വടംവലി ജില്ലാ സ്കൂൾ ചാമ്പ്യൻഷിപ്പിൽ വൈത്തിരി സബ് ജില്ലയെ പ്രതിനിധീകരിച്ച് സിഎംഎസ് എച്ച്എസ്എസ് അരപ്പറ്റ ചാമ്പ്യന്മാരായി.മാനന്തവാടിയിൽ നടന്ന ജില്ലാ സ്കൂൾ വടംവലി മത്സരത്തിൽ ബത്തേരി സബ്ജില്ലയെ തോൽപ്പിച്ചു കൊണ്ടാണ് സി എം എസ് എച്ച്എസ്എസ് അരപ്പറ്റ കിരീടം ചൂടിയത്.വയനാട് ജില്ല ടീമിലേക്ക് നാല് പേർക്ക് സെലക്ഷൻ ലഭിക്കുകയും ചെയ്തു.മുഹമ്മദ് കെ കെ അരുൺ എന്നിവരുടെ കീഴിലാണ് ഇവർക്ക് പരിശീലനം ലഭിച്ചു കൊണ്ടിരുന്നത്.

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി
സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ് കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി