ജ്യോതിർമയിയും, കുഞ്ചാക്കോ ബോബനും നടത്തിയത് ഗംഭീര പെർഫോമൻസ്; ഫഹദ് ഫാസിൽ മിസ് കാസ്റ്റ്: ആദ്യദിനത്തിൽ സമ്മിശ്ര പ്രതികരണങ്ങളുമായി ബൊഗൈൻ വില്ല

ഏറെ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും സിനിമാപ്രേമികള്‍ക്ക് നിരാശ സമ്മാനിച്ച്‌ അമല്‍ നീരദിന്റെ ബോഗയ്ന്‍വില്ല.

സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബനൊപ്പം ചിത്രത്തില്‍ ജ്യോതിര്‍മയിയും കഥാപാത്രമായി മികച്ച പ്രകടനമാണ് നടത്തിയിരിക്കുത് എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

പൊലീസ് ഓഫീസറായ ഫഹദിന്റെ കഥാപാത്രത്തിന്റെ വരവോടെയാണ് ഇന്‍വേസ്റ്റിഗേഷന്‍ ആംഗിള്‍ ഉണ്ടാകും. സൈക്കോളജിക്കല്‍ മിസ്റ്ററി ത്രില്ലര്‍ ആണ് ചിത്രം എന്നാണ് പ്രതികരണങ്ങള്‍. എന്നാല്‍ ഫഹദ് അടക്കം ചിലര്‍ മിസ് കാസ്റ്റ് ആയെന്നും ലാജോ ജോസിന്റെ ‘റൂത്തിന്റെ ലോകം’ വായിച്ചവര്‍ക്ക് സിനിമ അധികം ഇഷ്ടപ്പെടില്ല എന്നാണ് ചില പ്രേക്ഷകര്‍ പറയുന്നത്.

‘വളരെ അസാധാരണമായ അമല്‍ നീരദ് ചിത്രം. പ്രത്യേകിച്ച്‌ അദ്ദേഹത്തിന്റെ സിഗ്നേച്ചര്‍ സ്റ്റൈലുകള്‍ കാണാനില്ല. പ്രവചനാതീതമാണ്. ജ്യോതിര്‍മയിയുടെ അഭിനയം മികച്ചതാണ്. സംഗീതം, ഛായാഗ്രഹണം, മേക്കിങ് എല്ലാം കൊള്ളാം. അവസാന ഭാഗം മുഴുവന്‍ സിനിമയെ രക്ഷിച്ചു. മൊത്തത്തില്‍ ഡീസന്റ് ആയ ചിത്രം. ഒന്നും കൂടുതലും കുറവുമില്ല’ എന്നാണ് ഒരു പ്രേക്ഷകന്‍ എക്‌സില്‍ കുറിച്ചത്.

‘പ്രവചനാതീതമായ ട്വിസ്റ്റുകള്‍ അടങ്ങിയ നല്ലൊരു സിനിമ. നിഗൂഢമായ ആദ്യ പകുതി പ്രേക്ഷകരെ പിടിച്ചിരുത്തുമെങ്കിലും രണ്ടാം പകുതി സ്റ്റീരിയോടൈപ്പ് തിരക്കഥ കൊണ്ട് ശരാശരി അനുഭവമായി മാറി. എങ്കിലും അമല്‍ നീരദും ആനന്ദ് സി ചന്ദ്രനും സുഷിനും സിനിമയുടെ ക്വാളിറ്റി ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ സിനിമയ്ക്ക് വലിയ സ്വാധീനം സൃഷ്ടിക്കാന്‍ സാധിക്കുന്നില്ല’ എന്നാണ് മറ്റൊരു പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്.

‘ബോഗയ്ന്‍വില്ല കണ്ടു. നോവലിന്റെ ഫാന്‍ ആയതിനാല്‍, അതിന്റെ 50 ശതമാനം മാത്രമേ സിനിമയ്ക്ക് ചെയ്യാനായിട്ടുള്ളു എന്ന് പറയാനാകും. കൂടുതല്‍ പ്രയത്‌നം ഉണ്ടെങ്കിലും കുറവ് ഫലമേ കാണുള്ളു. ആദ്യ പകുതി ഇഷ്ടമായി. പക്ഷെ രണ്ടാം പകുതി കൊള്ളില്ല. ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും ഗംഭീരമായി. പക്ഷെ ഫഹദ് ഫാസിലും വീണ നന്ദകുമാറും മിസ് കാസ്റ്റ് ആണ്. നല്ല വിഷ്വലും ബിജിഎമ്മും. വൗ എലമെന്റുകളില്ല. ശരാശരിക്ക് മുകളില്‍’ എന്നാണ് ഒരു പ്രതികരണം.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.