വയനാട്ടിൽ പ്രിയങ്കക്കെതിരെ ഖുശ്ബു ഇറങ്ങുമോ? അപ്രതീക്ഷിത ട്വിസ്റ്റുമായി ബിജെപി, സ്ഥാനാർത്ഥി ആരെന്ന് ഇന്നറിയാം

കൽപ്പറ്റ: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. മഹാരാഷ്ട്ര, ജാർഖണ്ഡ് സ്ഥാനാർത്ഥി പട്ടികയ്‌ക്കൊപ്പം ആയിരിക്കും പ്രഖ്യാപനം ഉണ്ടാവുക. സിനിമാതാരം ഖുശ്ബു ബിജെപി കേന്ദ്രത്തിൻ്റെ പരിഗണനയിലുണ്ട്. കേരളത്തിൽ നിന്ന് സന്ദീപ് വാര്യർ, അബ്ദുള്ളക്കുട്ടി, നവ്യ ഹരിദാസ് ഉൾപ്പെടെയുള്ളവരുടെ പേരുകളും നൽകിയിട്ടുണ്ട്. ഖുശ്ബു സ്ഥാനാർത്ഥിയാകുന്നതിനോട് കേന്ദ്ര നേതൃത്വം സംസ്ഥാനത്തോട് അഭിപ്രായം തേടിയിരിക്കുകയാണ്.

അതേസമയം, അരീക്കോട് ബിജെപി കൺവെൻഷൻ യോഗം നടക്കും. എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച സിപിഐ നേതാവ് സത്യൻ മൊകേരി നാളെ വയനാട്ടിലെത്തും. സത്യൻ മൊകേരിക്കായി വൻ പ്രചാരണം നടത്താനാണ് എൽഡിഎഫിന്റെ തീരുമാനം. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുശേഷം ആദ്യമായി വയനാട്ടിൽ എത്തുന്ന സത്യൻ മൊകേരിക്ക് വൻ വരവേൽപ്പ് നൽകാനാണ് എൽഡിഎഫ് ഒരുങ്ങുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫിൻ്റെ പ്രചാരണം നാളെ മുതൽ ശക്തിപ്പെടും. യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയും ഉടൻ വയനാട് സന്ദർശനത്തിന് എത്തും. ആദ്യ തെരഞ്ഞെടുപ്പ് മത്സരത്തിൽ മണ്ഡലത്തിൽ ക്യാമ്പ് ചെയ്‌ത്‌ വൻ പ്രചരണം നടത്താനാണ് പ്രിയങ്ക തയ്യാറെടുക്കുന്നത്

കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി; ആർക്കും പരിക്കില്ല

മാനന്തവാടി: കൊയിലേരി പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി. സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം ഇടിച്ച് തകർത്ത ശേഷമാണ് റോഡരികിലെ കാട്ടിലേക്ക് കാർ മറി ഞ്ഞത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു

സ്വര്‍ണവിലയില്‍ ഇടിവ്

ഇന്നലത്തെ വില വര്‍ധനയ്ക്ക് ശേഷം ഇന്ന് വിലയിടിവില്‍ സ്വര്‍ണം. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍നീക്കം പുനസ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇന്ന് സ്വര്‍ണവില ഇടിഞ്ഞത്.സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 65

വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ബത്തേരി: മുഹമ്മദ് ഫാദിൽ (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ബീനാച്ചി ഗവ. ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ബീനാച്ചി ദെട്ടപ്പെൻകുളം അമ്പലപ്പറമ്പിൽ അബ്ദുളളയുടെയും ഹസ്നയുടെയും മകനാണ്. ഇന്ന് രാവിലെ 6.30 ഓടെയാണ്

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട:പ്രധാനധ്യാപിക മരിച്ചു.

കാട്ടിക്കുളം വയൽക്കരയിൽ കഴിഞ്ഞ ദിവസം കാറും കർണ്ണാടക ബസും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടിക്കുളം ആണല സ്വദേശി ജാൻസി ജോസഫാണ് മരിച്ചത്. അപകടത്തിൽ ഭർത്താവ് മാമച്ചനും പരിക്കേറ്റിരുന്നു. Facebook Twitter WhatsApp

ബെംഗളുരുവിൽ വാഹനാപകടം; രണ്ട് മലയാളി യുവാക്കൾ മരിച്ചു.

ബെംഗളുരു: ബെംഗളുരുവിന് സമീപം രാംനഗരയിൽ വാഹനാപകടം. വയനാട്, കാസർകോട് സ്വദേശികളായ രണ്ട് യുവാക്കളാണ് മരിച്ചത്. പുൽപ്പള്ളി കബനിഗിരി സ്വദേശി തുണ്ടത്തിൽ അജിത് (36), കാസർകോട് വെള്ളരിക്കുണ്ട് സ്വദശി സുബിൽ പി ടി (37),എന്നിവരാണ് മരിച്ചത്.

പാമ്പുകടിയേറ്റാൽ ചെയ്യരുതാത്ത കാര്യങ്ങൾ

കടിയേറ്റയാൾക്ക് പരിഭ്രാന്തിയോ ഭയമോ ഉണ്ടാകാൻ അനുവദിക്കരുത്. പാമ്പിനെ തിരിച്ചറിയാനും ജീവനോടെയോ അല്ലാതെയോ പിടിക്കാനും ശ്രമിക്കുന്നത് വീണ്ടും കടിയേൽക്കാൻ ഇടയാക്കും, അത് ഒഴിവാക്കുക. കടിയേറ്റ ഭാഗത്ത് മുറിവ് ഉണ്ടാക്കുകയോ ഏതെങ്കിലും തരത്തിലുള്ള മരുന്നുകളോ ലേപനങ്ങളോ പുരട്ടുകയോ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.