മുണ്ടക്കൈ-ചൂരല്‍മല ഉരുൾപൊട്ടൽ രക്ഷാപ്രവര്‍ത്തനം പഠിക്കാന്‍ നീലഗിരി ജില്ലാഭരണകൂടം ജില്ലയിലെത്തി. രണ്ട് ദിവസങ്ങളിലായുള്ള സന്ദര്‍ശനത്തിന് കൂന്നൂര്‍ സബ് കളക്ടര്‍ കെ.സംഗീത, നീലഗിരി ജില്ലാ റവന്യൂ ഓഫീസർ എം.നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ, ഹൈവേ, തദ്ദേശം,ആരോഗ്യം, പോലീസ് വിഭാഗങ്ങളിലെ 17 പേരടങ്ങിയ സംഘമാണ് ജില്ലയില്‍ എത്തിയത്. പഠനത്തിൻ്റെ ഭാഗമായി സംഘം ഇന്ന് (ഒക്ടോബർ 19) ചൂരൽമല സന്ദർശിക്കും. മുണ്ടക്കൈ-ചൂരല്‍മല ദുരന്തമേഖലയില്‍ റവന്യൂ, പോലീസ്, ഫയര്‍ഫോഴ്‌സ്, എന്‍.ഡി.ആര്‍.എഫ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യം, സിവില്‍ സപ്ലൈസ്, വിദ്യാഭ്യാസം, തുടങ്ങി വിവിധ വകുപ്പുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍, ഏകോപനം, രക്ഷാപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വിഷയാവതരണം നടത്തി.

ഗ്യാസ് ട്രബിളിനുള്ള ഈ മരുന്നുകള്‍ പതിവായി കഴിക്കുന്നവരാണോ? കാത്തിരിക്കുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങൾ
അസിഡിറ്റിയും ഗ്യാസ് ട്രബിളും മൂലമുള്ള പ്രശ്നങ്ങള്‍ ഓരോ തവണ ഉണ്ടാകുമ്പോഴും അതിനുള്ള മരുന്നുകള്‍ അടിക്കടി കഴിക്കുന്നവരുണ്ട്. ഈ മരുന്നുകള്‍ അസിഡിറ്റിയുടെയുടെയും ഗ്യാസിന്റെയും ലക്ഷണങ്ങളെ ലഘൂകരിക്കുമെങ്കിലും മറുവശത്ത് അവ ആരോഗ്യത്തെ വഷളാക്കും. ഏതൊക്കെ മരുന്നുകളാണ് ദോഷകരം







