസ് പ്രതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍. മാനന്തവാടി സ്വദേശികളായ എരുമത്തെരുവ്, തച്ചയില്‍

കാട്ടു പോത്തിനെ വേട്ടയാടിയെ സംഘത്തെ പിടികൂടി

പുൽപ്പള്ളി : ഇരൂളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കാപ്പി സെറ്റ് ഭാഗത്ത് നിന്നും കാട്ടുപോത്തിനെ വേട്ടയാടിയെ സംഘത്തെ ചെതതലത്ത് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എം കെ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടി. സൗത്ത് വയനാട്

ഇനി സ്വര്‍ണം മാത്രമല്ല വെള്ളിയും പണയം വയ്ക്കാം; പുതിയ സര്‍ക്കുലറുമായി ആര്‍ബിഐ

പണത്തിന് ആവശ്യം വരുമ്പോള്‍ സ്വര്‍ണം പണയം വയ്ക്കാറുള്ളവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി മുതല്‍ വെള്ളിയും നിങ്ങള്‍ക്ക് പണയം വയ്ക്കാം. വെള്ളി ഈടായി നല്‍കി കൊണ്ട് ലഭിക്കുന്ന വായ്പയ്ക്ക് കൂടുതല്‍ സമഗ്രമായ നിര്‍ദേശങ്ങള്‍ അടങ്ങിയ

ഭക്ഷണത്തിന് മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് പ്രമേഹം നിയന്ത്രിക്കുന്നത് എങ്ങനെയെന്ന് അറിയാം…

സാധാരണയായി ഭക്ഷണം കഴിച്ചതിന് ശേഷം വെളളം കുടിക്കണം എന്നാണല്ലേ പറയുന്നത്. എന്നാല്‍ അടുത്തിടെ ഹാര്‍വാര്‍ഡ് ഹെല്‍ത്തും എന്‍ഐഎച്ചും നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത് ഭക്ഷണത്തിന് മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ്

ഇന്ന് അനക്കമില്ല? ഇന്നലത്തെ നിരക്കില്‍ തുടർന്ന് സ്വര്‍ണവില

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നലത്തെ അതേ വിലയിലാണ് വ്യാപാരം നടക്കുന്നത്. 89,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 11,185 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്. ഒക്ടോബര്‍ മാസത്തിലെ സ്വര്‍ണവില നിരക്ക് പവന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.