അവിവാഹിതനായ കാമുകനും വിവാഹിതയായ കാമുകിയും; കാമുകിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു: കൊട്ടാരക്കരയിൽ നടന്ന ഞെട്ടിക്കുന്ന സംഭവത്തിന്റെ വിശദാംശങ്ങൾ

കാമുകിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവം കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എസ്.എൻ പുരം ഷാജി മന്ദിരത്തില്‍ വിവാഹിതയായ 26കാരി ശാരുവിനെ കൊലപ്പെടുത്തിയ ശേഷം കാമുകനായ എസ്.എൻ പുരം പാലക്കോട് വീട്ടില്‍ 38കാരൻ ലാലുമോൻ തൂങ്ങിമരിക്കുകയായിരുന്നു.

വെള്ളിയാഴ്ച ഉച്ചക്ക് 12 ന് ലാലുമോന്റെ വീട്ടിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വിവാഹിതയായ ശാരുവും അവിവാഹിതനായ ലാലുമോനും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇവർ തമ്മില്‍ വീട്ടില്‍ വെച്ചുണ്ടായ വാക്കേറ്റത്തിനൊടുവില്‍ കൊടുവാള്‍ ഉപയോഗിച്ച്‌ ശാരുവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ ചോരയില്‍ കുളിച്ച്‌ കിടക്കുന്ന ശാരുവിനെയും അതെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ ലാലുമോനെയുമാണ് കണ്ടത്. തുടർന്ന് ശാരുവിനെ കൊട്ടാരക്കര ഗവ. ആശുപത്രിയിലെത്തിയിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തെ കുറിച്ച്‌ പൊലിസ് പറയുന്നത് ഇങ്ങനെ: 2022-ല്‍ ലാലുമോൻ വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് കാട്ടി ശാരു പുത്തൂർ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് പൊലീസ് ലാലുവിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയിതിരുന്നു. ഇതിനിടയിലാണ് ശാരു വെറെ വിവാഹം കഴിക്കുന്നത്. പുറത്തിറങ്ങിയ ലാലു കുറച്ച്‌ നാള്‍ സഹോദരിയോടൊപ്പം പാവുമ്ബയിലായിരുന്നു താമസം. ഒറ്റയ്ക്ക് താമസിക്കുന്ന ലാലു ഈയിടെയാണ് പുത്തൂരിലേക്ക് താമസിക്കുവാൻ വന്നത്. അങ്ങനെയാണ് ഇവർ തമ്മില്‍ കാണുവാൻ ഇടയാകുന്നതെന്ന് പൊലീസ് പറയുന്നു.

ഇൻക്വിസ്റ്റ് തയാറാക്കിയ ശേഷം ഇരുവരുടെയും മൃതദേഹം കൊട്ടാരക്കര ഗവ. അശുപത്രിയില്‍ മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ജലവിതരണം മുടങ്ങും

കല്‍പ്പറ്റ നഗരസഭയിലെ ഗൂഡലായി ബൂസ്റ്റര്‍ പമ്പ് ഹൗസില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (ഒക്ടോബര്‍ 14) പടപുരം ഉന്നതി റോഡ്, വെള്ളാരംകുന്ന്, പെരുന്തട്ട, പൂളക്കുന്ന്, പെരുന്തട്ട നമ്പര്‍ 1, അറ്റ്‌ലഡ്, കിന്‍ഫ്ര, പുഴമുടി, ഗവ കോളേജ്

ജവഹര്‍ നവോദയ വിദ്യാലങ്ങളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം

ജവഹര്‍ നവോദയ വിദ്യാലങ്ങളില്‍ 9,11 ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. ആറാം ക്ലാസിലേക്കുള്ള പതിവ് പ്രവേശനത്തിന് പുറമെയാണിത്. എല്ലാ വര്‍ഷവും അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന ലാറ്ററല്‍ എന്‍ട്രി ടെസ്റ്റിലൂടെയാണ് 9, 11 ക്ലാസുകളിലേക്കുള്ള

ഇരുപത്തിയൊന്നാമത് സംസ്ഥാന എക്സൈസ് കലാ കായികമേള 17-ന് ആരംഭിക്കും

മുണ്ടേരി എം. കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ 17 -ന് വൈകുന്നേരം 4 മണിക്ക് മന്ത്രി എം ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ വിവിധ വേദികളിലായി 1500

പുൽപള്ളി പോലീസ് സ്റ്റേഷൻ സന്ദർശിച്ച് സെന്റ് മേരീസ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥികൾ

പുൽപള്ളി : പുൽപ്പള്ളി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഏഴാം ക്ലാസ്സിലെ വിദ്യാർത്ഥികൾ അധ്യാപകർക്കൊപ്പം സ്റ്റേഷൻ സന്ദർശിച്ചത്. പുൽപള്ളി സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ എം.മോഹനന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് സ്റ്റേഷനിലെ ദൈനംദിന പ്രവർത്തനങ്ങളെക്കുറിച്ചും പോലീസ്

‘കിടക്കാൻ സ്ഥലമില്ല, കയ്യിൽ പണമില്ല’- സ്റ്റേഷനിൽ അഭയം ചോദിച്ചെത്തിയത് മോഷണകേസിലെ പ്രതി- കയ്യോടെ പൊക്കി മാനന്തവാടി പോലീസ്

മാനന്തവാടി: പണം നഷ്ടപ്പെട്ടെന്ന പരാതിയും കിടക്കാൻ സ്ഥലം നൽകണമെന്ന ആവശ്യവുമായി പോലീസ് സ്റ്റേഷനിലെത്തിയ മോഷണ കേസ് പ്രതിയെ കയ്യോടെ പൊക്കി മാനന്തവാടി പോലീസ്. കണ്ണൂർ, കണ്ണപുരം, മാറ്റാൻകീൽ തായലേപുരയിൽ എം.ടി. ഷബീറി(40)നെയാണ് പോലീസ് പിടികൂടിയത്.

വിജയതുടർച്ചയിൽ അസംപ്ഷൻ എ യു പി സ്കൂൾ

സുൽത്താൻ ബത്തേരി: 2025 ഒക്ടോബർ 10, 11 തീയതികളിൽ നടന്ന സുൽത്താൻ ബത്തേരി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ അസംപ്ഷൻ എ യു പി സ്കൂളിന് ചരിത്ര വിജയം.ഗണിതശാസ്ത്രമേള എൽ പി&യു പി,ശാസ്ത്രമേള എൽ പി&യു പി,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.