കൽപ്പറ്റ: ജെസിയിലെ മുതിർന്ന അംഗമായ സി.കെ. രതീഷ് കുമാറിനെ സ്തുത്യർഹമായ സേവനത്തിന് കൽപ്പറ്റ ടൗൺ ജേസീസ് ആദരിച്ചു. പിണങ്ങോട് ജി. ആർ. ടി. ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശാന്ത് രാജേഷ് സ്വാഗതവും അഡ്വ. നീലിക്കണ്ടി സാദിഖ് അദ്ധ്യക്ഷതയും വഹിച്ചു. ടി.ഡി. ജൈനൻ , സനോജ്, രത്നരാജ് , അറക്കൽ ഹാരീസ്, ടി.വിനയൻ, വി.ബി. വിനയ്, സജീവ് രാഗേഷ്, ജിഗീഷ്, യശ്വന്ത്, പ്രദീപ്, ഡോക്ടർ നൗഷാദ് പളളിയാൽ, മഹാദേവൻ, ശിവദാസ് എന്നിവർ സംസാരിച്ചു

സ്വാതന്ത്ര്യദിനാഘോഷം നടത്തി
പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്