കൽപ്പറ്റ : അസ്പിരേഷണൽ ബ്ലോക്ക്സ് പ്രോഗ്രാമിന്റെ ഭാഗമായി സമ്പൂർണ്ണത അഭിയാൻ പദ്ധതിയുടെ കൽപ്പറ്റ ബ്ലോക്ക് തല സമാപന പരിപാടിയായ ‘സമാപൻ സമാരോഹ്’ പ്രോഗ്രാം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് കോൺഫെറൻസ് ഹാളിൽ വെച്ച് നടത്തി. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഹേമലത എം.ആർ അദ്ധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ ശ്രീജിത്ത് കെ എസ് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. സമ്പൂർണ്ണത അഭിയാൻ പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിനും സാച്ചുറേഷനും സഹായിച്ച ഉദ്യോഗസ്ഥരെയും സ്ഥാപനങ്ങളേയും പരിപാടിയിൽ ആദരിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സമ്പൂർണത അഭിയാൻ പദ്ധതിയിലെ സൂചകങ്ങളുടെ സാച്ചുറേഷൻ നേടിയതായുള്ള പ്രഖ്യാപനവും പരിപാടിയിൽ നടത്തി. ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി കെ, കൽപ്പറ്റ എ ഡി എ ചിത്ര എ ആർ , മാനന്തവാടി ജില്ല മണ്ണ് പരിശോധന ലബോറട്ടറി അസിസ്റ്റന്റ് സോയിൽ കെമിസ്റ്റ് ശരണ്യ എം, ഐ സി ഡി എസ് കൽപ്പറ്റ സി ഡി പി ഒ സന്ധ്യ കെ, ഐ സി ഡി എസ് കൽപ്പറ്റ അഡീഷണൽ സി ഡി പി ഒ ഷീജ. മേപ്പാടി സി എച് സി മെഡിക്കൽ ഓഫീസർ ഡോ. ആതിര, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ജോയിൻ ബിഡിഒ പോൾ വർഗീസ്, അസ്പിരേഷണൽ ബ്ലോക്ക് ഫെല്ലോ ഡെൽന ജോൺ എന്നിവർ ചടങ്ങിൽ സംസാരിച്ചു. മേപ്പാടി, മൂപ്പൈനാട്, വൈത്തിരി,തരിയോട്, കോട്ടത്തറ, പൊഴുതന, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി, മുട്ടിൽ എന്നീ ഗ്രാമ പഞ്ചായത്തുകളെയും ചടങ്ങിൽ ആദരിച്ചു.

‘ആരൊക്കെ ജയിലില്‍ പോകുമെന്ന കാര്യം അന്വേഷണത്തിന് ശേഷം കണ്ടറിയാം’; ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യമന്ത്രി
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണം അവസാനിക്കും മുന്‍പ് വിധിയെഴുതേണ്ട കാര്യമില്ലല്ലോ, അന്വേഷണത്തെ ഏതെങ്കിലും വിധത്തില്‍ ബാധിക്കുന്ന ഒരു പരാമര്‍ശവും